എന്ന് നിന്റെ ശ്രീക്കുട്ടി
Ennu Ninte Sreekutty | Author : Boss
എന്റെ പേര് ശ്രീലക്ഷ്മി ശ്രീ കുട്ടി, ലച്ചു എന്നീ വിളിപ്പെരുകൾ കൂടി ഉണ്ടെനിക്ക് ഞാനൊരു കോഴിക്കോട്ടുകാരിയാണ് കേട്ടോ.. അത്യാവശ്യം കാണാൻ നല്ല ഭംഗിയുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസവും… ഏകദെശം കാണാൻ നമ്മുടെ സിനിമ നടി സരയുവിനെ പോലെ തന്നെ. നുണ കുഴിയും താടി കുഴിയുമെല്ലാമുണ്ട്. സരയുവിനെക്കാളും കാണാൻ നിറവും എനിക്ക് തന്നെയാണ്.. തൊടുന്നിടത്തെല്ലാം ചുവക്കും… 😂
എനിക്കിപ്പോൾ വയസ്സ് 30 നോടടുക്കുന്നു. എന്റെ ഇരുപതാ മത്തെ വയസ്സിൽ കല്യാണം കഴിപ്പിച്ചു.. എനിക്കൊട്ടും താല്പര്യമില്ലായിരുന്നു കാരണം എന്റെ ഭർത്താവിനന്ന് 38 ഉം എനിക്ക് ഇരുപതും … ഞാൻ ഒരുപാട് എതിർത് നോക്കി ഒരു രക്ഷയുമുണ്ടായില്ല… വീട്ടു കാരെ പറഞ്ഞിട്ട് കാര്യമില്ല ഒരുപാട് സ്വത്തിനു ഏക അവകാശിയായിരുന്നു അന്നെന്റെ ഭർത്താവ്.
അത് മാത്രമല്ല കാരണം.. എനിക്കൊരു പ്രേമമുണ്ടായിരുന്നു വെറും പ്രേമമല്ല ദിവ്യ പ്രേമം.. ആളെന്റെ കൂടെ പഠിച്ചതാണ് ഒൻപതാം ക്ലാസ് മുതൽ കൂടെ കൂടിയതാണ്.പേര് അജ്മൽ എന്റെ ജാതിക്കാരനല്ല ഞങ്ങൾ രണ്ടു പേരും വളരെ വേർപിരിയാൻ പറ്റാത്ത അത്രയും സ്നേഹിച്ചിരുന്നു.
പ്ലസ് ടു വിനു ശേഷം അവൻ പഠനം നിർത്തി ജോലിക്ക് പോവാൻ തുടങ്ങി.. ഞാൻ ഡിഗ്രിക്കു ചേർന്നു.
അവൻ നല്ലവണ്ണം പഠിക്കുമായിരുന്നു പ്ലസ് ടു വിനു എല്ലാ വിഷയത്തിലും A + ആയിരുന്നു.. എന്നാൽ വീട്ടിലെ കഷ്ടപ്പാട് കൊണ്ട് പഠിത്തം നിർത്തേണ്ടി വന്നു… സ്കൂളിൽ പഠിക്കുമ്പോഴും എല്ലാ ദിവസവും വൈകീട്ട് അവന്റെ അയൽ വാസിയുടെ കടയിൽ ജോലിക്ക് പോകുമായിരുന്നു… ക്ലാസ്സ് കഴിഞ്ഞ ശേഷം ഇടക്കൊക്കെ ഞങ്ങൾ പരസ്പരം കാണുമായിരുന്നു…
എന്തേലും മിണ്ടി പറഞ്ഞു അങ്ങ് പിരിയും.ആയിടക്ക് അവൻ പാസ്പോർട്ട് എടുക്കുകയും ലുലു ഗ്രൂപ്പിന്റെ ഇന്റർവ്യൂ തൃശൂർ വച്ചു പാസ്സ് ആവുകയും ദുബൈ ലേക്ക് പോവുകയും ചെയ്തു. പോവുന്നെന് ഒരു ദിവസം ഞങ്ങൾ പരസ്പരം കണ്ടു സംസാരിച്ചു രണ്ട് വർഷം കഴിഞ്ഞാൽ വരുമെന്നും വന്നാൽ എന്നെ കൊണ്ടുപോയി ഒരുമിച്ചു ജീവിക്കാമെന്നും ഉറപ്പുനൽകി. ഞാൻ അവനും ഉറപ്പു കൊടുത്തു.. ഞാൻ അവന്റെ പെണ്ണാണെന്നും മരണം വരെ അവന്റേതു മാത്രമായിരിക്കുമെന്നും സത്യം ചെയ്തു പറഞ്ഞു.അന്നവൻ ആദ്യമായി എന്റെ നെറ്റിയിൽ ചുംബിച്ചു ശേഷം എന്റെ കണ്ണിലേക്കു നോക്കി നിന്നു എന്നിട്ടന്റെ ചുണ്ടിലും…