ഇസബെല്ല 3
Isabella Part 3 | Author : Kamukan
[ Previous Part ] [ www.kkstories.com ]
കുറച്ചു നടന്നപ്പോൾ അവിടെ ഒരു തകർന്ന ഒരു വീട് ഞാൻ കണ്ടു അങ്ങോട്ടേക്ക് ഞാൻ പോലും അറിയാതെ എന്റെ കാലുകൾ പോയി.
തുടരുന്നു,
അടുക്കുംതോറും ആ വീട് എനിക്ക് വ്യക്തമായി തുടങ്ങിയിരുന്നു. അകലെ വെച്ച് കണ്ടപ്പോൾ ചെറിയ വീടായി തോന്നി എന്നാൽ അടുത്തെത്തുംതോറും ആ വീടിന്റെ വലുപ്പവും കൂടിക്കൊണ്ടിരുന്നു.
ആകെ മൊത്തം ജീർണിച്ച ഒരവസ്ഥയിലുള്ള മുൻഭാഗം ആയിരുന്നു ഞാൻ കണ്ടത്.
ഞാൻ അ വീടിന്റെ ഉള്ളിൽ കേറി.മുറിയിലെ ഓരോ പൊട്ടും പൊടിയും ഞാൻ
ശ്രദ്ധിക്കാൻ തുടങ്ങി…..
സ്വർണ്ണ നിറത്തിൽ വള്ളി പടർപ്പ് പോലെ
വരകളുള്ള ചുവന്ന പരവതാനി…. ചുറ്റിനും പല
ഷെൽഫുകളിലായി വലിയ പുസ്തകങ്ങൾ, ഓരോ
മൂലയിലും ചെടികളെയും പേറി പൂച്ചട്ടികൾ…
ഒരു ഭിത്തിയോട് ചേർന്നു ഒരു വലിയ മേശയും ഉണ്ട്…. അ മുറി എല്ലാം മാറാല കൊണ്ട് നിറഞ്ഞു നിൽക്കുന്നു.
വെളുത്ത നിറത്തിലുള്ള ചുവരുകളിൽ പല തരം
ചിത്രങ്ങൾ തൂക്കിയിരിക്കുന്നു…. അതിൽ ഏറ്റവും
വലിയ ചിത്രം അവളാണ്,….
ദൈവം രചിച്ച അതിമനോഹരമായൊരു കവിത
“അഫറോഡിറ്റ് ”…….വെളുത്ത തൂവലുകൾ ഉയർത്തിയൊരിണ പ്രാവിനെ പോലെ കാറ്റ്
വെളിപ്പെടുത്താൻ ശ്രമിക്കുന്ന തന്റെ സൗന്ദര്യത്തെ മറച്ച് അവൾ…….. അഫോറോഡിറ്റ് നോക്കിയിരുന്ന എതിർഭാഗത്തെ
ചുവരിൽ അപൂർണ്ണമായ ഒരു ചുവർ
ചിത്രമുണ്ടായിരുന്നു… അതും പെൺകുട്ടിയുടെതു
തന്നെ…..ആ ചുവർ നിറഞ്ഞൊരു ചിത്രം,……………… എല്ലാത്തിലും പരമ പോലെ കലയും ഒളിഞ്ഞു നിൽപ്പുണ്ടായിരുന്നു
ഇരുവശത്തേക്കും കൈകൾ നീട്ടി മുഖത്തു
നിഷ്കളങ്കമായ ഒരു പുഞ്ചിരി നിറച്ചു മഞ്ഞയും
നീലയും പച്ചയും അങ്ങനെ അവയുടെ പല
നിറവ്യത്യാസങ്ങൾ വാരി വിതറി ഒരു വലിയ
കുപ്പായമണിഞ്ഞ പെൺകുട്ടി……..
ചിത്രം അപൂർണ്ണമാണ്, ഇടയ്ക്കിടെ ചിത്രകാരൻ
മനപ്പൂർവം നിറം നൽകാതെ ഉപേക്ഷിച്ച