ശേഷം അവൻ പറഞ്ഞു തുടങ്ങി.
അർജുൻ: ശെരിക്കും പറഞ്ഞാല് മടുത്തു തുടങ്ങി ഈ ജീവിതം. അറിഞ്ഞും അറിയാതെയും ഒരുപാട് പേരുടെ ജീവൻ എടുത്ത എനിക്ക് ഇനിയെങ്കിലും ഒന്ന് മനസമാധാനം ആയി ജീവിക്കണം എന്നുണ്ട്. അതിനു മുൻപ് കുറച്ച് കര്യങ്ങൾ ചെയ്തു തീർക്കാൻ ആണ് ഞാൻ ഇവിടെ തന്നെ നിന്നതും . അതിൽ ഒന്ന് എൻ്റെ കൂടപ്പിറപ്പിനെ ഇല്ലാതാക്കിയത് ആരായാലും അവരെ തീർക്കണം എന്ന് ആയിരുന്നു. പക്ഷേ നിന്നെ കണ്ടില്ലാ എങ്കിൽ ഒരിക്കലും ഞാൻ അത് അറിയുകയും ഇല്ല. ഇത് ഇപ്പൊൾ അവന്മാർ ആയിട്ട് തന്നെ സ്വന്തം കുഴി തോണ്ടി. പിന്നെ നിന്നോട് നിന്നോട് അവർ ചെയ്തതിനു ഒക്കെയും ഒരു കണക്ക് തീർക്കണം അല്ലോ?
ആരതി: ഈ ഒരു കാര്യത്തിന് ആണോ നീ ഇവിടെ തന്നെ നിൽക്കുന്നത്.? അതോ വേറെ എന്തേലും ഉണ്ടോ?
അർജുൻ: അത് മാത്രം അല്ല ഒരു കണക്ക് കൂടി ഉണ്ട് . അത് കൂടി തീർത്താൽ മാത്രമേ ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാൻ പറ്റുകയുള്ളു.
ആരതി: എന്താ അത്?
അർജുൻ: ലേശം പഴയ ഒരു കണക്ക് ആണ്. എൻ്റെയും അരുൺ ൻ്റെയും അച്ഛനെയും അമ്മയെയും ഞങ്ങൾക്ക് നഷ്ടമാക്കിയ കണക്ക്. ഞങ്ങൾക്ക് ഉണ്ടായിരുന്നത് എല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത് കണക്ക്.
ആരതി: അത് ചെയ്തവരെ കൊന്നതിന് അല്ലേ നീ ജയിലിൽ പോയത്? പിന്നെ ഇനി എന്താ അതിൽ വേറെ ഒരു കണക്ക്?
അർജുൻ: അതെ പക്ഷേ അന്ന് അത് ചെയ്തപ്പോൾ ജീവനിൽ ഭയന്ന് അവന്മാർ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ കൊന്നത് വെറും ജോലിക്കാരെ മാത്രം ആയിരുന്നു. വെറും ബിനാമി അതിൻ്റെ സൂത്ര ധാരൻ വേറെ ആണെന്നും. അയാളെ കൂടി തീർക്കണം എന്നാല് മാത്രമേ എനിക്കും എൻ്റെ കുടുംബത്തിനും സമാധാനം ആയി ജീവിക്കാൻ പറ്റൂ.
ആരതി: ആരാ അയാള്?
അർജുൻ: അത് മാർ…….
പെട്ടന്ന് വീടിന് മുൻപിൽ ഒരു വണ്ടി വന്ന് നിറുത്തുന്ന ശബ്ദം അവൻ കേട്ടു. ഉടനെ തന്നെ അവൻ ആരത്തിയോട് അകത്ത് പോവാൻ പറഞ്ഞ ശേഷം അവൻ വാതിൽ തുറക്കാൻ ആയിട്ട് അങ്ങോട്ട് പോയി..