തിരിച്ചു നടന്നാലോ എന്ന് തോന്നി പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ വിറച്ചുപോയി..!!
ഞാൻ നടന്നു വന്ന പാലത്തിലേ പലകകൾ ഒന്നും കാണുന്നില്ല എല്ലാം അപ്രതീക്ഷിതമായിരുന്നു.
എന്റെ കൈകളെല്ലാം കുഴഞ്ഞു പോകുന്നപോലെ തോന്നി നോക്കിയാൽ കാണുന്നത് അന്ത്യമില്ലാത്ത ശ്യൂനത.
എങ്ങനെ ഞാൻ ഇതിൽ നിന്നും രക്ഷപെടും അറിയില്ല, എന്തായാലും മുൻപോട്ട് തന്നെ നടക്കുക.
ആറാമത്തെ പലകയിലേക്ക് ഞാൻ കാലെടുത്ത് വെച്ചു, വീണ്ടും പാലമൊന്നുകുലുങ്ങി!!
എന്റെ കണ്ണുകളെ ഭയത്താൽ അടച്ചുപോയി..
ആ വെള്ളച്ചാട്ടം മുഴുവൻ അഗ്നിപർവതത്തിൽ നിന്നും ലാവയായി മാറിയിരിക്കുന്നു, പാലത്തിനടയിൽ മൊത്തം തളച്ചു മറിയുന്ന ലാവ കൊണ്ട് നിറഞ്ഞിരിക്കുന്നു.
എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാൻ പകച്ചു നിന്നു. ഇനി എന്ത് ചെയ്യും..??
ഈതെന്തോ വലിയ ട്രാപ്പ് ആണ്. പുറകിലേക്ക് നടക്കുവാൻ കഴിയില്ല, മുൻപിൽ ആണെങ്കിൽ വലിയ അഗ്നിപർവതവും.
മുൻപോട്ട് നടക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു. ഓരോ ചുവടുകളും അതീവ ശ്രദ്ധയോടെ ഞാൻ മുൻപോട്ട് വെച്ചു, അങ്ങനെ ഒൻപതാം പലകയിൽ എത്തി, പത്താമത്തെ പലക ആകെ ചിതലരിച്ച് ഇരിക്കുകയാണ് വളരെ ശ്രദ്ധയോടെ ഞാനതിൽ ചവിട്ടി നിന്നു.
എന്നാൽ പെട്ടന്ന് എല്ലാം തകരുന്നു ഞാൻ താഴേക്കു പതിച്ചു.
പെട്ടന്ന് ഞാൻ ഞെട്ടി ഉണരുന്നു. അടുത്ത് അമ്മ ഉണ്ടാരുന്നു ഇല്ലാ. കുറച്ചു നാൾ ആയി മൊത്തം പേടിപ്പിക്കുന്ന സ്വപനം മാത്രം ആണ്എല്ലോ ദൈവമേ.
എന്ത് ആയാലും ഇനി കിടക്കാൻ സമയം ഇല്ലാ. നേരെ സൂയിൽ പോവണം. അതിനു വേണ്ടി ഞാൻ വേഗം റെഡി ആയി.
കുളിച് താഴെ എത്തിയപ്പോൾ അമ്മ ചൂട് ചായയും പുട്ടുയും വെച്ചിട്ട് ഉണ്ടാരുന്നു. അതിന്റെ ഒപ്പം നല്ല നീളമുള്ള ഏത്തപ്പഴവും കൂട്ടി അടിച്ചു.
അപ്പോൾ എന്റെ മനസ്സിൽ മൊത്തം എത്ര നാൾ ആയി ഒന്ന് നന്നയി ബാത്രൂംയിൽ വൈറ്റ് വാഷ് അടിച്ചിട്ട്.
സൂയിൽ നിന്നും വന്നാൽ അതിനു മൂഡ് യും ഇല്ലാ. എപ്പോഴും തീർക് അല്ലെ.