‘ഹായ് ഐ ആം വെട്രി’
റാം അവനെ നോക്കി ഒന്ന് ചിരിച്ചു.
ശിവ എന്ന് പേരുള്ള സാറായിരുന്നു ക്ലാസ്സ് എടുത്തുകൊണ്ടിരു ന്നത്. പുള്ളി വേൾഡ് സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
“മച്ചാ തമിഴിൽ കൈയടി എന്നുവച്ചാൽ മാസ്റ്റർബേഷൻ’ ക്ലാസ്സ് നട ക്കുന്നതിനിടയിൽ വെട്രി രഹസ്യംപോലെ പറഞ്ഞു.
റാം ഒരുനിമിഷം ഞെട്ടി.
റാമിൻ്റെ ചമ്മിയ മുഖം കണ്ട് വെട്രി വാ പൊത്തി ചിരിച്ചു.
‘ഹായ് എന്റെ പേര് രേഷ്‌മ.’ വെട്രിയുടെ തൊട്ടപ്പുറമിരുന്ന പെണ്ണ് റാമിന് എത്തിപ്പിടിച്ച് കൈകൊടുത്തു.
‘ചുമ്മാതാടാ ഇവൾ ഭാരതി ശാപ്പാട് ഭാരതി. എവിടെ കല്യാണ
ഉണ്ടേലും പോയി ഓസിന് ശാപ്പാടടിക്കും.’ ‘പോടാ കുമ്മണാമൂഞ്ചീ’
വെട്രിയുടെ തലയ്ക്കിട്ട് അവൾ ഒരു കൊട്ട് കൊടുത്തു.
ആങ്ങളയും പെങ്ങളും കൂടി ആ പയ്യനേപാദിങ്ങടെ ലെവ- ആക്കുവോ? ശിവ സാർ മുന്നിൽനിന്നും വിളിച്ചുചോദിച്ചു. ‘നോ സർ’ വെട്രിയും രേഷ്‌മയും ഒരുപോലെ പറഞ്ഞു.
റാം അവർ ഇരുവരെയും മാറി മാറി നോക്കി. ആങ്ങളയും.. പെങ്ങളും ഒരുമിച്ച് ഫിലിം കോഴ്‌സ് ചെയ്യുന്നത് അവന് പുതുമയായ തോന്നി. ബ്രേക്ക് സമയത്ത് ക്ലാസ്സിൽ എല്ലാവരും റാമിനെ പരിചയ പ്പെടുവാനായി ചെന്നു. മിക്കവരുടെയും ആവശ്യം കുട്ടനാടും ഹൗസ ബോട്ടുമൊക്കെയായിരുന്നു. കൂടുതൽ കമ്പനിയടിച്ചാൽ കൈയിൽ നിന്നും പണം ചെലവാകാൻ നല്ല ചാൻസുള്ളതിനാൽ ഒരു പരിധി യിൽ കവിഞ്ഞ് റാം ആരോടും സംസാരിക്കാൻ നിന്നില്ല. ഉച്ചയ്ക്ക് കോളേ ജിന്റെ സമീപത്തുള്ള ഹോട്ടലിൽ പോയി അവൻ ബിരിയാണി കഴിച്ചു..
തമിഴ്നാട്ടിലെ ബിരിയാണിയിൽ കേരളത്തിലേതിനെക്കാൾ മൂന്നിരട്ട മസാലയാണ് ഉപയോഗിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് ക്ലാസ്സ് വിട്ടപ്പോൾ തിരികെ അയ്യപ്പൻതാങ്കലിലെത്തുക എന്നതായിരുന്നു റാമിൻ്റെ അടുത്ത വെല്ലുവിളി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ പതിനഞ്ച് കിലോമീറ്ററിൽ കൂടു തൽ കാണിച്ചു. പക്ഷേ, എങ്ങനെ പോകും? അവൻ കോളേജിന്റെ ഇടറോഡിൽനിന്നും പ്രധാന റോഡിലേക്ക് ബാഗും തൂക്കി നടന്നു. നുങ്കമ്പാക്കം റെയിൽവേസ്റ്റേഷൻ 200 മീറ്റർ എന്ന അടയാളബോർഡ് കണ്ടപ്പോൾ അവൻ ആ ദിശയിലേക്കു നീങ്ങി.
നുങ്കമ്പാക്കം സ്റ്റേഷൻ്റെ മുന്നിലത്തെ റോഡിൽ തമിഴ് സിനിമകളി ലെ ഫൈറ്റ് സീനിൽ കാണാറുള്ള തെരുവോര ചന്ത പോലെ തോന്നിച്ചു. റോഡ് പാതിയും കൈയേറി പഴങ്ങൾ, പച്ചക്കറികൾ, പൂവുകൾ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾവരെ വിൽക്കാൻ നിൽക്കുന്ന അനവധി ആളുകൾ. അതിനിടയിൽ ഒരു ഓട്ടോ സ്റ്റാൻ്റും. എങ്ങും കലപില ശബ്ദങ്ങൾ.