ഓ പോയി.. ഞണ്
പെട്ടെന്ന് റെഡി ആയി വാടാ അങ്ങോട്ടു….
യീ പോയ സാധനം ആണ് എന്റെ ചങ്ക് മനു .. അവൻ ഇല്ലാതെ ഞാൻ ഇല്ല എന്നു പറയാം.എനിക്കു ഓർമ വെച്ച നാൾ മുതൽ എന്റെ കൂടെ തന്നെ ഉണ്ട്
യീ മാരണത്തിന്റെ ശല്യം കൊണ്ടു ആണ് പെണ്ണ് കാണാൻ പോകാം എന്നു സമ്മതിച്ചത് വീണ്ടും എന്നെ പരീക്ഷിക്കുക ആണോ ദൈവമേ. എന്തായാലും ഒന്നു പോയി നോക്കാം നോക്കിയിട്ടു കൊള്ളില്ല എന്നു വല്ലതും പറഞ്ഞു തടി തപ്പാം
ആലോചിച്ചു നിന്നാൽ ശെരി ആകില്ല പെട്ടെന്ന് കുളിച്ചിട്ടു പോകാം അല്ലെങ്കിൽ അവൻ വീണ്ടും വരും.
ലേഖആന്റി കഴിക്കാൻ എന്തു ഉണ്ട്.
ഹാ നീ ഇങ്ങു വന്നോ മനു വാ ഇരിക്ക്
നല്ല ചൂട് ഇടിയപ്പം ഉണ്ട് എടുക്കട്ടേ.
അവൻ ഒന്നു വരട്ടെ ആന്റി ഒരുമിച്ചു ഇരിക്കാം.
ഡാ.. അവൻ എന്തു പറഞ്ഞു നിന്നോട് വരുമല്ലോ അല്ലെ നീ എങ്ങനെ ആടാ അവനെ കൊണ്ടു സമ്മതിപ്പിച്ചേ.
ഒന്നും പറയണ്ട ആന്റി ഇന്നലെ വരെ ഏകദേശം ഓക്കേ ആയി ഇരുന്നവനാ ഇന്നു അവന്റെ മൂട് മാറി ഇപ്പോൾ ഓക്കേ ആയി
കുളിക്കാൻ പറഞ്ഞു വിട്ടിട്ടുണ്ട് ഞാൻ.
ഇതൊന്നു നടന്നു കിട്ടിയാൽ മതി ആയിരുന്നു മോനെ ഇനി എത്ര നാൾ എന്നു വെച്ചാ ഞാൻ.
നമുക്ക് നോക്കാം ആന്റി അവനെ കൊണ്ടു കെട്ടിക്കുന്ന കാര്യം ഞാൻ ഏറ്റു
പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല നിങ്ങളുടെ ഭാഗത്തും ഉണ്ട് വീഴ്ച അതു കാരണം ആണ് അവൻ ഇങ്ങനെ ആയതും .
ആ നശിച്ചവൾ കാരണം എന്റെ കുഞ്ഞു.
ആ ഇനി ഇപ്പോൾ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ പിന്നെ മാമന്റെ ഒക്കെ അടുത്ത് ഒക്കെ ഇന്നു പോകുന്നത് പറഞ്ഞോ.
ഞാൻ ഒന്നും പറഞ്ഞില്ല മോനെ അവന്റെ
മോള് കാരണം അല്ലെ എന്റെ കുഞ്ഞു യീ നിലയിൽ ആയതു എന്നിട്ടു അവർ ഒരുമിക്കുകയും ചെയ്യ്തു എന്റെ കൊച്ചു ഇങ്ങനെയും ആയി