വധു is a ദേവത 40 [Doli]

Posted by

ഞാൻ : ശെരി ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ആക്ക് ഇവളെ കാണിച്ചിട്ട് വരാ

സൂര്യ : ശെരി

ഞങ്ങള് നേരെ ആന്റിടെ അടുത്ത് പോയി

ലില്ലി ആന്റി ഫോണിലാ

ഞങ്ങളെ കൈ കൊണ്ട് ഉള്ളിലേക്ക് വരാൻ പറഞ്ഞു…

ലില്ലി ആന്റി : ജോ മമ്മ പിന്നെ വിളിക്കാ ഫുഡ് ഒക്കെ കൃത്യം ആയി കഴിക്കണം ബൈ….

ലില്ലി ആന്റി : ഇരിക്ക് ടാ കുട്ടാ

ഞാൻ : ജോ ആണോ

ലില്ലി ആന്റി : ആ

ഞാൻ : ആന്റി എന്തിനാ ആന്റി ഈ പ്ലസ് ട്ടൂ കഴിഞ്ഞ ചെക്കനെ ഒക്കെ ഡിഗ്രി പഠിക്കാൻ കാനഡ വിടണ്ട കാര്യം

ലില്ലി ആന്റി : ഡിഗ്രി അല്ല മെഡിസിൻ… നീ ഇച്ചായൻ വരുമ്പോ ചോദിക്ക് പുള്ളിക്കാ ഇത്ര സീൻ അല്ല മോക്ക് എന്താ കൊഴപ്പം

ഞാൻ : ചെറിയ കോൾഡ് പനി

ലില്ലി ആന്റി : അന്ന ഒണ്ട് അപ്പർത്ത് വേണേ വിളിക്കാ

അമ്മു : ഇവന് വട്ട് ആന്റി ഇന്ന് കാലത്ത് അമ്പലത്തിൽ പോയി അതിന്റെ ആണ്…

ലില്ലി ആന്റി : നോക്കട്ടെ…. ആന്റി ചെയർ ഉരുട്ടി അമ്മൂന്റെ അടുത്തേക്ക് വന്നു…

കണ്ണ് പിടിച്ച് ലൈറ്റ് അടിച്ച് നോക്കി

ഞാൻ : വല്ലതും അറിഞ്ഞിട്ട് തന്നെ നോക്കണേ 🤣

ലില്ലി ആന്റി : നിനക്ക് കൊറേ ആയി… കൃഷ്ണേടെ മോൻ ആണെന്ന് നോക്കില്ല ഞാൻ തപ്പഴെ പറഞ്ഞത് ഓർമ ഒണ്ടല്ലോ 😄….

ഞാൻ : സോറി

കൊഴപ്പൊന്നും ഇല്ല…. ലില്ലി ആന്റി അമ്മൂന്റെ പൾസ്സ് നോക്കി പറഞ്ഞു….

സിസ്റ്റർ : ഡോക്ടർ മറ്റേ കുട്ടിക്ക് പെയിൻ വന്നു….

ലില്ലി ആന്റി കൊഴൽ എടുത്ത് വെളിയിലേക്ക് ഓടി…

ലില്ലി ആന്റി : നിന്റെ അല്ല അത് സുനിത ആണ് നിക്കണത് ബൈ കണ്ണാ….

ആന്റി ഓട്ടത്തിന്റെ എടക്ക് പറഞ്ഞു…

പോവാ… ഞാൻ അമ്മൂനെ നോക്കി ചോദിച്ചു…

അമ്മു : ഉം

ഞങ്ങള് താഴെ എറങ്ങി പോവുമ്പോ സൂര്യടെ കൈയ്യിൽ ചുറ്റി തോളിൽ ചാരി ഇരിക്കുന്നു ശ്രീ അവൻ അവൾടെ കൈയ്യും തടവി ഇരിക്കുണു….

Leave a Reply

Your email address will not be published. Required fields are marked *