ആനന്ദം 1 [ആയിഷ]

Posted by

ഒച്ചയും ബഹളവും കേട്ട് ബിനീഷേട്ടൻ ആ റൂമിലേക്ക് ഓടിവന്ന് ലൈറ്റിട്ടതും റാം മുകളിലും ആഗതൻ നിലത്തുവീണ് ചതഞ്ഞ തവ ളകണക്കെ അടിയിലുമായി കിടക്കുന്നത് കണ്ടു. അയാൾ ഓടിച്ചെന്ന് റാമിനെ പിടിച്ചുമാറ്റി. തറയിൽ കമിഴ്ന്നുകിടന്നിരുന്ന ആഗതൻ ഒരുവി ധത്തിൽ നിലത്തുതന്നെ മലർന്ന് കിടന്നു.

‘നീയെന്താടാ ഇപ്പോ.’ ബിനീഷേട്ടൻ ആഗതനെ നോക്കി അത്ഭുത ത്തോടെ ചോദിച്ചു.

കിരണായിരുന്നു അവൻ.

‘എന്റ്ണ്ണാ, അണ്ണന് ഞാനിന്നലെ രാത്രി വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചിരുന്നു, വെളുപ്പിനെ വരുമെന്നും പറഞ്ഞ്. തറയിൽ എഴുന്നേറ്റി രുന്ന് നടുവ് തടവിക്കൊണ്ട് കിരൺ പറഞ്ഞു.

‘ഹമ്മേ ഇതാരാ?’ റാമിനെ നോക്കി കിരൺ ചോദിച്ചു.

“ഞാൻ അന്നുപറഞ്ഞില്ലേ ഒരുത്തൻ നാട്ടീന്ന് വരുന്നുണ്ടെന്ന’

‘ഹാ പുള്ളിയാരുന്നാ എന്റെ നടുവ്. ഹൂ.’

അതുപറഞ്ഞിട്ട് അവൻ നിലത്തുനിന്നും കൈകുത്തി എഴുന്നേറ്റു നിന്ന് ഒന്ന് മൂരിനിവർന്നു. എന്നിട്ട് ടേബിളിൽ ഇരുന്ന റാമിൻ്റെ കതി ങ്ങാലിവെള്ളക്കുപ്പിയിലെ വെള്ളം പകുതിയോളം ഒറ്റയടിക്ക് കുടിച്ചു.. തീർത്തു

സോറി. ഇതുവഴി കയറിയപ്പോ ഞാൻ കള്ളനാന്നാ കരുതിയേ റാം കിരണിനരികിലേക്ക് നടന്നുചെന്നിട്ട് ചെറിയൊരു പരുങ്ങലോടെ പറഞ്ഞു.

‘സാരമില്ലണ്ണാ. ഇതാ ഞാൻ രാത്രികാലങ്ങളിൽ വരികേം പോവുകോ ചെയ്യുന്ന വഴി. ഇങ്ങേരെ ഉറക്കത്തി ബുദ്ധിമുട്ടിക്കാതിരിക്കാനാ ഈ വഴി കേറുന്നേ.’

ദേഹത്ത് ചുറ്റിക്കിടന്നിരുന്ന ബെഡ്ഷീറ്റ് കിടക്കയിലേക്ക് വലിച്ചെറി ഞ്ഞുകൊണ്ട് കിരൺ റാമിന് കൈകൊടുത്തു.

‘അപ്പോൾ ഹലോൺ. ഞാനാണ് കിരൺ.’

‘ഞാൻ ശ്രീ റാം’

‘നല്ല ബെസ്റ്റ് പരിചയപ്പെടൽ.’ ബിനീഷേട്ടൻ ഉറക്കം പോയ അരിശ ത്തിൽ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു. ശേഷം എന്തോ പുലമ്പിക്കൊണ്ട് തൻറെ മുറിയിലേക്ക് തിരിച്ചുപോയി. കിരണും ദാമും പരസ്‌പരം നോക്കി ചിരിച്ചു.

അച്ഛനും അമ്മയും ചേട്ടനുമടങ്ങിയ കിരണിൻ്റെ കുടുംബം ഒമാ നിലെ സലാലയിൽ പത്ത് വർഷത്തോളമായി ഒരു ഹോട്ടൽ നടത്തു കയാണ്. കൊല്ലത്തെ ആശ്രാമം എന്ന സ്ഥലത്ത് മാമൻ്റെയും കുടും ബത്തിന്റെയുമൊപ്പം താമസിച്ചിരുന്ന കിരൺ തനിക്ക് നാട്ടിൽനിന്നും ഒരു മാറ്റം വേണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഉപരിപഠനത്തിനായി രണ്ടുവർഷങ്ങൾക്കു മുൻപ് അവനെ ചേട്ടൻ ഉറ്റസുഹൃത്തായ ബിനീ ഷിന്റെ അരികിലേക്ക് അയയ്ക്കുകയായിരുന്നു. അവൻ്റെ ചെലവുകൾക്ക് വേണ്ട പണം അച്ഛനും അമ്മയും ചേട്ടനും ഓരോ വിഹിതങ്ങളായി മാസാമാസം അയച്ചുകൊടുത്തിരുന്നതിനാൽ കക്ഷിക്ക് ചെന്നൈ യിൽ കുശാലായിരുന്നു. റാമും കിരണും വിശദമായി പരസ്‌പരം പരി ചയപ്പെട്ടതിനുശേഷമാണ് ഉറങ്ങാൻ കിടന്നത്.

Leave a Reply

Your email address will not be published. Required fields are marked *