ആനന്ദം 1 [ആയിഷ]

Posted by

റാം അയാളോട് സോറി പറഞ്ഞു.

‘ഓക്കേ, നോ പ്രോബ്ലം. അകത്തേക്ക് വരൂ.’

അയാൾ റാമിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. റിസപ്ഷ നിലെ പെൺകുട്ടി തിരികെ താഴേക്കും പോയി.

“ഗായ്സ്. ഇത് നിങ്ങളുടെ ക്ലാസ്സിലെ ഏക മലയാളിയാണ്. പുള്ളി ക്കാരൻ സ്വയം പരിചയപ്പെടുത്തട്ടെ.’

ക്ലാസ്സിലേക്ക് കയറിയയുടൻ സർ അത് പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുപോയെങ്കിലും സൈഡ് ബാഗ് തോളിൽനിന്നും ഊരി കൈയിൽ പിടിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി.

‘എന്റെ പേര് ശ്രീറാം. ഞാൻ കേരളത്തിലെ ആലപ്പുഴ എന്ന ജില്ല യിൽനിന്നുമാണ് വരുന്നത്. ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞതാണ്.

ആ സമയത്ത് കുട്ടനാട് എന്നും ഹൗസ്ബോട്ട് എന്നുമൊക്കെയുള്ള വാക്കുകൾ പലരിൽനിന്നും ഉയർന്നുകേട്ടു.

‘എനിക്ക് തമിഴ് വളരെ കുറച്ചുമാത്രമേ അറിയൂ. അതുകൊണ്ട് എന്നെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ ഞാൻ വഴിയേ പറയാം. നന്ദി. അവൻ പറഞ്ഞുനിർത്തി.

എല്ലാവരും അവനെ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിൽ കൈയടിച്ചു. അവൻ തനിക്കൊപ്പം സിനിമ പഠിക്കാൻ പോകുന്ന തന്റെ സുഹൃത്തുക്കളെ എല്ലാവരെയും നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു.

‘താങ്ക്സ് ഫോർ ദി കൈയടി!

റാം അത് പറഞ്ഞതും സാർ ഉൾപ്പെടെ എല്ലാവരും കൈയടി അവ സാനിപ്പിച്ചുകൊണ്ട് കൂട്ടത്തോടെ ചിരിച്ചു.

‘റാം. ഇവിടെ നിൻ്റെ മലയാളത്തിലെ പല വാക്കുകളും ഡബിൾ മീനി ങ്ങാണ്. സോ ബീ കെയർഫുൾ.’

സാർ അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് പിടികിട്ടിയില്ലെങ്കിലും ശരി എന്ന് പറഞ്ഞതിനുശേഷം അവൻ ഒഴിവുള്ള സീറ്റ് നോക്കി.

മൊത്തം പതിനഞ്ചുപേരാണ് DFM ബാച്ചിലുള്ളത്. അതിൽക്കൂടു തൽ ആളുകൾക്ക് അവർ ഒരുവർഷം അഡ്‌മിഷൻ കൊടുത്തിരുന്നില്ല. വീഡിയോ ഇൻ്റർവ്യൂ ഉൾപ്പെടെ മൂന്നോളം ടെസ്റ്റുകൾ പാസ്സായ ശേഷ മാണ് റാം ഉൾപ്പെടെ അവർ ഓരോരുത്തരും ആ ക്ലാസ്സിലേക്ക് എത്ത പ്പെട്ടതും.

അഞ്ച് നിരകളിലായി മൂന്ന് സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഏറ്റവും പിന്നിലായി ഒരു സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. റാം അതിൽ ചെന്നിരുന്നു. റാം ഉൾപ്പെടെ പതിനാല് ആണുങ്ങളും ഒരൊറ്റ പെണ്ണു മായിരുന്നു ആ ബാച്ചിലുണ്ടായിരുന്നത്. റാം ചെന്നിരുന്നതും അവന്റെ ഇടതുവശത്തിരുന്ന ഒരുവൻ ഇളിച്ചുകൊണ്ട് അവന് കൈകൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *