” ശെരി അത് മതി……” അവൾ അവൻറ്റെ കൈ എടുത്ത് മാറ്റി.
“കോളേജിലേക്കുള്ള എന്തേലും സാധനം ഇനി വാങ്ങാനുണ്ടോ…..”
“ഇല്ല ………എല്ലാം മമ്മി വാങ്ങി തന്നിട്ടാ പോയത് ”
“ഞാനൊന്ന് നോക്കട്ടെ …”അവൾ എഴുന്നേറ്റ് അവൻറ്റെ ബാഗും ബുക്‌സും എല്ലാം നോക്കി ഉറപ്പ് വരുത്തി.
“ഇതുവരെ പഠിച്ച സ്കൂൾ പോലെ അല്ല….അത്യാവശ്യം നല്ല ഫ്രീഡം ഉള്ള ഒരു കോളേജാ ….പിന്നെ, നല്ല ഫ്രണ്ട്സിനെ നോക്കി എടുക്കുക, അത് ആണായാലും പെണ്ണായാലും ………..”
കുട്ടൻ സൂസനെ തന്നെ നോക്കി നിന്നു
“മമ്മി പറഞ്ഞന്നേ ഉള്ളു ….കുട്ടൻ പേടിക്കണ്ട……..വാ നമുക്ക് ബിരിയാണി ഉണ്ടാക്കാം ”
അവൾ അവൻറ്റെ കൈ പിടിച്ചു കിച്ചനിലേക്ക് നടന്നു. സൂസൻ ബിരിയാണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
കുട്ടൻ അവളെ അരിഞ്ഞും പിടിച്ചും സഹായിച്ചു.
“മമ്മി …”
“ഉം …..എന്താടാ ..”
“മമ്മിക്ക് ബിരിയാണി എളുപ്പമാണോ …”
“പിന്നെ …..ചോറും കറിയും വെക്കുന്നതിനേക്കാൾ എളുപ്പമാ ..”
സൂസൻ എല്ലാം അടുപ്പിൽ കേറ്റി, രണ്ടു പേരും നന്നായ് വിയർത്തു. അവൾ കിച്ചൺ എല്ലാം ക്ളീൻ ആക്കി.
“കുളിച്ചാലോ…..”
“ഉം …”
” മോൻ കേറിക്കോ മമ്മി വരാം ….”
കുട്ടൻ റൂമിലേക്ക് പോയ് ഡ്രസ്സ് എല്ലാം മാറി ടോയ്‌ലറ്റിലേക്ക് കേറി. സൂസനും റൂമിൽ എത്തി ഡ്രസ്സ് മാറുമ്പോൾ അവളുടെ ഫോൺ ബെൽ അടിച്ചു.
ബിൻസി ആയിരുന്നു അത്. സൂസൻറ്റെ മകൾ, ദുബായിൽ നിന്നാണ്
സൂസൻ കാൾ എടുത്തു.
കഴിഞ്ഞ ദിവസം കോളജിൽ ആയിരുന്നപ്പോൾ വിളിച്ചതാണ്, പിന്നെ വിളിക്കാന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല .
“ഹെലോ …മോളെ ”
” ങ്ങാ ….മമ്മി …എന്തെ തിരക്കാണോ ..”
“ഏയ് ….രാവിലെ പള്ളീൽ പോയ് വന്നു …..ഒരു ബിരിയാണി വച്ചു …ഇപ്പോ ഒന്ന് കുളിക്കാന്ന് വിചാരിക്കുന്നു.”
“ങാഹാ ….ബിരിയാണിയാ ഇന്ന് ……”
“ഉം …എളുപ്പം അതാ ….’
“എവിടെ ….മമ്മീടെ പുതിയ ……മോൻ ”
“അവൻ കുളിക്കുന്നു …….”
“എങ്ങനൊണ്ട് മമ്മി അവൻ …..പുള്ളിടെ പേടി ഒക്കെ മാറിയോ”
” ങ്ങാ ….ഇപ്പോ കുഴപ്പമില്ല ….മോൾ എവിടാ….ഓഫീസിലാ …”