പോടാ അറിഞ്ഞു കൊണ്ടു അവർ അങ്ങനെ ചെയ്യുമോ നിന്റെ അഭിപ്രായം ചോദിക്കാതെ അവർ അങ്ങനെ ഒരു തീരുമാനം എടുത്തു അത്ര അല്ലെ ഉള്ളു
നീ അതു വിട്ടു കള മച്ചു ഇനിയും മനസ്സിൽ ഒന്നും വെച്ചു കൊണ്ടു നടക്കാതെ.
നീ വാടാ വന്നിട്ടു നോക്കാം അവരെ വാ പോകാം.
എന്നാ ശരി വാ പോകാം ഡാ നീ കാർ എടുത്തോ തിരിച്ചു വരാൻ ആ ബ്രോക്കർ കൂടെ കാണും.
അതെന്താ ഡാ അങ്ങോട്ടു പോകാൻ അയാള് കാണില്ലെ.
3പേർ പോയാൽ മൂഞ്ചിപോകും എന്നാ
അതു കൊണ്ടു പുള്ളി പെൺവീട്ടിൽ കാണും എന്നാ പറഞ്ഞത്.
എന്നാ ശെരി നീ വണ്ടി എടുത്തു വെളിയിൽ ഇറക്കട
ഡാ വിനു വണ്ടി ഇവിടെ ഇട്ടാൽ മതി നീ ഇങ്ങുവാ.
ഞാൻ വരണോ ഡാ അവൾ എന്നെ ഇട്ടു വാരും.
എന്റെ നാൻസികൊച്ചു ഒന്നും പറയില്ല നീ ഇങ്ങു വന്നേ നിന്റെ കല്യാണം ഒന്നു നടന്നു കാണാൻ വേണ്ടി അവളും വെയിറ്റ് ചെയ്യുവാഡ.
നാൻസികൊച്ചേ നീ ഇതു എവിടെയാ കൊയ്..
ഞാൻ കുളിക്കുവാ ചേട്ടായി.
അമ്മ ഇവിടെ ഇല്ലെ ഡി.
അമ്മ മോളെയും കൊണ്ടു സാധനം വാങ്ങാൻ കടയിൽ പോയി കാണും.
ഡി നീ ഒന്നു പെട്ടെന്ന് വന്നേ എന്റെ ഷൂ കാണുന്നില്ല മോളെ.
ദാ വരുന്നു നിങ്ങൾ ഒന്നു വെയിറ്റ് ചെയ്
മനുഷ്യ.
ആഹാ ഇവിടെ കയറി ഇരുന്നോ അങ്ങോട്ടു നോക്കാൻ അറിയില്ലെ ചേട്ടായി നിങ്ങൾക്കു.
നിന്റെ മോള് എവിടെ എങ്കിലും കൊണ്ടു പോയി ഇട്ടിട്ടുണ്ടായിരിക്കും ഞാൻ എവിടെ പോയി തപ്പാൻ ആണ്.
എന്റെ മാത്രം ആണോ മോള് അപ്പോൾ നിങ്ങടെ ആരാ അതു ഹേ.
ഒന്നു എടുത്തു താടി മോളെ സമയം ഇല്ല.
വിനുചേട്ടൻ വന്നോ.
ആ അവൻ അവിടെ എവിടെ എങ്കിലും കാണും നീ ഒന്നു നോക്ക്.
ദാ കട്ടിലിന്റെ അടിയിൽ കിടക്കുന്നു
യീ പെണിനെ കൊണ്ടു ഞാൻ തോറ്റു ഒരു സാധനം വെച്ച ഇടത്തു കാണില്ല