അവൾ ശെരി വിളികാം എന്ന് പറഞ്ഞു അവിടെ നിന്നു പോയി… ഞാൻ കാറിൽ കേറി ഡ്രൈവറോട് ശെരിക്കും ഉള്ള ഞാൻ അതായതു രാഹുൽ കിടക്കുന്ന ഹോസ്പിറ്റലിൽ പോവാൻ നിർദേശിച്ചു…. അത് അനുസരിച്ചു അയാൾ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് ആക്കി…ഞാൻ ഇറങ്ങി ഹോസ്പിറ്റൽ റീസെപ്ഷനിൽ ചെന്നു എന്നിട്ട് രാഹുലിന്റെ മുറി അന്വേഷിച്ചു….
അങ്ങനെ അവിടെ ചെന്നപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മേനേം കണ്ടു… അവാർഡ് കണ്ണുകൾ കലങ്ങി ഇരിക്കുവാണ്… സ്വന്തം മകനെ നഷ്ടപ്പെടുന്നെന്റ ദുഃഖം പ്രഖടമാണ്…. ഞാൻ റൂമിൽ പുറത്ത് നിന്നു അഗത്തേക്ക് നോക്കി ഞാൻ എന്നെ തന്നെ കണ്ടു…. വെന്റിലേറ്റർ മാസ്ക് ഒക്കെ ഇട്ടു ബോധം ഇല്ലാതെ കിടക്കുന്നു….
വളരെ അത്ഭുതം തോന്നി എനിക്ക്… ഞാൻ പൊട്ടി കരഞ്ഞു പോയി…. അപ്പോൾ അവിടെ നിന്നു എന്നെ കണ്ട ഒരു ഡോക്ടർ ഓടി വന്നു ‘റോഷൻ’ എന്ന് വിളിച്ചു… ഞാൻ പെട്ടെന്നു കണ്ണ് ഒക്കെ തുടച്ചിട്ടു അയാളുടെ അടുത്തേക്ക് പോയി…
അയാൾ എന്നോട് ചോദിച്ചു ” എന്താ ഇവിടെ? ” ഞാൻ പറഞ്ഞു ആ അഗത്തു കിടക്കുന്നതു എന്റെ സുഹൃത്ത് ആണെന്ന് ” ഓ ഐ സീ… ട്രാജിക് ആക്‌സിഡന്റ് ദാറ്റ് ഈസ് ” ഞാൻ ആ ഡോക്ടറോട് കൊറേ നേരം സംസാരിച്ചു അയാളിൽ നിന്നു ഞാൻ മനസിലാക്കി ഈ ആശുപത്രി ശെരിക്കും റോഷന്റെ ഫാമിലി ഉടമസ്ഥയിൽ ഉള്ളത് ആണെന്ന് അങ്ങനെ ഞാൻ രാഹുലിന്റെ കണ്ടിഷൻ അന്സ്വെഷിച്ചപ്പോൾ ദീപ് കോമ വിത്ത് ലോ ചാൻസ് ഫോർ കമിങ് ബാക്ക് എന്നാണ് അയാൾ പറഞ്ഞത്….
ഞാൻ എല്ലാം വിശദമായി മനസിലാക്കിയതിനു ശേഷം തിരിച്ചു വീട്ടിലോട്ട് പോയി ഇത് എന്റെ പുനർ ജന്മം ആണ് എന്ന് ഞാൻ സ്വയം വിശ്വസിപ്പിച്ചു… എനിക്ക് ഇതുവരെ കിട്ടാതെ ഒക്കെ ഈ പടച്ചോൻ അനുഗ്രഹിച്ച റോഷന്റെ ശരീരത്തിൽ നിന്നു ഞാൻ നേടും…. അങ്ങനെ ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ സെർവന്റ്സ് എനിക്ക് കോൾഡ് കോഫി ആൻഡ് ചോക്ലേറ്റ് കേക്ക് തന്നു…. ഞാൻ അത് കസിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് കല്യാണി പറ്റി ഓർക്കുന്നത്…