ആദ്യം തന്നെ ഉള്ള കടം എല്ലാം വീട്ടി
ബാക്കി പൈസക്ക് നല്ലോരു വീട് നോക്കി നടക്കായിരുന്ന്
കയ്യിൽ ഉള്ള പൈസക്ക് ആണേൽ ഒരു വീടും കിട്ടുന്നില്ല
അവസാനം കുറച്ച് അകലെ ആണെങ്കിലും ഒരു സ്ഥലം കിട്ടി
നല്ല റോഡും, വീടും, വെള്ളവും എല്ലാം നല്ലത് ആണ്
ആകെ ഒരു കുഴപ്പം തൊട്ട് പിന്നിൽ മുസ്ലിം പള്ളി ആണ്
ബ്രോക്കർ കൊണ്ട് വരുമ്പോഴേ കാര്യം പറഞ്ഞെങ്കിലും രവീന്ദ്രന് വീട് എടുക്കാൻ ചെറിയ മടി ആയിരുന്നു
എന്തൊക്കെ ആയാലും മുസ്ലിം പള്ളി ആണല്ലോ പിന്നിൽ, മരണം പ്രാർത്ഥന എല്ലാം വരുമ്പോ നല്ല തിരക്ക് ആവും അവിടെ
അവസാനം ശ്രീദേവിയും ആയി സംസാരിച്ച് അത് തന്നെ ഉറപ്പിക്കാം എന്ന അവസ്ഥയിൽ എത്തി
കാശും കയ്യിൽ അധികം ഇല്ല, സമയവും ഇല്ല
വീട് മാറാൻ നേരത്ത് ഒന്നും മക്കൾ വന്നില്ല
അവർക്ക് അവരുടേത് ആയ തിരക്ക്
വീട് നല്ലോരു വീട് ആണ്, രണ്ട് നില വീട്
ചുറ്റിലും കുറച്ചു സ്ഥലം ഒക്കെ ഉണ്ട്
എല്ലാ ഭാഗവും മതിൽ കെട്ടി മറച്ചിട്ട് ഉണ്ടെങ്കിലും പള്ളിയിലേക്ക് പോകാൻ ആയി പിൻ ഭാഗത്ത് ഒരു ചെറിയ ഗേറ്റ് ഉണ്ട്
ഇല്ലത്ത് നിന്ന് സാധനങ്ങൾ കയറ്റാൻ യൂണിയൻകാര് ഒക്കെ ഉണ്ടായിരുന്നു
ഇവിടെ വന്നപ്പോൾ ആണ് പെട്ടത്
കുറച്ച് സമയം വൈകിയിട്ടും ഉണ്ടായിരുന്നു
സാധനങ്ങൾ ഇറക്കി വെക്കാൻ ആരെയും കാണുന്നും ഇല്ല, ആകെ പെട്ട അവസ്ഥ
അതെ സമയം തന്നെ റോഡിന് മുന്നിലൂടെ ഒരാള് നടന്ന് പോയത്
കുറച്ച് മുൻപോട്ട് പോയി അയാള് തിരിച്ചു വന്നു
പള്ളിയിലെ ഉസ്താദ് ആയിരുന്നു അത്
ഉസ്താദ്. പുതിയ താമസക്കാർ ആണല്ലേ, ആ ബ്രോക്കർ പറഞ്ഞിരുന്നു
താമസക്കാർ വരുന്നുണ്ടെന്ന്
അല്ല എന്താ ഇങ്ങനെ നോക്കി നിൽകുന്നെ
രവീന്ദ്രൻ. അതിപ്പോ ഈ സാധങ്ങൾ ഒക്കെ ഇറക്കി വെക്കാൻ ആരെയും കിട്ടിയില്ല
ഉസ്താദ്. ആ ഇനി ഇപ്പൊ ഈ സമയത്ത് പ്രത്യേകിച്ച് ആരും ഉണ്ടാവില്ല, ഇതിപ്പോ ആകെ കുറച്ചല്ലെ ഉള്ളോ, ഞാനും സഹായിക്കാം
ഡ്രൈവറും ഉണ്ടല്ലോ, പെട്ടന്ന് അങ്ങ് ഇറക്കി വെക്കാം