എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്നേ തന്നെ ആളുകൾ അവനെ കടിച്ചു കീറാൻ വന്നു..ബസ്സിലെ ചിലർക്കെങ്കിലും അവന്റെ മുഖം പരിചിതമായിരുന്നു.
“നിനക്കൊന്നും അമ്മയും പെങ്ങന്മാരുമില്ലേ ?,”
“കുട്ടി ഡോക്ക്ട്ടർക്ക് അത്ര മുട്ടി നിൽക്കുവായിരുന്നേൽ …നഴ്സുമാർ ആരുമില്ലായിരുന്നോ ?”
“അത്രയ്ക്ക് ക** ആണെങ്കിൽ വീട്ടിൽ പോയി …” വാക്കുകൾ അശരീരി പോലെ കേട്ടുകൊണ്ടിരുന്നു.
“ഒടുവിലാരുടെയോ നിർദ്ദേശപ്രകാരം ബസ്സ് പോലീസ് സ്റ്റേഷനിൽ എത്തി.. അവരെന്നെയും അവളെയും അവിടെ നിർത്തി.കൂടെ ചില യാത്രക്കാരും. എന്താണെന്നു നടന്നതെന്ന് എനിക്കൊരു ബോധവുമില്ലായിരുന്നു.. .അവനവളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞു പോലീസുകാർ അവനെതിരെ കേസ് രജിസ്റ്റർ ചെയ്തു..അവൾക്കന്നു പ്രായപൂർത്തി ആയിട്ടില്ലാതിരുന്നതിനാൽ പോലീസുകാർ പോക്സോ ചാർജ് ചെയ്തു……അവർക്കതൊരു ആഘോഷമായിരുന്നു.. ഞാൻ ഒരു യുവ ഡോക്റ്ററും കൂടി ആയപ്പോൾ മാധ്യമങ്ങൾക്കും എഴുതിപിടിപ്പിക്കുവാൻ ഒരുപാട് ഉണ്ടായിരുന്നു. രണ്ട് ദിവസം മുഴുവൻ അവരവനെ തേജോവധം ചെയ്തു…അപ്പന്റെ കൈയ്യിലെ കാശിന്റെ കനം കൊണ്ട് കോടതിയിൽ നിന്നും ജാമ്യം കിട്ടി….പക്ഷെ അപ്പോഴേക്കും ഹോസ്പിറ്റലിൽ നിന്നും എന്നെ സസ്‌പെൻഡ് ചെയ്തിരുന്നു… എന്തിനും ഏതിനും പ്രതികരിച്ചിരുന്ന എന്നെ ഒഴിവാക്കാനുള്ള അതൊരു ആയുധമായിരുന്നു അവർക്ക് ആ കേസ്…പിന്നീട് എനിക്ക് നാട്ടിൽ നില്ക്കാൻ തോന്നിയില്ല….നാട് വിട്ടു..US ൽ പോയി MD എടുത്തു……അവിടെയും അവളും ഓർമ്മകളും എന്നെ വേട്ടയാടി..ഒടുവിൽ തിരികെ ബാംഗ്ലൂർ വന്നു…പ്രശസ്തമായ ഹോസ്പിറ്റലിൽ ജോലിക്ക് കയറി.. ചില നേരം ആലോചിക്കാറുണ്ട് ഈ അലക്സ് മാത്യൂസിനെ ഇങ്ങിനൊക്കെ ആക്കിയത് ആ കാപ്പിപ്പൊടി കണ്ണുകാരിയാണെന്നു..ഇല്ലെങ്കിൽ അവിടെ ഒതുങ്ങിപ്പോയേനെ ഞാൻ….ആ രീതിയിൽ ചിന്തിക്കുമ്പോൾ അവളോടെനിക്ക് നന്ദിയുണ്ട്..പക്ഷേ ഞാൻ അനുഭവിച്ച മാനസീക ബുദ്ധിമുട്ട് ,ഭയം,അപമാനം….അതും ചെയ്യാത്ത കുറ്റത്തിന്….പോലീസുകാരുടെ കുത്തുവാക്കുകൾ..നാട്ടുകാരുടെ തുറിച്ചു നോട്ടം ഇതൊന്നും അത്ര പെട്ടെന്ന് മറക്കാൻ ഈ അലെക്സിനാവില്ല… മറക്കുകയുമില്ല…”
അവളവന്റെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു..അവളും തെളിച്ചമില്ലാത്ത ഓർമകളിൽ അവനെ പരതുകയായിരുന്നു….
” തിരികെ വന്നിട്ട് എനിക്ക് വാശി ആയിരുന്നു…അവളോട്….എന്നെ ഇങ്ങിനെ ആക്കിയവളോട്..ആദ്യമായി ഇഷ്ടം തോന്നിയവളോട്….കാമം തോന്നിയവളോട്…ഏതു വിധത്തിലും അവളെ ഇവിടെ …ദേ ..ഇങ്ങിനെ എത്തിക്കണമെന്ന് വാശിയായിരുന്നു… നീ കരയുന്നതെനിക്ക് കാണണമായിരുന്നു….മാനത്തിനു വേണ്ടി എന്റെ മുന്നിൽ യാചിക്കണമായിരുന്നു. അതിനായി ഞാൻ കണ്ടുപിടിച്ച ഒരു ഉപാധിയായിരുന്നു സഞ്ജയ്…എന്നെ നീ തിരിച്ചറിഞ്ഞാൽ എൻ്റെ ലക്‌ഷ്യം നടക്കാതെ വരും…അതിനു അവനെ ഞാൻ തിരഞ്ഞെടുത്തു…നിന്നിലേക്ക് വിട്ടു… എവിടെയോ അവനു അവനെ നഷ്ടമായി..അഭിനയം മറന്നു…അവൻ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചു….പക്ഷെ അപ്പോഴും വിധി അവനെ അഞ്ജന കുട്ടിയുടെ രൂപത്തിൽ വേട്ടയാടി…നീ എന്നിലേക്ക് തന്നെ എത്തി .. ദേ , ഈ നിമിഷം ഞാനതിൽ വിജയിച്ചിരിക്കുന്നു..ഏഴു വര്ഷം ഞാൻ മനസ്സിൽ കൊണ്ട് നടന്ന പക ഞാൻ ഇന്ന് വീട്ടും അതിൻ്റെ എല്ലാ രൗദ്രഭാവങ്ങളോടും കൂടി…കാരണം ഞാനായിരുന്നു ശെരി …എന്നിലെ ആ ഇരുപത്തഞ്ചുകാരന് നീതി വേണം…നിന്റെ കണ്ണുനീർ കൊണ്ട് മാത്രമേ എനിക്കതുണ്ടാകൂ .”