അപമാനിതയായവളെപ്പോലെ എന്റെ പുരികങ്ങള്‍ വളഞ്ഞു.
“എന്നുവെച്ചാ?”
ഞാന്‍ ചോദിച്ചു.
“എന്റെ മുമ്പി വെച്ച് അയാള്‍ ചേച്ചിയെ എന്തൊക്കെ അസഭ്യങ്ങള്‍ ആണ് തെറികള്‍ ആണ് പറഞ്ഞത്! യൂ ആര് ഓക്കേ വിത്ത് ദാറ്റ്?”
“ഞാന്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ് രഞ്ജിത്ത്…”
ഉള്ളില്‍ കനച്ചു വരുന്ന വേദനയോടെ ഞാന്‍ പറഞ്ഞു.
“എന്താണ് അപമാനം…അപമാനം എങ്ങനെ നേരിടണം എന്നൊക്കെ എനിക്കറിയാം…”
എന്റെ ഉള്ളൊന്നു വിങ്ങി അപ്പോള്‍.
“നീ നിന്റെ പാട് നോക്കിപ്പോടാ എന്നങ്ങ് ഇന്‍ഡയറകറ്റ് ആയി ചേച്ചി പറഞ്ഞിരിക്കുന്നു…”
അവന്റെ ചുണ്ടില്‍ പരിഹാസ്യമായ പുഞ്ചിരി വിടര്‍ന്നു. എന്നെ അത് പൊള്ളിച്ചു.
“അയാളെപ്പോലെ ഒരു കൊള്ളരുതാത്തവന്റെ കൂടെ നിങ്ങള്‍ കഴിയുന്നതിലുള്ള വിഷമത്തില്‍ ആണ് അങ്ങനെ ഞാന്‍ പറഞ്ഞത്…”
“സാം കൊള്ളരുതാത്തവനല്ല രഞ്ജിത്ത്…”
ഞാന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു.
“സാമിന്റെ സമയം ഇപ്പോള്‍ അത്ര നല്ലതല്ല…കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട് അവന്…അതൊക്കെ പെട്ടെന്ന് മാറും…”
“യെസ്…”
രഞ്ജിത്ത് എന്റെ കണ്ണുകളിലേക്ക് നോക്കി.
“പെട്ടെന്ന് മാറും…എന്റെ അമ്മയും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, വര്‍ഷങ്ങളായി…” *************************
മൊബൈലിന്റെ തുടര്‍ച്ചയായ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ ഡോക്റ്റര്‍ ഫിലിപ്പാണ് വിളിക്കുന്നത്.
“ആഹ്, ഡോക്റ്റര്‍…”
ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.
“ബാങ്ക് ഓഫീസറാണ് എന്നും വെച്ച് ഞായറാഴ്ച്ച ഇങ്ങനെ കിടന്നുറങ്ങാമോ സോഫീ…”
ഡോക്ടര്‍ ഫിലിപ്പിന്റെ മൃദുവായ സ്വരം കാതുകളെ തൊട്ടു. ഞാന്‍ അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു. കയ്യേലും തോളിലും പിടിച്ചു മാത്രമേ ഡോക്റ്റര്‍ സംസാരിക്കുകയുള്ളൂ. അയാള്‍ തൊടുമ്പോള്‍ ഒരു സുഖമുണ്ട്, ഇക്കിളിയും.
“എന്റെ ഉറക്കോം കളഞ്ഞേച്ച് പുന്നാരം പറയുവാണോ?”
പുഞ്ചിരിയോടെയെങ്കിലും സ്വരം കടുപ്പിച്ച് ഞാന്‍ ചോദിച്ചു.
“കഴിഞ്ഞ വെനസ്ഡേയാ ഞാന്‍ ഒരു സ്ട്രിപ് ടാബ് എഴുതിത്തന്നത്..”
ഡോക്റ്റര്‍ പറഞ്ഞു.
“ഇത്രേം ഉറക്കം പോകാന്‍ എന്നാ സോഫീ കാരണം…?”
സാമിനെക്കുറിച്ച് അയാളോട് പറയണമോ? ഞാന്‍ ഒരു നിമിഷം ശങ്കിച്ച് മുമ്പിലെ കണ്ണാടിയിലേക്ക് നോക്കി. വേണ്ട! മോശമായ കാര്യങ്ങള്‍ ഒന്നും തന്നെ ആരോടും ഷെയര്‍ ചെയ്യണ്ട. ഒരു ഡോക്റ്റര്‍ ആണ് ചോദിക്കുന്നതെങ്കില്പ്പോലും.
“വര്‍ക്ക് സ്ട്രെസ്…ലേറ്റ് നൈറ്റ് വര്‍ക്ക്..ഇതുപോലെയുള്ള പതിവ് കാരണങ്ങള്‍ ആണോ എന്നോട് പറയാന്‍ പോകുന്നത്?”