റാം അയാൾ പറഞ്ഞ വാക്കുകൾ ഒരിക്കൽക്കൂടി ചിന്തിച്ചുനോക്കി.
‘ഏയ് തലയൊന്നും അടിച്ചു പൊട്ടിക്കില്ലായിരിക്കും. ഇനി മനീ ഷിൻ്റെ പുരികത്തിലെ ആ മുറിപ്പാട് ഇയാളെങ്ങാനും തലയടിച്ച് പൊട്ടി ച്ചതിന്റെയാകുമോ.’
എന്തോ എടുക്കാനായി ഹാളിലേക്ക് തിരികെവന്ന ബിനീഷേട്ടൻ അന്തരീക്ഷത്തിലേക്കും നോക്കിക്കൊണ്ടുനിൽക്കുന്ന റാമിനെ നോക്കി ചോദിച്ചു: ‘നീ ഫ്രഷാവാൻ പോയില്ലേ.’
‘ദേ പോയി. പോയി.’
അവൻ വേഗത്തിൽ ബാത്റൂമിലേക്ക് കയറി.
അവരുടെ അപ്പാർട്ട്മെൻ്റിന് മുന്നിലുള്ള റോഡിൽനിന്നുമാണ് ഓയിൽ മിൽറോഡ് എന്ന് വിളിപ്പേരുള്ള ആ തെരുവിൻ്റെ ആരംഭം.
പച്ചക്കറിക്കടകൾ, ദോശമാവ് വിൽക്കുന്ന കടകൾ, ഇലട്രോണിക് കടകൾ, ചിക്കൻ സ്റ്റാൾ, കരിക്ക് വിൽക്കുന്ന കട, ചെറിയ ചെറിയ തട്ടു കടകൾ കൂട്ടത്തിൽ അല്പം പ്രൗഢിയോടെ നിൽക്കുന്ന നിൽഗ്രിസ് എന്ന മിനി സൂപ്പർമാർക്കറ്റ്. ഇതൊക്കെയാണ് പ്രധാനമായും ആ തെരുവി ലുള്ളത്. പിന്നെ റോഡ്സൈഡിലായി തട്ടുകളിൽ പൂക്കൾ വിൽക്കാൻ നിൽക്കുന്ന തമിഴ്‌നാടിൻ്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം ചെയ്‌ത വലിയ മുക്കുത്തിയിട്ട ചില അമ്മച്ചിമാരും.
റാമും ബിനീഷേട്ടനും തട്ടുകടപോലെ തോന്നിച്ച ഒരു ചെറിയ ഹോട്ട ലിൽ കയറി ദോശ ഓർഡർ ചെയ്‌തു. വെളുത്ത തേങ്ങ ചട്‌നിയും പുതിനയില ചട്‌നിയും സാമ്പാറും കൂട്ടി അല്പം പുളിയുള്ള ചൂട് ദോശ കഴിച്ചപ്പോൾ റാമിന് രുചിയിൽ എന്തോ പ്രത്യേകത തോന്നി. പുതിന യില ചട്നി അങ്ങനെ ദോശയൊപ്പം കഴിച്ചിട്ടില്ലാത്തതുകൊണ്ടാവും പ്രത്യേക രുചിയെന്ന് അവനോർത്തു. പക്ഷേ, ദോശമാവിന് ഒരു ലിറ്റ റിന് മുപ്പതുരൂപ എന്നുള്ള ബോർഡ് തൂക്കിയ കടകളുള്ള അതേ തെരു വിലെ തട്ടുകടയിൽ ഒരു ദോശയ്ക്ക് പതിനഞ്ചുരൂപ വാങ്ങുന്ന ഗുട്ടൻസ് റാമിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.
‘എങ്കിലും ഇതിച്ചിരി അന്യായമല്ലേ ചേട്ടാ!’ കടയിൽനിന്നും തിരികെ റൂമിലേക്ക് നടക്കുമ്പോൾ അവൻ ബിനീഷേട്ടനോട് പറഞ്ഞു.
‘ഹഹഹ. ദോശമാവൊക്കെ വാങ്ങി അത് ചുട്ട് തേങ്ങ ചിരകി അത് ചമ്മന്തിയാക്കി എപ്പോ കഴിക്കാനാടാ, ചെന്നൈയിൽ സമയം കണ്ടെത്തുന്ന ബാച്ചിലേഴ്‌സ് തീരെ കുറവാ. ഇവിടെ സമയത്തി നാണ് വില. ഇപ്പോൾ ആ ദോശയ്ക്ക് ഇരുപത് രൂപയാക്കിയാലും കഴിക്കാൻ ആ യിട്ട് ആളുകൾ വരുമെന്നവർക്കറിയാം: പുള്ളിക്കാരൻ ലാഘവ ത്തോടെ പറഞ്ഞു.