ഞാൻ അമ്മൂന്റെ നേരെ തിരിഞ്ഞു… ചിരിച്ച് നിന്ന അമ്മു എന്നെ തുറിച്ച് നോക്കി
ഞാൻ അവളെ പിടിച്ച് ഒറ്റ വലി ചുണ്ടും കവിളും മുട്ടുന്ന അവടെ അമർത്തി ഉമ്മ വച്ചു….
അമ്മു എന്റെ തോളിൽ തട്ടി എന്നെ തള്ളി കണ്ണുരുട്ടി കാട്ടി….
സൂസിടെ നേരെ ആണ് ഞാൻ നോക്കിയത് അവളുടെ ഉള്ള് കരിഞ്ഞ് പൊകയുന്ന മണം എനിക്ക് കിട്ടി…. അവള് കണ്ണും ഇറുക്കി അടച്ച് നിപ്പാ….
ഞാൻ വണ്ടിയിൽ കേറി ഇരുന്ന് സ്റ്റാർട്ട് ആക്കി…
അമ്മു മൊഖം ഏറ്റി വച്ച് പിന്നാലെ വന്ന് കേറി…
ചെയ്യോ ഇനി ചെയ്യോ അമ്മു എന്റെ മുതുകതത്ത് മെല്ലെ കുത്തി
ഞാൻ : സോറി കണ്ണാ…😂
അമ്മു : that was so scary…
ഞാൻ വണ്ടി മുന്നോട്ട് എടുത്തു…
ഫ്ലാഷ്ബാക്ക്
[ പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കാ എന്റെ ചെക്കൻ തീരുമാനിക്ക് സൂസി ഫോൺ കട്ടാക്കി
ഞാൻ ഫോൺ നെലത്തെക്ക് എറിയാൻ നോക്കി
ശിവ ഫോൺ പിടിച്ച് വാങ്ങി….
ഞാൻ നെലത്ത് ഇരുന്ന് ആഞ്ഞാഞ്ഞ് കുത്തി….
ശിവ എന്റെ തോളിൽ പിടിച്ചു…
ഞാൻ : mistake.. Haa mistake…. ഞാൻ വലിയ തെറ്റ് ചെയ്തു ശിവാ ഞാൻ അവളെ ഒറ്റക്ക് വിടാൻ പാടില്ലായിരുന്നു ഡാ….നീ മാറ് ഞാൻ അവളെ കൊല്ലാൻ പോവാ ആ തായോളി ജീവിക്കണ്ട….
അവനെന്നെ കെട്ടിപിടിച്ചു….
എന്റെ നെഞ്ച് പൊട്ടി…
ശിവ : ഡാ പോട്ടെ…ഒന്നും ആവില്ല വിട്
ഞാൻ ചാടി എണീറ്റു
ഞാൻ : എന്താവില്ല… ശിവ ഞാൻ ഇത് പറയാ നീ കേക്ക് അമ്മുന് എന്തെങ്കിലും ആയാ എല്ലാത്തിന്റെയും കുടുംബത്തോടെ ഞാൻ കത്തിക്കും….
ശിവ : ഒന്നൂല്ല ഡാ… നീ സമാദാനപ്പെട്…
ഞാൻ പ്രാന്ത് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു…
ശിവ : ഡാ റാം അങ്കിളിനെ വിളിച്ചാലോ….
ഞാൻ : ഏയ് പപ്പ്😨
“സൂര്യടെ കല്യാണ രാത്രി
നന്ദൻ : നിങ്ങള് എപ്പോ പോവും
അർജുൻ : അടുത്ത ആഴ്ച അങ്കിൾ വരും എന്നിട്ടേ പ്ലാൻ ചെയ്യൂ….”