ഹൗസിങ്ങ് ലോൺ ഞങ്ങടെ ബ്രാഞ്ചിൽ സാധാരണ കാണാത്ത ഒരു ടൈപ്പ് ലോണാണ്. അന്നൊക്കെ നാഷനലൈസ്ഡ് ബാങ്കുകൾക്ക് ഇത്തരം കേസുകൾ നോക്കാൻ സർവ്വേയേഴ്സ്, എഞ്ചിനീയേർസ് ഒക്കെയുണ്ട്. നമ്മടെ ബ്രാഞ്ചിന് സോണൽ ഓഫീസിനെ ആശ്രയിച്ചേ പറ്റൂ.
ഞാൻ ആധാരം, അഫിഡവിറ്റ്സ്, നോൺ എങ്കുബ്രൻസ് സർട്ടിഫിക്കറ്റ്… കൊറേയേറെ കൊണച്ച പേപ്പറുകൾ വേണം. പിന്നെ ബിൽഡറിൻ്റെ സെക്യൂരിറ്റി… ഇത്യാദിയെല്ലാം ആവശ്യപ്പെട്ടു.
വന്നത് അൻപതു വയസ്സിനോടടുത്ത ഇലക്ട്രിസിറ്റി ബോർഡിലെ സീനിയർ എഞ്ചിനീയറായിരുന്നു. നരച്ച മുടി. നിവർന്ന നട്ടെല്ല്. കൈക്കൂലിക്കാരനാണേല് ഇതിനകം ബോർഡു മെമ്പറാവേണ്ട കഴിവുള്ള മനുഷ്യൻ. ഞാനച്ഛൻ്റെ സഹായം തേടി. പുള്ളി. ക്ലബ്ബിലും പൊതുവായും അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് ഞാൻ പങ്കു വെച്ചത്.
ഡോക്കുമെൻ്റ്സ് എല്ലാം കെട്ടിപ്പറുക്കി സോണലോഫീസിലേക്കയച്ചു. മൂന്നാലു ദിവസത്തിനകം മറുപടി വരേണ്ടതാണ്. ഒരു റിമൈൻ്റർ അയച്ചു. ഒരാഴ്ചയായി. കഷ്ട്ടകാലത്തിന് ഈ എഞ്ചിനീയർ സാർ നമ്മടെ ഗൗരിയമ്മേടെ കെട്ട്യോൻ്റെ… അതായത് അലക്സിച്ചായൻ്റെ സുഹൃത്താണുപോലും. അങ്ങേരന്വേഷിച്ചെന്നോ? പരാതിപ്പെട്ടെന്നോ… എന്തോ സംഭവിച്ചു.
കേശവൻ! മിന്നലും ഇടിമുഴക്കവും ഒരുമിച്ച്! പാവം എൽസീടെ കുണ്ടി ഏതോ മഹർഷിയെപ്പോലെ കസേരയിൽ നിന്നും ഒരടി ഉയർന്ന് അവളവിടെ ഫ്ലോട്ടു ചെയ്തു.
വാതിലടയ്ക്ക്! താടക ക്ഷോഭം കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു. എന്നോടിരിക്കാൻ പറഞ്ഞില്ല. ഏതു കുറ്റത്തിനാണോ ഇന്നെന്നെ തൂക്കണത്! ഞാനെന്തായാലും പുറമേ അക്ഷോഭ്യനായി നില കൊണ്ടു. പാവങ്ങൾ ശങ്കരേട്ടനും എൽസീമൊക്കെ നിന്നു വിറയ്ക്കുന്നതാണ് താടകയ്ക്ക് പരിചയം. എൻ്റെ നിൽപ്പുകണ്ടപ്പോൾ അരിശം വർദ്ധിച്ചു.
പണിക്കർ സാറിൻ്റെ ലോണപേക്ഷയെന്തായി?
സോണലോഫീസിൻ്റെ മറുപടിയ്ക്കായി വെയിറ്റു ചെയ്യുവാണ്. ഞാൻ പറഞ്ഞു.
എത്ര നാളായി?
ഒരാഴ്ച്ചയിൽ കൂടുതൽ.
നീ എന്തു ഫോളോ അപ്പാണ് ചെയ്തത്?
ഒരു റിമൈൻ്റർ അയച്ചിരുന്നു.
കേശവൻ! ആ സ്വരമുയർന്നു. ഒരു വഴിപാടു പോലെ മെമ്മോ അയച്ചിട്ട് ആസനത്തിൽ വേരു കിളിർക്കണവരെ ഇരിക്കലല്ല നിൻ്റെ പണി. നീ അങ്ങോട്ടു വിളിച്ചോ? എന്താണ് താമസിക്കുന്നതെന്ന് അന്വേഷിച്ചോ? ആ സുന്ദരമായ മുഖത്ത് ചോരയിരച്ചുകേറി. മുഴുത്ത മുലക്കുന്നുകൾ ഉയർന്നു താണു.
ഞാൻ അന്വേഷിച്ചോളാം. മാഡത്തിന് ഹാർട്ടറ്റാക്കു വരും കെടന്നു കാറിയാല്! ഇതിൽ ആദ്യത്തെ വാചകം ഉറക്കെയും രണ്ടാമത്തേത് ഞാൻ മനസ്സിലും പറഞ്ഞു!
യൂ യൂസ്ലെസ് ഇഡിയറ്റ്! നീയെല്ലാം കൂടി എന്നെ നാണം കെടുത്തി. അലക്സിച്ചായൻ്റെ മുഖത്തെങ്ങനെ ഞാൻ നോക്കും?