“ഓഹ് ….ഇനീപ്പോ എന്തൊക്കെ കേൾക്കണോ ആവോ ?” അവൻ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.
“എന്തുപറ്റി സഞ്ജു ?” അവളൊന്നും മനസിലാവാതെ ചോദിച്ചു.
അവൻ ലോക്കിലേക്ക് ചൂണ്ടിക്കാണിച്ചു.
“Donot Disturb.”അപ്പോഴാണ് അവളും ഡോർ ലോക്കിൽ തൂക്കിയിട്ട ആ ബോർഡ് കണ്ടത്.. “നമ്മൾ അറിഞ്ഞോണ്ടല്ലലോ..”
“ഹാ..”
തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഫ്ലാറ്റിന്റെ ഉൾഭാഗം കാണുന്നത്…എന്ത് neat ആൻഡ് ക്ലീൻ ആണിവിടെ..അവളെവിടെയെല്ലാം നോക്കിക്കണ്ടു.
“വെൽകം സഞ്ജു….”
വാതിൽ തുറന്നു പിടിച്ചു കൊണ്ട് അലക്സ് അവരെ സ്വാഗതം ചെയ്തു.
“ഞാൻ ഓർത്തു നീ ഉറക്കം ആയിരിക്കുമെന്ന്.”
“ആയിരുന്നു….”
“എന്താ സഞ്ജയ് നിന്റെ ഭാര്യക്ക് എന്നെ പിടിക്കില്ലെന്ന് തോന്നുന്നു.നോക്കി പേടിപ്പിക്കുന്നുണ്ടല്ലോ.”
സഞ്ജുവിനോടൊപ്പം അകത്തേക്ക് കയറിയ മീര ,അലെക്സിനെ തന്നെ നോക്കി നിന്നു കുറച്ചു നേരം..ആരോഗ്യദൃഢഗാത്രനായ പുരുഷൻ എന്നതിലുപരി അവനെ മുൻപരിചയം തോന്നി അവൾക്ക്…അതാലോചിച്ചു കൊണ്ട് നിൽക്കുന്നിടെയാണ് അവന്റെ ചോദ്യം .
“ഞാൻ അത് മറന്നു…മീര , ഇത് അലക്സ് , അല്ല ഡോക്ടർ അലക്സ് മാത്യൂസ്, ഞങ്ങൾ ഒന്നിച്ചു കുറച്ചു കാലം ബാംഗ്ലൂരിൽ ഉണ്ടായിരുന്നു.
“ഹലോ മീര ..”. അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈനീട്ടി. അവളനങ്ങാതെ നിൽക്കുന്നത് കണ്ടു സഞ്ജു അവളുടെ കൈപിടിച്ച് അലക്സിന്റെ നേരെ നീട്ടി.
“മീര സ്വന്തം ഇഷ്ട്ടത്തോടെ തരട്ടെ.അങ്ങനല്ലേ വേണ്ടത് ?
“തീർച്ചയായും….” സഞ്ജുവാണ് മറുപടി പറഞ്ഞത്.
അവളവരെ ശ്രദ്ധിക്കാതെ ഡ്രായിങ് റൂമിൽ തൂക്കി ഇട്ടിരുന്ന അലക്സിന്റെ ഒരു പഴയ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടേയിരുന്നു.എവിടെയോ ഒരോർമ്മ മങ്ങിയൊരോർമ്മ അവളെ അസ്വസ്ഥയാക്കി.
“നിങ്ങൾ യാത്ര ചെയ്തു വന്നതല്ലേ ഫ്രഷ് ആയി വാ ഞാൻ അപ്പോഴേക്കും കഴിക്കാൻ ഉള്ളത് റെഡി ആക്കാം.”
അലക്സ് മുറി കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു
“സഞ്ജു , നീ വന്ന കാര്യം പറ..എന്നിട്ട് കാശും വാങ്ങി നമുക്ക് പോകാം…കഴിക്കാനൊന്നും നിൽക്കണ്ട .എനിക്കെന്തോ പേടി തോന്നുന്നു.” അവൾ സഞ്ജുവിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഏയ് അലക്സ് നല്ലയാളാ.ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്ന് അറിയുമോ ?പെട്ടെന്ന് പോയാൽ അവനെന്തു വിചാരിക്കും?”
“അത് സാരില്ല . പുള്ളി ഡോക്ട്ടർ അല്ലേ , തിരക്ക് കാണില്ലേ ?അതുകൊണ്ട് നമുക്ക് പോകാം..”