ആനന്ദം 1 [ആയിഷ]

Posted by

തമിഴ്‌നാടും അവിടത്തെ ആളുകളുടെ ജീവിതശൈലിയും റാമിന് എന്നും ഒരു കൗതുകമായിരുന്നു താൻ ആദ്യമായി എഴുതുന്ന പുസ്‌ത കത്തെ തമിഴ്‌നാടുമായി ബന്ധപ്പെടുത്തുവാൻ അവൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർ ശിക്കാൻ പോയിട്ടുള്ള അനുഭവങ്ങൾകൊണ്ട് ഒരു കഥ മുഴുമിപ്പി ക്കാൻ സാധിക്കില്ല. അങ്ങനെയാണ് തമിഴ്‌നാട്ടിലെ സിനിമാപഠനത്തെ പ്പറ്റി അവൻ ഗൗരവമായി ചിന്തിച്ചത്. ഒടുവിൽ മനീഷിൻ്റെ ചേട്ടനെ വിളിച്ച് ചെന്നൈയിലെ മികച്ച ഫിലിം സ്‌കൂളുകളെപ്പറ്റി അന്വേഷിക്കു വാനും ചട്ടംകെട്ടി ബാക്കിയുള്ള കാര്യങ്ങളൊക്കെ എടിപിടീന്നായി രുന്നു. ഫിലിം കോഴ്‌സ് ചെയ്യാൻ സമ്മതിക്കുമ്പോൾ റാം അതിന വേണ്ടി തമിഴ്‌നാട് തിരഞ്ഞെടുക്കുമെന്ന് അച്ഛനും കരുതിയിരുന്നില്ല എങ്കിലും അവന് കൊടുത്ത വാക്കിൻമേൽ അയാളും ഒടുക്കം സമ്മ തിച്ചു. തന്റെ ഇരട്ട ലക്ഷ്യങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചപ്പോൾ ജീവ തത്തിൽ ആദ്യമായി വീട്ടുകാരെ പിരിയാൻപോകുന്നതിലുള്ള ദുഃഖ മാത്രമായിരുന്നു അവന്, പ്രത്യേകിച്ചും തൻ്റെ അമ്മയെ.

തമിഴ്‌നാട് എന്ന തൻ്റെ ഫാൻ്റസിലോകത്തിലേക്ക് വന്നെത്തിയ അന്നത്തെ ദിവസം ഓരോന്നും ആലോചിച്ചും വീട്ടുകാരെ പിരിഞ്ഞ ദുഃഖം വരുമ്പോൾ ഇടയ്ക്കിടെ കരിങ്ങാലിവെള്ളം കുടിച്ചുതീർത്തും

അവൻ സമയം തള്ളിനീക്കി.

പിറ്റേന്ന് പുലർച്ചെ ഏകദേശം അഞ്ചുമണിയായപ്പോൾ ബാൽക്കണി യിൽനിന്നുമുള്ള കതക് സാവധാനത്തിൽ തുറക്കുന്ന ശബ്ദം കേട്ട് റാം ഞെട്ടിയുണർന്നു. ആ വാതിലിന് ലോക്കില്ലാത്തത് അവൻ തലേന്നേ ശ്രദ്ധിച്ചിരുന്നു.

കതക് തുറന്നതും വീണ സ്ട്രീറ്റ്‌ലൈറ്റിൻ്റെ വെളിച്ചത്തിൽ റാം ആ കാഴ്‌ച കണ്ടു. വാതിൽ തുറന്ന് ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര മുള്ള ആരോ അകത്തേക്ക് കടക്കുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും അവൻ ബെഡ്ഷീറ്റ് തലവഴിയിട്ടുകൊണ്ട് കട്ടിലിൽനിന്നും സാവധാന ത്തിൽ നിലത്തേക്കിറങ്ങി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ മുട്ടിൽ നിരങ്ങി വാതിലിനരികിലേക്ക് ചെന്നു. അപ്പോഴേക്കും അകത്ത് കടന്നയാൾ മുന്നിലേക്ക് നാലഞ്ച് ചുവടുകൾ വച്ചിരുന്നു. റാം പെട്ടെന്നുതന്നെ നിലത്തുനിന്നും ചാടിയെഴുന്നേറ്റിട്ട് കാലുകൊണ്ട് ചവിട്ടി വാതിലടച്ചു. ശേഷം ഒരു സെക്കൻ്റുപോലും പാഴാക്കാതെ അകത്തേക്ക് കടന്ന യാളുടെ മേൽ ചാടിവീണിട്ട് അയാളെ ബെഡ്ഷീറ്റിൽ മൊത്തമായി പൊതിഞ്ഞുപിടിച്ചുകൊണ്ട് ബലമായി നിലത്തേക്കിരുത്തി. അയാൾ രക്ഷപ്പെട്ട് പോകാതിരിക്കുവാനായി അയാളുടെ പുറത്തേക്ക് കയറി ഇരിക്കുകയും ചെയ്തു.

‘കള്ളൻ. കള്ളൻ. ബിനീഷണ്ണാ ഓടിവായോ’

റാം ഉച്ചത്തിൽ അലറിവിളിക്കാൻ തുടങ്ങിയ കാര്യങ്ങൾ അതിനെ ക്കാൾ ഉയർന്ന ശബ്ദത്തിൽ ബെഡ്ഷീറ്റിനുള്ളിൽനിന്നും കേട്ടതും റാം ഒരുനിമിഷം കിടുങ്ങിപ്പോയി. താനിനി വേറെ വല്ലയിടത്തുമാണോ എന്നുപോലുമവൻ സംശയിച്ചു. എങ്കിലും അവനും ബിനീഷേട്ടന്റെ പേര് ഉച്ചത്തിൽ വിളിച്ച് കൂവി.

Leave a Reply

Your email address will not be published. Required fields are marked *