തൃഷ്‌ണ
Thrishna | Author : Mandhan Raja
എട്ടു മണിയോളം ആയിരുന്നു മഹി വീട്ടിലെത്തുമ്പോൾ .
മനസിൽ പുകഞ്ഞിരുന്ന നെരിപ്പോടുകൾ വണ്ടിയൊതുക്കിയിട്ട് മനസ്സിനെ താനിതുവരെ ജീവിച്ച ചുറ്റുപാടുകളിലൂടെ മേയാന്‍ വിട്ട് തെറ്റും ശെരിയും ഏതെന്ന് കണ്ടെത്തിയാണ് മഹി വീട്ടിലെത്തിയത് .
” ചേച്ചി എവിടെയമ്മേ ?”
വാതില്‍ തുറന്ന സാവിത്രിയോടവൻ ചോദിച്ചു .
” അവള് നേരത്തെ കഴിച്ചു കിടന്നു … നീ കുളിക്കുന്നുണ്ടേൽ കുളിച്ചിട്ട് വാ . ഞാൻ കഴിക്കാൻ എടുത്തു വെക്കാം ”
” എനിക്കൊന്നും വേണ്ടമ്മേ … ഞാൻ കഴിച്ചു ”
” ‘അമ്മ കഴിച്ചോ ?” അവൻ മുറിയുടെ മുന്നിലെത്തി തിരിഞ്ഞു നോക്കി ചോദിച്ചു .
” ഹ്മ്മ് .. അവളുടെ ഒപ്പം ഇരുന്നു ” സാവിത്രി അവനെ നോക്കി പുഞ്ചിരിച്ചു .
” മോനെ … ”’
”എന്നാമ്മേ … ?”
മഹി തന്റെ മുറിയിലേക്ക് നടക്കുന്നതിനിടെ സാവിത്രി വിളിച്ചപ്പോൾ തിരിഞ്ഞു നിന്നു .
” ഹേയ് ..ഒന്നുമില്ല … നാളെ സംസാരിക്കാം ..നീ കിടന്നോ ”’ സാവിത്രി എന്തോ പറയാൻ വന്നിട്ട് പാതിയിൽ നിർത്തി .
”ഹ്മ്മ് … അവളെന്ത് തീരുമാനിക്കുന്നു എന്നെനിക്കറിയണ്ട . ഇനിയൊന്നിനും നമ്മളായിട്ട് അവളെ നിർബന്ധിക്കരുത് . ”
”ഞാനും അത് തന്നെയാണ് വിചാരിച്ചത് . ഇതിനെപ്പറ്റി ഒന്നും ഞാനവളോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല . പക്ഷെ അവൾ പോകുന്നെന്നാണ് പറഞ്ഞത് . രജീഷ് അവളെ വന്നു കണ്ട് സംസാരിച്ചിരുന്നു എന്ന് ”’
”എന്നിട്ട് ?”
” അവളൊന്നും പറഞ്ഞില്ല … മോനെ … ഇതിനെപ്പറ്റി നമുക്ക് നാളെ സംസാരിക്കാം . നീ പോയി കിടന്നോ ” സാവിത്രി അവന്റെ അരികിൽ വന്ന് കവിളിൽ ഒന്ന് തഴുകി ഉമ്മവെച്ചിട്ട് പറഞ്ഞു .
”ഹമ് .. ” മഹിയും അമ്മയുടെ നെറ്റിയിലൊരുമ്മ കൊടുത്തിട്ട് കാവേരി കിടക്കുന്ന മുറിയിലെത്തി അവളെ ഒന്ന് നോക്കിയിട്ട് തന്റെ റൂമിലേക്ക് കയറി .