പെട്ടെന്ന് എയർ കംപ്രസ്സർ മുഖേന അടയുന്ന ഡോർ തനിയേ അട 7. യുവാൻ തുടങ്ങി. അവർ നാലുപേരും ആ ഡോറിലായി അമർത്തി തള്ളിപ്പിടിച്ചുകൊണ്ട് ഉറക്കെ വിളിച്ചുകൂവി. ബസ്സ് പെട്ടെന്ന് സഡൻ 1 ബ്രേക്കിട്ട് നിന്നു.
‘ഞാൻ എത്രതവണ പറഞ്ഞു. കയറി നിൽക്കാൻ. കണ്ടക്ടർ ദേഷ്യ
ത്തിൽ വാതിലിൽക്കൂടി തല പുറത്തേക്കിട്ടുകൊണ്ട് വിളിച്ചുപറഞ്ഞു. ‘ഡോറിൽ നിൽക്കുന്നവർ ഇറങ്ങ്. താഴെയിറങ്ങ്. അയാൾ വീണ്ടും പറഞ്ഞു.
ആ സമയത്ത് റാം തിരക്കിനിടയിൽ നുഴഞ്ഞുകയറി ബസ്സിനുള്ളി ലേക്ക് കയറിപ്പറ്റി. ഡോറിൽ നിന്നിരുന്ന ബാക്കി മൂന്നുപേർ എന്തൊ ക്കെയോ ചീത്തയും പറഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങിപ്പോയി.
ബസ്സ് വീണ്ടും മുന്നോട്ടെടുത്തു.
ഒരു ഈർക്കിൽ കുത്താൻപോലും ഇടമില്ലാത്തത്ര തിരക്കായി രുന്നു ബസ്സിനുള്ളിൽ. പോരാത്തതിന് ട്രാഫിക് ബ്ലോക്കും.
ബ്ലോക്കിനനുസരിച്ച് ഡ്രൈവർ ആക്‌സിലേറ്ററിലും ബ്രേക്കിലും തുട രെത്തുടരെ കാൽ അമർത്തുന്നതിനാൽ യാത്രക്കാർ മുന്നിലേക്കും പിന്നിലേക്കും നിരന്തരം ആടിയുലഞ്ഞുകൊണ്ടിരുന്നു. റാമാണെങ്കിൽ രണ്ട് കൈയും മുകളിലത്തെ കമ്പിയിൽ അമർത്തിപ്പിടിച്ച് തൂങ്ങിയുള്ള ഒരു സാഹസികയാത്രയിലായിരുന്നു.
ഓരോ ബ്രേക്കിലും ജീൻസിനുള്ളിൽ ഇൻ ചെയ്‌തുവച്ചിരുന്ന അവ ന്റെ ഷർട്ട് വെളിയിലേക്ക് വന്നുകൊണ്ടിരുന്നു. ഒടുവിൽ എക്‌സിക്യൂ ട്ടീവ് സ്റ്റൈലിൽനിന്നും സാധാരണക്കാരനായി മാറുകയും ചെയ്‌തു. അവൻ നിർവികാരതയോടെ സീറ്റിൽ ഇരിക്കുന്നവരെ നോക്കി.
ഇരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അതും മിക്ക വരും ഹെഡ്സെറ്റ് വച്ച് ഓൺലൈനായി സീരിയൽ കാണുകയും പാട്ടു കേൾക്കുകയുമൊക്കെ ചെയ്‌തുകൊണ്ടിരുന്നു.
പോരൂർ എന്ന സ്ഥലത്തെ ഒരു ചെറുതടാകവും താണ്ടി ബസ്സ് അങ്ങനെ ആടിയുലഞ്ഞ് പോകുന്നതിനിടയിൽ റാമിൻ്റെ ജീൻസിന്റെ മുൻഭാഗത്തായി എന്തോ ഒരു സ്‌പർശംപോലെ തോന്നി. നോക്കു മ്പോൾ ഒരു അമ്മാവൻ സൈഡ് ബാഗ് തൂക്കി, അത് തോളിൽനിന്നും ഊർന്ന് വീണുപോകാതിരിക്കുവാനായി അതിൽ പിടിച്ചിരിക്കുന്നത്. കണ്ടു.
തികച്ചും സ്വാഭാവികം എന്നോർത്ത് നിൽക്കുമ്പോൾ വീണ്ടും ഒരു മാതിരി തലോടൽപോലെ ഒരു അനുഭവം തോന്നി. അവൻ നോക്ക മ്പോൾ അയാൾ അതുപോലെതന്നെ അവൻ്റെ മുന്നിലായി ചരിഞ്ഞ നിൽപ്പുണ്ട്.
പിന്നെ റാം അതീവ ശ്രദ്ധയോടെ നിന്നു. നോക്കുമ്പോൾ ആ കള്ളക്കിളവൻ കൈകൊണ്ട് ഇടയ്ക്കിടെ അവൻ്റെ സിബ്ബിൻ്റെ ഭാഗത്ത മനഃപൂർവ്വം ഉരയ്ക്കുകയാണ്. അത്രയും തിരക്കിനിടയിലും ഇയാൾക്ക് ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്നോർത്ത് കൊണ്ട് അവൻ ഷൂ കൊണ്ട് അയാളുടെ കാൽവിരലുകളിൽ അമർത്തിയൊരു ചവിട്ടു കൊടുത്തു.