എന്തായാലും തമിഴ്‌നാട്ടിലെ ആദ്യത്തെ കണി കൊള്ളാം. ശ്രീറം സ്വയം പിറുപിറുത്തു
ഫോണെടുത്തു അതിൽ ഒരുമണിക്കൂർ മുൻപേ വിളിച്ച ബിനീഷേട്ടന്റെ നമ്പർ ഒരിക്കൽക്കൂടി ഡയൽ ചെയ്തു.
‘റാമേ നീ എത്തിയോടാ’
‘പിന്നില്ലേ നിങ്ങളിതെവിടാണ് മനുഷ്യാ. ഞാനിവിടെ കുറേ അപ്പി ടീമ്സിന്റെ നടുവിലാണ് ‘
‘ഹ ഹ ഹ ഇതൊക്കെ ഇവിടെ സർവ്വസാധാരണമല്ലേ. നീ ഒരു കാര്യം ചെയ്ഇപ്പോൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ ഓപ്പോസിറ്റ് കാണുന്ന റോഡിലേക്ക് വന്നുനിൽക്ക്.’
‘ ഏത് ആ എസ്.ബി.ഐയുടെ എ.ടി.എം. കാണുന്ന ഭാഗത്തെ റോഡാണോ.’
“ഓ അതുതന്നെ, അങ്ങോട്ടേക്ക് പോര്. ഞാൻ ദേ ഇപ്പോ എത്തും’ അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു. കോൾ കട്ടായതും ചുറ്റുപാടും ഒരിക്കൽക്കൂടി നിരീക്ഷിച്ചിട്ട് ബാഗുകളുമെടുത്ത് ശ്രീറാം എതിർവശത്തുള്ള റോഡ് ലക്ഷ്യമാക്കി നടന്നു.
ഒൻപത് വർഷത്തോളമായി ചെന്നൈയിലെ ഡി.എച്ച്.എൽ. ഐ.ടി. പാർക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ബിനീഷേട്ടൻ. ഏറ്റവുമടുത്ത സുഹൃത്തായ മനീഷിൻ്റെ ചേട്ടനായ തിനാൽ ശ്രീറാമിനും സഹോദരസ്നേഹം അയാളോടുണ്ടായിരുന്നു. മുപ്പത് വയസ്സായെങ്കിലും വീട്ടുകാരുടെ കല്യാണക്കെണിയിലൊന്നും വീഴാതെ ബാച്ചിലർ ലൈഫ് ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരുവനായിരുന്നു ബിനീഷേട്ടൻ.
പഴനിയിലും രാമേശ്വരത്തും ക്ഷേത്രസന്ദർശനത്തിന് കുടുംബസ മേതം പലപ്പോഴായി പോയിട്ടുണ്ടെങ്കിലും സിനിമാപഠനത്തിന് തമിഴ് നാട് തിരഞ്ഞെടുക്കുമ്പോൾ ഏക ധൈര്യം ബിനീഷേട്ടൻ ചെന്നൈയി ലുള്ളതായിരുന്നു.
എതിർവശത്തുള്ള റോഡിലേക്ക് അവൻ നടന്നെത്തിയതും റോഡി ന്റെ ആരംഭത്തിൽ കാണുന്ന എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ട റിൻ്റെ മുന്നിൽ ഒരു കറുത്ത ക്ലാസ്സിക് ബുള്ളറ്റിൽ ചാരിനിൽക്കുന്ന ബിനീഷേട്ടനെ കണ്ടു.
‘ഓയ് ബിനീഷേട്ടാ… അവൻ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.
‘എന്തുവാടാ ഇത്. നാട്ടിലെ നിൻ്റെ സാധനങ്ങൾ മൊത്തം ഇങ്ങ് കൊണ്ടുപോന്നോ. ഇതിപ്പോ ഒരുപാട് ബാഗുകളുണ്ടല്ലോ?’
അവൻ്റെ വലിയ മൂന്ന് ബാഗുകൾ കണ്ടു അയാൾ അമ്പരന്നു.
ഒരു വഴിക്ക് പോകുവല്ലേ. എൻ്റെ ലാക്കി .’ സാധനസാമഗ്രികളെല്ലാം ബാഗിലാക്കി ഇങ്ങെടുത്തേച്ചു’
‘ശരി ശരി സമയം കളയണ്ട. നമുക്ക് ഫ്ലാറ്റിലേക്ക് പോകാം. കുറച്ചു കഴിഞ്ഞാൽ റോഡിലൊക്കെ നല്ല തിരക്കാവും.’
ശ്രീറാം നിലത്തേക്കു വച്ച ബാഗുകളിൽ ഒന്നെടുത്ത് തന്റെ തോളി ലേക്ക് ക്രോസാക്കി ഇട്ടുകൊണ്ട് ബിനീഷേട്ടൻ പറഞ്ഞു. ഒരു പൊട്ട ലോടെ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യപ്പെട്ടു. ബാഗു കൾ താങ്ങിക്കൊണ്ട് റാം ബൈക്കിൻ്റെ പിന്നിലേക്ക് കയറിയിരുന്നു. ആക്‌സിലേറ്റർ കൂട്ടി ഒന്ന് ശബ്ദമുണ്ടാക്കിയശേഷം ഫസ്റ്റ് ഗിയറിൽ ബിനീഷേട്ടൻ ബൈക്ക് മുന്നോട്ടെടുത്തു. ബുള്ളറ്റിൻ്റെ പിൻസീറ്റിലി രുന്ന് അവൻ ചെന്നൈ നഗരത്തെയാകെ നോക്കിക്കണ്ടു.