ആനന്ദം 1 [ആയിഷ]

Posted by

അയാളുടെ ചോദ്യം കേട്ട് റാം ഉറക്കെ ചിരിച്ചു. രണ്ട് ബെഡ്റൂമും ഒരു കിച്ചണും ചെറിയ ഹാളും ഒരു കോമൺ ബാത്റൂമും അടങ്ങുന്ന ഒതുങ്ങിയ ഒരു ഫ്ലാറ്റായിരുന്നു അത്. ഹാളിലെ ഉള്ള സ്ഥലത്തായി ഒരു സോഫയും ചെറിയ ടേബിളുമൊക്കെ ഇട്ടിട്ടുണ്ട്. പിന്നെ ഹാളി ലെതന്നെ ഷെൽഫിലായി അറിയപ്പെടുന്ന എല്ലാ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും നിരത്തിവച്ചിരുന്നു. ബെഡ്റൂമുകളിലൊന്നിന് ഒരു നീളൻ ബാൽക്കണിയുണ്ടായിരുന്നു. അവിടെ നിന്നാൽ മുന്നിലെ തെരുവ് മൊത്തമായി കാണാം.

‘ദേ ആ കാണുന്നതാ നിൻ്റെ മുറി.’ ബാൽക്കണിയുള്ള മുറി കാട്ടി ബിനീഷേട്ടൻ പറഞ്ഞു.

‘ആഹാ. അടിപൊളി’

ബാൽക്കണിയുള്ള റൂം കിട്ടിയ സന്തോഷത്തിൽ റാം ബാഗുമെ ടുത്ത് മുറിയിലേക്ക് കയറിയതും മുറിയുടെ ഭിത്തിയിൽ മുഴുവനും പല നിറത്തിലുള്ള പേപ്പറുകളിൽ എന്തൊക്കയോ ഇംഗ്ലിഷ് വാചകങ്ങ ളൊക്കെ എഴുതി ഒട്ടിച്ചുവച്ചിരിക്കുന്നത് കണ്ടു. മാത്രവുമല്ല തുണികൾ വയ്ക്കുന്ന ഷെൽഫിൽ ഒരുപാട് വസ്ത്രങ്ങളും കുത്തിത്തിരുകി വച്ചി രുന്നു.

‘ഇവിടെ വേറെ ആരാണുള്ളത്. റാം തിരിഞ്ഞുകൊണ്ട് ചോദിച്ചു.

“എടാ നിന്നെപ്പോലെതന്നെ എൻ്റെ ഒരു കൂട്ടുകാരൻ്റെ അനിയനും ഇവിടെനിന്ന് ബികോം. പഠിക്കുന്നുണ്ട്, കിരൺ. ഇപ്പോൾ കക്ഷി നാട്ടിൽ വരെ പോയേക്കുവാ. ഉടനെ വരും. ആള് ലേശം അരപ്പിരിയാ. എന്താ യാലും നിനക്ക് ചേരും.’

‘നാട്ടിൽ ഇതിനുമാത്രം കോളേജുകളുണ്ടായിട്ടും ബീക്കോമൊക്കെ ചെന്നൈയിൽ വന്ന് പഠിക്കുന്നോ. അപ്പോൾ അരപ്പിരിയല്ല, മുഴുപ്പി രിയാ’

‘അപ്പോൾപ്പിന്നെ വേറെ ഫിലിം സ്‌കൂളൊക്കെ നാട്ടിലുണ്ടായിട്ടും നീ ഇവിടെത്തന്നെ സിനിമ പഠിക്കാൻ വന്നതോ.’

‘ഹിഹി. അത് പിന്നെ ഞാൻ സിനിമ മാത്രമല്ലല്ലോ ഇവിടുത്തെ ആളു കളുടെ ലൈഫ് പഠിക്കാനും അതൊക്കെ ഒരു കഥയാക്കി എഴുതാനും കൂടിയല്ലേ വന്നേ.’ റാം ഇളിച്ചുകൊണ്ട് പറഞ്ഞു.

‘അതൊക്കെ നല്ലതുതന്നെ. പക്ഷേ, ലൈഫ് പഠിക്കുന്ന കൂട്ടത്തിൽ തലതെറിക്കാനും പറ്റിയ ബെസ്റ്റ് സ്ഥലമാ ചെന്നൈ, മര്യാദയ്ക്ക് നിന്നാ ഞാനും മര്യാദയ്ക്കാ. അനിയൻ്റെ കൂട്ടുകാരനാണെന്നോ കഥയെഴു ത്തുകാരനാണെന്നോ ഒന്നും നോക്കൂല്ല. അടുക്കളേൽ ചപ്പാത്തിപ്പ ലക ഇരിപ്പുണ്ട്. എന്തേലും അലമ്പിന് പോയാ തലമണ്ട അടിച്ചു ഞാൻ പൊട്ടിക്കും. കേട്ടല്ലോ. എന്തായാലും നീ പോയി ഫ്രഷായിട്ട് വാ. താഴത്തെ കടേൽ പോയി വല്ലതും കഴിക്കാം.’ ബിനീഷേട്ടൻ സ്വന്തം മുറിയിലേക്ക് നടന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *