“സോറി, രഞ്ജിത്ത്…”
ദയനീയ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.
“ഇത്രേം പ്രോബ്ലം ഒക്കെ ഉണ്ട് എന്ന് അറിയില്ലാരുന്നു എനിക്ക്…”
“എനിക്കും അറിയില്ലാരുന്നു, എന്റെ അമ്മേനെപ്പോലെ ഒരാള്‍ സഹിച്ചും വിഷമിച്ചും ഇവിടെയും ഉണ്ടെന്ന്… നിങ്ങളെപ്പോലെ ഒരാള്‍, മാഡം, കൊറച്ചും കൂടി റെസ്പെക്റ്റ് ഒക്കെ അര്‍ഹിക്കുന്നുണ്ട്….എന്റെ അമ്മയെപ്പോലെ നിങ്ങളും അയാളെ ന്യായീകരിക്കുന്നത് കാണുമ്പോള്‍, ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു…”
പെട്ടെന്ന്, അമ്മയെ ഓര്‍ത്തിട്ടായിരിക്കണം, രഞ്ജിത്ത്, കരഞ്ഞു. കണ്ണുനീര് അവന്റെ കവിളുകളിലൂടെ ഒഴുകിയിറങ്ങി. മിഴിനീര് തുടച്ചപ്പോള്‍ അവന്റെ കൈവിരലുകള്‍ വിറപൂണ്ടു.
“എന്റെ അച്ഛനെപ്പോലെ, മാഡത്തിന്റെ ഭര്‍ത്താവിനെപ്പോലെയുള്ള ആളുകളെ എനിക്ക് ഇഷ്ടമല്ല…”
അവന് പതിയെ തുടര്‍ന്നു.
“വെറുപ്പാ എനിക്ക് അതുപോലെയുള്ളവരെ…പൂട്ടിയിട്ട പട്ടിയെ കല്ലെറിഞ്ഞ് വേദനിപ്പിച്ച് സന്തോഷിക്കുന്ന വര്‍ഗ്ഗം! ഒന്നുകില്‍ പെണ്ണുങ്ങള് ധൈര്യത്തോടെ നിവര്‍ന്നു നിന്ന് അതുപോലെയുള്ള പട്ടികളെ നേരിടണം. അല്ലെങ്കില്‍ കൊള്ളാവുന്ന ആണുങ്ങളുടെ കൂടെ ജീവിക്കാനുള്ള ധൈര്യം കാണിക്കണം!”
ദേഷ്യം കൊണ്ട് പുകയുകയാണ് അവന്. പല്ലിറുമ്മുന്ന ശബ്ദവും ഞാന്‍ കേട്ടു. പിന്നെ കോപം കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി.
“വെറുതെ ഒച്ചയുണ്ടാക്കി കൊറച്ച് എനര്‍ജി കളഞ്ഞത് മിച്ചം…”
അവന് പറഞ്ഞു.
“ഞാന്‍ പറയുന്നതിന് നിങ്ങള്‍ ഒരു വിലയും കൊടുക്കുന്നില്ലല്ലോ. നിങ്ങക്ക് വേണ്ടി ചുമ്മാ ആ കഴുവര്‍ടെ മോനോട് ചെലച്ച എന്നെ പറഞ്ഞാ മതി…! പോകുവാ ഞാന്‍! എനിക്ക് തരാനുള്ള പണിക്കൂലി നിങ്ങടെ കെട്ടിയോന്റെ തിരുമോന്തയ്ക്ക് കൊണ്ട കൊടുത്തേരെ!”
“സോറി രഞ്ജിത്ത്…”
കഴിയുന്നത്ര സുന്ദരമായി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അവന്റെ ഭംഗിയുള്ള കവിളില്‍ എന്റെ കൈത്തലം അമര്‍ന്നു.
“എനിക്ക് വേണ്ടി നീ പറഞ്ഞതൊക്കെ ഞാന്‍ മറക്കില്ല…പെണ്ണുങ്ങളെ എങ്ങനെയാണ് ട്രീറ്റ് ചെയ്യേണ്ടത് എന്നൊക്കെ നീ പറഞ്ഞതൊക്കെ എനിക്ക്..എന്താ ഞാന്‍ പറയുക? താങ്ക്സ് മോനെ…ഞാന്‍…”
“മാഡം, ഒന്ന് ചോദിച്ചോട്ടെ?”
“ഈ മാഡം മാഡം വിളി ഒന്ന് നിര്‍ത്ത്…”
ഞാന്‍ പുഞ്ചിരിയോടെ അവനെ നോക്കി.
“റെസ്പെക്റ്റ് ചെയ്യണംന്ന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ സോഫി ചേച്ചി എന്നോ ചേച്ചി എന്നോ വിളിച്ചോ…മാഡം മാഡംന്ന് വിളിക്കണ്ട,”
എന്റെ വാക്കുകള്‍ ഒന്നും അവനെ പ്രസന്നനാക്കിയില്ല.
“എന്താ രഞ്ജിത്തിന് ചോദിയ്ക്കാന്‍ ഉള്ളത്?”
“പച്ചയ്ക്ക് ഇങ്ങനെ ചവിട്ടിത്തേക്കുന്നത് മാഡം അല്ല ചേച്ചി എന്ജോയ് ചെയ്യുന്നുണ്ടോ? അല്ല, ചെല പെണ്ണുങ്ങള് അങ്ങനെയാണ് എന്ന് കേട്ടിട്ടുണ്ട്…കെട്ട്യോമ്മാര് പരസ്യമായി, മറ്റുള്ളോരുടെ മുമ്പി അപമാനിക്കുമ്പം അവര്‍ക്ക് എന്തോ സുഖം കിട്ടുന്നുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്…അതുകൊണ്ട് ചോദിച്ചതാ…”