ഞാൻ കൊലയിൽ സോഫയിൽ ഇരുന്നു ഒരു പത്രം എടുത്തു ചുമ്മാ അപ്പൊ ദാ നാൻസി എന്നെ തന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കി നിൽക്കുന്നു
ഞാൻ :എന്താടി നോക്കി ദഹിപ്പികുവോ
എന്താ കാര്യം
അവൾ :കുന്തം
ഞാൻ :അത് ലുട്ടാപ്പിയോട് ചോദിക്ക് ഹിഹി ഹിഹിഹി ഹ്ഹ്
ഞാൻ കൊലച്ചിരി ചിരിച്ചു
അവൻ :ഞഞ്ഞ ഞഞ്ഞ ഞഞ്ഞ
കൈ മലർത്തി എന്നെ കൊഞ്ഞനം കാട്ടി അവൾ എന്നിട്ട് മുഖം വെട്ടിച്ചു പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല
അവൾ :ഭായ് ഹർചാ
ഇതും പറഞ്ഞു അവൾ എന്തിനോ കൊഞ്ഞനം കാട്ടി ചവിട്ടീ തുള്ളി അകത്തേക്കു പോയി
ഇവൾക്ക് ഇതെന്താ പറ്റിയെ ആഹ്ഹ് കിട്ടി മേരി പോകുമ്പോ എന്നോട് ഭായ് പറഞ്ഞത് അവൾക്കു പിടിച്ചില്ല അതോ ഇനി ഞാൻ തിരിച്ചു ഭായ് കൊടുത്തതോ ഞാൻ മനസ്സിൽ പറഞ്ഞു
ഡാ വന്നു ഫുഡ് കഴിക്കാൻ നിനക്ക് മരുന്ന് ഉള്ളതാ കുടിക്കാൻ
ആന്റിടെ വിളികേട്ടു അകത്തേക്കു ചെന്നു അവൾ അടുക്കളയിൽ ആണ് അന്നേരം
ഞാൻ : ആന്റിക് മാത്രെ ഇവിടെ എന്നോട് സ്നേഹം ഉള്ളു ഹോ എന്തൊരു കേറിറിംഗ് ആണ് ആന്റി
ഞാൻ അവൾ ഒന്ന് കേട്ടോട്ടെ എന്ന് കരുതി പറഞ്ഞു ഇവളെ ഇങ്ങനെ വിട്ട ശെരിയാവാതില്ല കൊറച്ചു അടവ് പയറ്റി നോക്കാം അല്ല പിന്നെ
ആന്റി : എന്റെ മോനെ പിന്നെ ആരും നോക്കിലെലും ഞാൻ നോക്കും പോരേഹ് നീ ഫുഡ് കഴിക്കു
ഞാൻ : ഉഫ് ഇതാണ് സ്നേഹം അല്ലാതെ ഇവിടെ കൊറേ പേരുണ്ട് വെറുതെ മസ്സിൽ കേറ്റി അവിടെ ഇരി ഇവിടെ ഇരി അതെന്താ ഇതെന്താനും പറഞ്ഞു ചുമ്മാ ഷോ കാണിക്കാൻ കപട സ്നേഹം കൊണ്ട് നടക്കുന്നവർ
ഇത്രെയും അവൾ കേൾക്കാൻ വേണ്ടി കുറച്ചു ഉറക്കെ പറഞ്ഞു അടുക്കളയിൽ നോക്കിപറഞ്ഞു എന്നിട്ട് ടേബിളിൽ ഫുഡ് എടുത്ത് പ്ലേറ്റിൽ ഇട്ടു ഇരുന്നു
ആന്റി : എന്തിനാടാ വെറുതെ അതിനെ ചുടുപിടിപ്പിക്കുന്നെ
ആന്റി എന്റെ തോളിൽ തട്ടി കൊണ്ട് അവൾ കേൾക്കാത്ത വിതം പറഞ്ഞു