ആരതി 4 [സാത്താൻ] [ Edited]

Posted by

ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം അവൾക്ക് മനസ്സിലായത്. അപ്പോഴേക്കും അർജുൻ്റെ കുഞ്ഞ് അവളുടെ വയറ്റിൽ ഉടലെടുത്തിരുന്നു. എന്തോ തീരുമാനിച്ചു ഉറപ്പിച്ച ശേഷം അവള് തൻ്റെ കാറും ആയി എങ്ങോട്ടോ പോയി. Mathew കഴിവതും നോക്കി എങ്കിലും അവളെ തടയുവാൻ അയാൾക്ക് ആയില്ല.എല്ലാം നഷ്ടപ്പെട്ട താൻ ജീവനായി കണ്ട അർജുൻ തന്നെ ചതിച്ചു എന്ന് മനസ്സിലാക്കിയ സൂസൻ കാറിൽ ഇരുന്ന് അലറി കരഞ്ഞു. അവള് വണ്ടി ഒരു കൊക്കയുടെ മുകളിൽ നിറുത്തി. എല്ലാവർക്കും ഒരു ഭാരം ആവണ്ട എന്ന് കരുതി ആവണം ഒരാളെ ആത്മാർഥമായി സ്നേഹിച്ചു എന്ന ഒറ്റ കാരണത്താൽ അവള് സ്വയം അവസാനിപ്പിക്കാൻ ഉള്ള തീരുമാനം എടുത്തത്. മൂന്ന് ദിവസത്തിന് ശേഷം കൊക്കയിൽ വീണു കത്തി കരിഞ്ഞ അവളുടെ കാർ പോലീസിന് കണ്ടുകിട്ടി…….

പെട്ടന്ന് ചിന്തയിൽ നിന്നും ഉയർന്ന അർജുൻ മനസ്സ് കൊണ്ട് ആലോചിച്ച്.അവൾക്ക് മുൻപും ഇന്നിതുവരെ യും വേറെ ഒരാളും തന്നെ ഇത്ര മാത്രം സ്നേഹിക്കുന്നുണ്ടോ? ഇല്ല ആർക്കും അത് പറ്റില്ല. കാർണം അവള് അത്രമാത്രം തന്നെ സ്നേഹിക്കുന്നു.

 

“അർജുൻ പോവാം”

തന്നെ വിളിച്ച ആരതിയുടെ ശബ്ദം ആണ് അവനെ ചിന്ത കളിൽ നിന്നും ഉണർത്തിയത്. ഒരു ചേട്ടനെ പരിചരിക്കുന്ന പോലെ തന്നെ അവൻ്റെ ഉദ്ദേശം അറിയാതെ അവള് പറഞ്ഞു.

ആരതി: എടാ വാ പോവാം എല്ലാ പ്രോസിജിയേഴ്സും കഴിഞ്ഞു

അർജുൻ: എടി ഞാൻ വരണോ ? ആരേലും കണ്ടാൽ എന്ത് കരുതും?

ആരതി: അതൊന്നും നീ ആലോചിക്കേണ്ട നീ ഇപ്പൊൾ വന്ന് വണ്ടിയിൽ കയറൂ. പിന്നെ ലഗേജ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട് നീ എൻ്റെ ഫോൺ മാത്രം എടുത്താൽ മതി.

അർജുൻ: ശെരി ഞാൻ എടുത്തോളാം. അല്ല നിൻ്റെ കാമുകൻ എങ്ങാനും വിളിക്കോ?

ആരതി: ഇല്ല അങ്ങേർ വിളിക്കാൻ പറ്റുന്ന സ്ഥലത്ത് അല്ലടാ . അങ്ങോട്ട് പോവാൻ മാത്രം പറ്റൂ. ചില കാര്യങ്ങളിൽ ഒക്കെ ചെയ്തു കഴിഞ്ഞാൽ ഞാനും അങ്ങോട്ട് തന്നെ പോവും ചിലപ്പോൾ അതിനു മുൻപേ ആരേലും പറഞ്ഞു വിട്ടെന്നും വരാം.

Leave a Reply

Your email address will not be published. Required fields are marked *