അനിത ആന്റി : അയ്യേ പറ്റില്ല ഞാൻ നിക്കാ അയ്യയ്യോ എന്റെ കൊച്ച് പാവം അവടെ എനിക്ക് ഇരിപ്പ് ഒറക്കില്ല മോനെ… പറ്റില്ല… ശരണേ നീ അവരോട് ഒന്ന് ചോദിക്ക്…
ചേട്ടൻ : ഞാൻ ഒന്ന് പറഞ്ഞ് നോക്കാ…
ഞാൻ ഇപ്പൊ വരാ… ഞാൻ സൂര്യക്ക് സിഗ്നൽ കൊടുത്തു..
അവൻ തല ആട്ടി
…
അമ്മു : അമ്മായി വീട്ടി പോ അമ്മായി അവര് പറഞ്ഞില്ലേ… ചേട്ടൻ ഒണ്ടല്ലോ പിന്നെ അമ്മാമയും ഒണ്ടല്ലോ…
ശ്രീ : അല്ലെങ്കിൽ അച്ഛൻ പോട്ടെ അമ്മയും ചേട്ടനും നിക്കും…
ആന്റി : അത് മതി…
ഞാൻ വാട്സാപ്പിൽ വന്ന മെസേജ് നോക്കാൻ ആണ് പോയത്…
(സനൽ : മറ്റവനെ പറഞ്ഞ് വിട്ടേ….അമറിനോട് പറഞ്ഞേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല…)
ശേ ശിവയോട് ഇത് ആരും അറിയല്ലേ പറയാൻ മറന്നു….
ഞാൻ തിരിഞ്ഞതും ലില്ലി ആന്റി വരുന്നു…
പുള്ളിക്കാരി എന്നെ കണ്ടു
🫵 👍 എന്ത് ഇവടെ
ഞാൻ ഒന്നൂല്ലാ തല ആട്ടി…
എന്ത് ഇവടെ പുള്ളിക്കാരി നടന്ന് എന്റെ അടുത്തേക്ക് വന്നു…
എന്താ ഇവടെ ആന്റി എന്റെ കൈക്ക് പിടിച്ച് ചോദിച്ചു
ഞാൻ : ഞാനെ ഒരു ബന്ധുനെ കാണാൻ
ലില്ലി ആന്റി : ഈ പാതിരാത്രി
ആന്റി റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു
ഞാൻ പിന്നാലെ കേറി
ലില്ലി ആന്റി : ചെക്കാ ഞാൻ ചെക്ക് അപ്പിന് വന്നതാ വെളിയി പോ 😂
ഞാൻ മിണ്ടാതെ നിന്നു
ലില്ലി ആന്റി : കുട്ടിയെ കൊണ്ട് പോയി ലെ… അല്ല നിങ്ങള് ആണോ ഒരു സെക്കന്റ്
ആന്റി ഫോൺ എടുത്ത് നോക്കി…
ആന്റി : ശ്രീദേവി w/o ശരൺ രാജിന്റെ…റിലേറ്റീവ്സ്സ്
ഞാൻ : അതെ ഡോക്ടർ
ആന്റി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി…
ആന്റി : ഓക്കെ കുട്ടിയെ ലേബർ റൂമിൽ കേറ്റി… പെയിൻ വന്നില്ല പേടിക്കാൻ ഒന്നും ഇല്ല
ശരൺ ചേട്ടൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ…ഡോക്ടർ
ആന്റി : ഇല്ല പേടിക്കാൻ ഒന്നും ഇല്ല കുട്ടി ഓക്കേ ആണ്