ആരും ചോദ്യം ഉയർത്തില്ല.”
എലിയ പറയുന്നത് എല്ലാം ഞാൻ കേട്ട് വണ്ടി ഓടിച്ചു.
“നിന്നെ അനോഷിച്ചു ഒരു പാട തന്നെയാ എന്റെ വീട്ടിൽ കയറിയത്….
അങ്ങനെ വരണം എങ്കിൽ മുകളിൽ നിൽക്കുന്ന ആൾ നിസാരം എന്ന് ഊഹിക്കാൻ വയ്യ.
മുകളിൽ മൂന്നു പേര് ഉള്ള് എന്ന് അവൻ പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ പറ്റണില്ല.
ഈ പറഞ്ഞ ദീപക് പിന്നെ ക്രിസ്ടിന, ജോർജ്… ഇവരുടെ മുകളിൽ വേറെ ആരേലും ഉണ്ടാവില്ലേ.”
“ജൂലി യും പാട്ടയും ഒരു അന്യോഷണം തന്നെ നടത്തി ആയിരുന്നു.
ക്രിസ്റ്റിന യെയും ജോർജ് ഉം ഒരു പച്ചിലാപമ്പ് ആണേൽ ഈ ദീപക് ഒരു അണലി ആണെന്ന് പറയാം…
അതുകൊണ്ട് തന്നെയാ ജൂലി ഇപ്പൊ രേഖയുടെ കൂടെ തന്നെ ഉള്ളതും.
അവളുടെ പരിക്ഷ ആണേൽ അടുത്ത ആഴ്ച ഓടെ തീർന്നു കോളേജ് പഠനം അവൾ നിർത്തും എന്നാ എന്നോട് പറഞ്ഞെ.
ജൂലിക്ക് അത്രേ നാൾ ഉറങ്ങാൻ പോലും പറ്റണില്ല എന്നാ ഗായത്രി പറഞ്ഞെ അതാണ് ഞാനും തിരിച്ചെ നാട്ടിലേക്ക്.”
എലിസബത് കാർ വീണ്ടോയിൽ കൂടെ ആലോചിച്ചു കൊണ്ട് കുറച്ചു നേരം കഴിഞ്ഞു പറഞ്ഞു.
“അണലി എന്നാ പാമ്പിനെ കാണാതെ ഇരിക്കുമ്പോൾ ആണ് അത് കൂടുതൽ അപകടകാരി ആകുന്നെ.
എന്നാൽ……
അതിനെ കണ്ടു കഴിഞ്ഞാൽ എളുപ്പം ആയ്യി കൊല്ലാനും സാധിക്കും.
പറഞ്ഞു വരുന്നത്…
സമയം ഒട്ടും പഴക്കണ്ട… എത്രയും പെട്ടന്ന് ദീപകിനെ തീർത്തു നീ സേഫ് സോൺ ആകണം….
പിന്നെ വരുന്നത് വരുന്നോടത്….”
എലിസബത് പറഞ്ഞു തീർന്നതും ഞാൻ ഫോൺ എടുത്തു പട്ടയോട് പറഞ്ഞു ദീപ്കിനെ ഇനി വെക്കേണ്ട തിർത്തേരെ എന്ന് പറഞ്ഞു ഫോൺ വെച്ച്.
കുറച്ച് നേരം കഴിഞ്ഞു പാട്ട എന്നെ വിളിച്ചു.
“അർജുൻ അവനെ തീർക്കം.. പക്ഷേ ഇങ്ങനെ എന്ന് കിട്ടണില്ല…
നമ്മൾ അവരെ നോട്ടം ഇട്ട് കഴിഞ്ഞു എന്ന് അവര്ക് മനസിലായപോലെ..”
ഞാൻ വണ്ടി സൈഡിൽ ഒതുക്കി..
“എങ്ങനെ?”
“ദീപക് അബുദാബി യിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു.”
അത് കേട്ട് എന്റെ അടുത്ത് ഇരുന്ന എലിസബത് എന്റെ കൈയിൽ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി.