സെക്യൂരിറ്റിയൊന്നും ഇല്ലാത്ത ഒരു ലോണിൻ്റെയപേക്ഷ. ചെറുപ്പക്കാരായ ദമ്പതികൾ. പരസ്പരം ഭയങ്കര പ്രണയത്തിലാണ്. പെണ്ണിൻ്റെ വീടിനെന്തോ റിപ്പയറിനാണ്. രണ്ടുപേർക്കും ജോലിയുണ്ട്. ചെക്കൻ മെഡിക്കൽ റെപ്പാണ്. പെണ്ണ് പ്രൈവറ്റ് സ്ക്കൂളിൽ പഠിപ്പിക്കുന്നു.
പതിവുപോലെ ഞാൻ സാലറി സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ക്രെഡിറ്റ് കാർഡിൻ്റെ സ്റ്റേറ്റ്മെൻ്റ് ഇത്യാദി വാങ്ങി. ആദ്യത്തെ ചെക്കിങ്ങിൽ കുഴപ്പമൊന്നുമില്ല. റെക്കമെൻ്റു ചെയ്ത് മാഡത്തിനയച്ചു. മാഡത്തിൻ്റെ ഒപ്പും കഴിഞ്ഞ് ഞങ്ങടെ ഡോക്കുമെൻ്റ് റിവ്യൂ സെക്ഷനിലാണ് ഫൈനൽ ചെക്കിംഗ്.
ഞാനെൻ്റെ അന്നത്തെ ജോലിയുടെ ലോഗ് പീസിയിൽ അപ്ഡേറ്റു ചെയ്യുകയായിരുന്നു. കേശവൻ! വിളി വന്നു.
ഞാനകത്തേക്കു ചെന്നു. ഇതു കണ്ടോ! ബോസ് ബാങ്ക് സ്റ്റേറ്റ്മെൻ്റു കാണിച്ചു. ചില എൻ്റ്റികൾ ചുവപ്പിൽ മാർക്കുചെയ്തിട്ടുണ്ട്. നീയെന്താ ചെക്കുചെയ്തത്? കണ്ടില്ലേ! അവർ വേറൊരു ലോൺ എസ് ബി ഐയിൽ നിന്നും എടുത്തിട്ടുണ്ട്. അതിൻ്റെയടവാണ് ഇതെല്ലാം. യൂസ്ലെസ്സ്! താടക ആ പേപ്പറുകൾ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഇതെന്തൊരന്യായമാണ്! ഞാനോർത്തു. കൃത്യമായി ഞങ്ങടെ ബാങ്കിൻ്റെ പ്രൊസീജിയറിൽ എഴുതീട്ടുണ്ട്. ആദ്യത്തെ ചെക്കിംഗ്, സാലറി വരുന്നുണ്ടോ… ക്രെഡിറ്റ് കാർഡ് ഔട്ട്സ്റ്റാൻ്റിങ് ഉണ്ടോ എന്നൊക്കെ നോക്കിയാൽ മതി. ബാക്കി കൂലങ്കഷമായ പരിശോധനയ്ക്കാണ് ഡോക്കുമെൻ്റേഷൻ അവിടെയിരിക്കണത്.
നിന്നെയിവിടെ എടുത്തപ്പോൾ മുകുന്ദൻ സാറൊരു കാര്യം പറഞ്ഞിട്ടുണ്ട്. നിനക്ക് ഒരു സ്പെഷ്യൽ ട്രീറ്റ്മെൻ്റും തരരുതെന്ന്. ഇനീമിങ്ങനെ അശ്രദ്ധ കാട്ടിയാൽ! ഗോഡ്ഫാദറിൽ തിലകൻ കാട്ടിയപോലെ താടക എന്നെ നോക്കി ചൂണ്ടുവിരൽ വിറപ്പിച്ചു. ആ കൊഴുത്ത മുലകൾ പൊങ്ങിത്താണു…
നിനക്കൊന്നും പറയാനില്ലേ! എന്നെ വെറുതേ വിടാൻ അവർ ഒരുക്കമല്ല.
ഇനി കൂടുതൽ ശ്രദ്ധിച്ചോളാം. ഞാൻ ശാന്തമായി പറഞ്ഞു.
താടകയുടെ നാവിറങ്ങിപ്പോയി. ഇത്തരം ഉണ്ണാക്കനോട് എന്തു പറയാനാണ്!
ഞാൻ പേപ്പറുകൾ അടുക്കിയെടുത്തു.
അവരോട് ലോണിൻ്റെ ഡീറ്റെയിൽസ് അന്വേഷിക്കൂ കേശവൻ. എന്നിട്ടു നോക്കാം. താടകയും ഇത്തിരി കൂളായി.
അടുത്ത ഫ്ലാഷ്പോയിൻ്റ്. ഇതിനിടയിൽ സങ്ങതികളെല്ലാം അങ്ങു സ്മൂത്തായി പോയിരുന്നു എന്നൊന്നും ദയവായി തെറ്റിദ്ധരിക്കരുത്. എൽസീടെ നല്ല കാലം. ഞാനായി ചെണ്ട. അടിയോടടി. തൊലിക്കട്ടി മാത്രമാണെന്നെ രക്ഷിച്ചത്.
ശങ്കരേട്ടൻ ഇല്ലാതെ പത്തു വർക്കിങ് ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഒരു മഴയുള്ള പകൽ. ഈ സീസണിൽ മഴ ഒതുങ്ങേണ്ടതാണ്.