ഞാൻ -” എന്താ അമ്മച്ചി , എന്താപറ്റിയെ”?
അമ്മച്ചി കരഞ്ഞുകൊണ്ട്.
ലില്ലിയമ്മ -” ചേട്ടായി, പോയി മോനെ…. ”
അച്ചാച്ചൻ മരിച്ചു, അമ്മച്ചി എന്നെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞുകൊണ്ടിരുന്നു. പെട്ടന്നു എന്റെ ഫോണിലും call വന്നു. പപ്പയാണ്. അച്ചാച്ചൻ മരിച്ച വിവരം പറയാൻ വിളിച്ചതാണ്. ഞാൻ സംസാരിച്ചു ഫോൺ കട്ട് ചെയ്തു. അമ്മച്ചിയെ പിടിച്ചെഴുനേൽപ്പിച്ചു, അപ്പോഴേക്കും ചാച്ചൻ എത്തി.
ചാച്ചൻ -” മോനെ..ചേട്ടായിടെ കാര്യം അറിഞ്ഞിരുന്നോ? ”
എന്നെ കെട്ടിപിടിച്ചു അമ്മച്ചി കരയുന്നത് കണ്ടപ്പോഴേ പുള്ളിക്ക്, ഞങ്ങൾ അറിഞ്ഞെന്നുള്ള കാര്യം മനസിലായി. ചാച്ചൻ കൂടുതലൊന്നും മിണ്ടാതെ അകത്തേക്ക് പോയി തുണി മാറാൻ തുടങ്ങി.
ചാച്ചൻ -” ടാ മോനെ നീ അമ്മച്ചിനെ വണ്ടിലോട്ടു ഇരുത്ത്, ഇനിയിപ്പോ അവള് തുണിയൊന്നും മാറാത്തില്ല. എന്നിട്ടു നീ ഒരു ബെനിയനും ഇട്ടേച്ചു, ഓടി വാ ”
അങ്ങനെ ഞങ്ങൾ ചാച്ചന്റെ പിക്കപ്പിൽ കോട്ടയത്തേക്കു തിരിച്ചു. ഞങ്ങൾ എത്തിയപോഴേക്കും വീട്ടിൽ ബോഡി പോസ്റ്റ്മോർട്ടമൊക്കെ കഴിഞ്ഞു എത്തിച്ചിരുന്നു.
അത്യാവശ്യം എല്ലാവരും എത്തീട്ടുണ്ട്. ഇനി റോസി അമ്മച്ചിയും(അച്ചാച്ചന്റെ പെങ്ങൾ.കന്യാസ്ത്രീ,റോമിലാണ് ),കോശി ചാച്ചനും (ചാച്ചന്റെ ആങ്ങള, ഗൾഫിലാണ് ) എത്തിയാൽ മതി.ബാക്കി എല്ലാവരുംതന്നെ അവിടെ ഉണ്ട്. ഞാൻ അമ്മച്ചിയുംകൊണ്ട് അകത്തേക്ക് ചെന്നു. അമ്മച്ചി ഓടിപ്പോയ് അവിടെ ഇരുന്നു കരച്ചിൽ തുടങ്ങി. ഞാൻ അമ്മാമയുടെ അടുത്തേക് വേഗം ചെന്നു. അമ്മാമ എന്നെ കണ്ടതും എന്റെ മെത്തേക്കു ചാരി എന്നെ കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി. ഞാൻ പിന്നെ അമ്മാമയുടെ കൂടെ, അവിടത്തന്നെ ഇരുന്നു. വൈകാതെ ബാക്കിയുള്ളവരും എത്തി.അങ്ങനെ ചടങ്ങുകളൊക്കെ കഴിഞ്ഞു.എല്ലാവരും തിരികെ പോയി.അവസാനം ഞാനും അമ്മാമയും മമ്മിയും, ജാൻസി ആന്റിയും ആന്റിയുടെ പിള്ളാരും മാത്രവായി വീട്ടിൽ.ഞായറാഴ്ച പപ്പ വരും. ഞാൻ റിസൾട്ട് കാത്തിരിക്കുകയാണ്. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അമ്മാമ ഒന്ന് ഉഷാറായി. അങ്ങനെ ഒരു ഞായറാഴ്ച.ചോറു കഴിച്ചു എല്ലാവരും ഇരിക്കുകയാനിരുന്നു.പപ്പ, ഷാജി അങ്കിൾ( ജാൻസിആന്റിയുടെ ഹസ്ബെന്റ ), ജാൻസി ആന്റി, ആന്റിയുടെ പിള്ളേർ, മമ്മി. ഇത്രയുംപേരാണ് അവിടെ ഉണ്ടായിരുന്നത് .ഞാൻ അമ്മമെടാ മടിയിൽ തലവെച്ചു കിടക്കുകയാണ്..
ആന്റി -“മമ്മി, ഷാജിച്ചായൻ പറഞ്ഞപോലെ ഈ വീടങ്ങു കൊടുകാം. എന്നിട്ടു ഞങ്ങളുടെ വീട്ടിലേക്കു പോരെ. ഇനിയിപ്പോ ഒറ്റക് ഇവിടെ എങ്ങനെ നിക്കാന “?