ഡോക്റ്റര്‍ തുടര്‍ന്നു ചോദിച്ചു.
“യെസ്…”
ഞാന്‍ പറഞ്ഞു.
“വര്‍ക്ക് സ്ട്രെസ്…ലേറ്റ് നൈറ്റ് വര്‍ക്ക്..ഇതുപോലെയുള്ള പതിവ് കാരണങ്ങള്‍ ആണ് എനിക്ക് സോക്ടറോട് പറയാനുള്ളത്?”
“നല്ല മൂഡിലല്ലല്ലോ, ഇപ്പോള്‍ മാഡം സോഫിയ!”
ഡോക്ടര്‍ ചിരിക്കുന്നത് ഞാന്‍ കേട്ടു.
“ഇനി മറ്റേ കാര്യമാണെങ്കില്‍, മരുന്ന് കഴിച്ചാല്‍ സാമിന് ഓക്കേ ആകാവുന്നതെയുള്ളൂ…ഞാനത് അന്നേ പറഞ്ഞതാണല്ലോ!”
ഒരു നിമിഷം എന്റെ ദേഹത്തുകൂടി ഒരു മിന്നല്‍ പാഞ്ഞു.
സാം, തങ്ങളുടെ ലൈംഗിക പ്രശ്നങ്ങള്‍ ഡോക്റ്ററോട് പറഞ്ഞിട്ടുണ്ടെന്നോ! ദൈവമേ! അപ്പോള്‍ അക്കാര്യത്തില്‍ സാമിന് ശരിക്കും ആശങ്കയും വിഷമവുമുണ്ട്. അല്ലെങ്കില്‍ എന്തിനാണ് അവന് ഈ വിഷയത്തില്‍ ഡോക്റ്ററെ കണ്‍സല്‍ട്ട് ചെയ്തത്?
“സാം എപ്പഴാ വന്നു കണ്ടെ സാറിനെ?”
പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു.
“അത് കഴിഞ്ഞ ഓഗസ്റ്റില്‍ അല്ലെ?”
ഓഗസ്റ്റില്‍? നാലഞ്ചുമാസങ്ങള്‍ കഴിഞ്ഞല്ലോ! അന്നൊന്നും സാമിന് പ്രശ്നങ്ങള്‍ ഇല്ലായിരുന്നല്ലോ. പിന്നെന്തിന് ഡോക്റ്ററെ കാണാന്‍ പോകണം? അന്നൊക്കെ അവനാണോ ഞാനാണോ കൂടുതല്‍ ആവേശത്തോടെ സെക്സില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് സംശയം.. അപ്പോള്‍..!!
“ദൈവമേ!”
പെട്ടെന്ന് ഞാനൊന്ന് നടുങ്ങി.
അന്ന് അവന് ഡോക്റ്ററെ കാണാന്‍ പോയിരുന്നു. യെസ്, പക്ഷെ വിഷയം മറ്റൊന്നായിരുന്നു. താന്‍ ഗര്‍ഭിണിയാകാത്തതിന്റെ കാരണം തിരക്കിയാണ് പോയെന്നു മാത്രം. തനിക്കന്ന് ബാങ്കിന്റെ ബോഡ് മീറ്റിങ്ങായിരുന്നു. സാം ആണ് പറഞ്ഞത്, അവനാദ്യം പോയി കാണാം, പിന്നെ മറ്റൊരവസരത്തില്‍ തനിക്ക് പോകാം എന്ന്.
“നീ ഡോക്ടറെ കാണാന്‍ പോകേണ്ട സോഫീ…”
അന്ന് തന്നെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ സാം പറഞ്ഞു. ഞാനവനെ ചോദ്യരൂപത്തില്‍ അപ്പോള്‍ നോക്കി.
“എനിക്ക് പ്രോബ്ലം ഒന്നും ഇല്ല..കൌണ്ടും സ്റ്റേസ് വാലിഡിറ്റിയും ടെര്‍ഡോ ക്വാളിറ്റിയുമൊക്കെ ഓക്കേ…നല്ല പൊട്ടെന്റ്റ് ആണ് ഞാന്‍…”
ദൈവമേ, അത് കേട്ട് ഞാനന്ന് വിതുമ്പി.
സാമിന് പ്രശ്നമൊന്നും ഇല്ലെങ്കില്‍ എനിക്കല്ലാതെ പിന്നെ മറ്റാര്‍ക്കാണ് കുഴപ്പം?
കുഴപ്പം എനിക്കാണ്!
കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് തന്നെ കുഴപ്പം ആണെന്നല്ലേ അതിനര്‍ത്ഥം?
“നീയിനി ഫിലിപ്പിനെ പോയിക്കണ്ട് ടെസ്റ്റ് ഒക്കെ നടത്തി കഴിഞ്ഞ് നമുക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ കാരണം നീയാണ് എന്ന് എങ്ങാനും തെളിഞ്ഞാല്‍, സോഫീ, അതും പറഞ്ഞ് നീ വിഷമിക്കുന്നത് എനിക്ക് കാണാന്‍ കഴിയില്ല…അതുകൊണ്ട്….”
അത് പറഞ്ഞ് സാം തന്റെ തലമുടിയില്‍ അരുമയായി ഉമ്മ വെച്ചു. താന്‍ അപ്പോള്‍ വിതുമ്പുകയായിരുന്നു.