ആരതി 7
Aarathi Part 7 | Author : Sathan
[ Previous Part ] [ www.kkstories.com ]
വയലൻസ് അൽപ്പം കൂടുതൽ ആയിരിക്കും. ഇതുവരെ support ചെയ്ത എല്ലാവർക്കും നന്ദി ഇനിയുള്ള ഒന്നോ രണ്ടോ ഭാഗങ്ങളോട് കൂടെ ആരതി എന്ന കഥ അവസാനിക്കും. അതിനോട് ഒപ്പം തന്നെ the guardian Angel എന്ന കഥയും ഇനി ഒരു part കൂടിയേ ഉണ്ടാവൂ. ആരതി എന്ന കഥയുടെ എല്ലാ ഭാഗവും, the guardian anjel എന്ന കഥയും വായിച്ച ശേഷം ഈ part വായിക്കുക. അല്ലെങ്കിൽ ചിലപ്പോൾ കഥാപാത്രങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ട് ആയെന്ന് വരാം. ഇതുവരെ support ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.നിങ്ങളുടെ അഭിപ്രായങ്ങൾ കഥയിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട് ഇനിയും അത് പ്രതീക്ഷിക്കുന്നു.
സാത്താൻ 😈
ആൻ്റണിയുടെ നിർദ്ദേശപ്രകാരം ആരതിയുടെ വീട്ടിൽ എത്തിയവർ വീടിന് അകത്തേക്ക് ഇടിച്ചുകയറി.എന്നാല് അവർ തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ആയിരുന്നു അവിടെ കണ്ടത്. പോയവരിൽ പലരും പേടിച്ച് പുറത്തേക്ക് ഓടി. പുറത്തേക്ക് ഒടിയവരിൽ ഒരാള് അവരുടെ കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ്റെ അരികിൽ എത്തി.
“എന്താടാ എന്താ പറ്റിയത് നീയൊക്കെ എന്തിനാ ഇങ്ങനെ ഓടി വരുന്നത്? കാര്യം പറ”
അയാള് ഓടി വന്ന തൻ്റെ കൂട്ടാളികളെ നോക്കി അൽപ്പം ഗൗരവത്തോടെ തന്നെ ചോദിച്ചു.
“അത്. അ….. അ.. അകത്ത് ….. ആൻ്റണി ചേട്ടൻ…..”
അത്രയും പറഞ്ഞു തീർന്നപ്പോൾ തന്നെ അയാള് അകത്തേക്ക് ഓടി.അകത്തെ കാഴ്ച കണ്ട അയാള് അല്പം ഭയത്തോടെ നിന്ന നില്പിൽ തന്നെ അവിടെ ഉറച്ച് പോയി എന്ന് തന്നെ പറയാം.
ആദ്യം തന്നെ കാണുന്നത് രക്തത്തിൽ കുളിച്ച് ഒരു പിശാചിനെ പോലെ അവിടെ ഇരിക്കുന്ന അർജുൻ ആണ്. തൊട്ട് മുന്നിൽ ആയി തന്നെ കാലുകൾ രണ്ടും കെട്ടി തലകീഴായി ഹാളിലെ ഫാനിൽ കെട്ടി തൂക്കിയിരിക്കുന്ന ആൻ്റണിയെയും. അതിൽ തന്നെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ അയാളുടെ രണ്ടു കൈകളും അറുത്തെടുതിരുന്നൂ. കൂടാതെ അവൻ്റെ നാവും ആ ശരീരത്തിൽ ഇല്ലായിരുന്നു.