അത്രയും പറഞ്ഞുകൊണ്ട് അവൻ വീണ്ടും അർജുൻ്റെ മുഖത്ത് ബൂട്ട് ഇട്ടു ചവിട്ടി.
അർജുൻ ഉറക്കെ ചിരിക്കാൻ തുടങ്ങി….
” ഹ… ഹ… ഹ… ഹാ …”
അതുകണ്ട് ദേഷ്യം തോന്നിയ ആൻ്റണി അവൻ്റെ വയറ്റത്തിട്ട് വീണ്ടും ഇടിച്ചു. അർജുൻ്റെ വായിൽ നിന്നും ചോര ഒലിക്കുവാൻ തുടങ്ങി.
വായിൽ വന്ന ചോര തുപ്പി കളഞ്ഞ ശേഷം അർജുൻ അവനോട് പറഞ്ഞു.
അർജുൻ: കെട്ടിയിട്ടു തല്ലാനും പെണ്ണുങ്ങളെ ഉപദ്രവിക്കാൻ ഉം മാത്രേ നിന്നെയൊക്കെ കൊണ്ട് പറ്റൂ. പുറകിൽ നിന്നും ആക്രമിച്ചു ഇങ്ങനെ വീരവാദം അടിക്കാൻ അല്ലാതെ നിനക്ക് നേരിട്ട് മുട്ടാൻ ധൈര്യം ഉണ്ടോടാ? തയോളിക് ഉണ്ടായവനെ. അല്ല അതെങ്ങനെ ആണ് അണ്ടി ഉണ്ടെങ്കിൽ അല്ലേ അതിനു ഉറപ്പും ഉണ്ടാവൂ. പാരമ്പര്യം ആയി തന്നെ അതൊന്നും ഇല്ലാത്ത നിൻ്റെയൊക്കെ കയ്യിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട..
അതും പറഞ്ഞു അർജുൻ വീണ്ടും പൊട്ടി ചിരിക്കാൻ തുടങ്ങി.
അത് ചൊടിപ്പിച്ച ആൻ്റണി അവൻ്റെ നേരെ പാഞ്ഞടുത്തു. എന്നാല് പെട്ടന്ന് അവൻ്റെ ഫോൺ റിംഗ് ചെയ്തു. ജോൺ ആയിരുന്നു അത്.
📱ജോൺ: ഹലോ ആൻ്റപ്പ എന്തായി കര്യങ്ങൾ ഒക്കെ
ആൻ്റണി: എല്ലാം ok ആണ് അച്ചായാ. ഇവിടെ ഈ നായ നമ്മുടെ കാൽക്കീഴിൽ കിടന്ന ഈ പട്ടി ഇപ്പൊൾ എന്നെ വെല്ലുവിളിക്കുന്നു. അവനെ കെട്ടിയിട്ടു തല്ലാനും കൊല്ലാനും മാത്രമേ നമ്മളെ കൊണ്ടാവു എന്ന് . അവനെ അഴിച്ച് വിട്ടാൽ ഇവൻ എന്ത് ചെയ്യും എന്ന് എനിക്ക് അറിയണം.
ജോൺ: വേണ്ട. ബാക്കി ഉളളവർ വരുന്നവരെ നീ അവൻ്റെ കെട്ട് അഴിക്കണ്ട. അവൻ പലതും പറയും അതൊന്നും നീ ചെവിക്കൊള്ളൻ നിൽക്കണ്ട
ആൻ്റണി: അത് ചേട്ടായി , ഈ മൈരൻ്റെ വാക്ക് കേട്ട് ഞാൻ സഹിച്ച് നിൽക്കണം എന്നാണോ പറയുന്നത്.
ജോൺ: നീ ഞാൻ പറഞ്ഞത് മാത്രം കേട്ടാൽ മതി മനസ്സിലായോ?
ആൻ്റണി: ശെരി ..