“എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു, അല്ല കാണിക്കാനുണ്ടായിരുന്നു…”
എന്റെ ഉള്ളില്‍ ഒരു തീപിടുത്തം നടക്കുന്നത് ഞാനറിഞ്ഞു. ദൈവമേ! ഇനി എന്താണ്?
“വാ…”
ഞാന്‍ വീടിന്റെ നേരെ കണ്ണു കാണിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് കാര്‍ ഉള്ളിലേക്ക് എടുത്തു. ഗ്യാരെജില്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോള്‍ ഇറങ്ങിയപ്പോള്‍ രഞ്ജിത്ത് ഗാര്ഡന് മുമ്പില്‍ വന്നു നിന്നു.
“കേറി വാ…”
ഞാന്‍ വീട്ടിലേക്ക് കയറി അവനോട് പറഞ്ഞു. അവനെന്റെ പിന്നാലെ വന്നു. ഹാളില്‍ അവനെ ഇരുത്തിയതിനു ശേഷം ഞാന്‍ ചോദിച്ചു.
“ചായഎടുക്കാം…”
“വേണ്ട,”
അവന് വിലക്കി.
“ചേച്ചി ഇരിക്ക്…”
ഞാന്‍ അവന് അഭിമുഖമായി ഇരുന്നു. അവനെ ആകാംക്ഷയോടെ നോക്കി. ഓരോ നിമിഷവും എന്റെ നെഞ്ച് പടപടാന്ന് ഇടിക്കുന്നത് ഞാന്‍ അറിഞ്ഞു.
“സത്യത്തില്‍ എനിക്ക് ഇവിടെ ഇങ്ങനെ വന്ന് ചേച്ചിയെ കാണേണ്ട ആവശ്യമില്ല…”
എന്റെ മുഖത്ത് നോക്കാതെ രഞ്ജിത്ത് പറഞ്ഞു.
“ആ, അത് എന്നതേലുമാകട്ടെ…”
അവന് ഒന്ന് ചുമച്ചു. പിന്നെ എന്നെ നോക്കി.
“ഇവുടുത്തെ പോക്കറ്റ് മണി കിട്ടില്ലാന്നു ഉറപ്പായപ്പം ഞാന്‍ ആ ട്രാന്‍സ്ഫോര്‍മറിന്റെ അടുത്ത് താമസിക്കുന്ന ലതിക ചേച്ചീടെ പറമ്പില്‍ കുരുമുളക് പറിക്കാന്‍ പോയി…”
ഞാന്‍ അവന്റെ വാക്കുകള്‍ ജാഗ്രതയോടെ കേട്ടു. ടെന്‍ഷന്‍ കാരണം ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നത് പോലെ എനിക്ക് തോന്നി.
“കാര്യം എന്താണ് എന്ന് പറ രഞ്ജിത്ത്…”
ഞാന്‍ അക്ഷമയായി.
“ഇതുപോലെ ഇന്ട്രോയൊക്കെ ഇട്ട് ടെന്‍ഷന്‍ അടിപ്പിക്കാതെ. ഒന്നാമത് ഇതുമാത്രമല്ല എനിക്ക് പ്രശ്നങ്ങള്‍…”
“ആണോ?”
അവന്റെ മുഖത്ത് വീണ്ടും പരിഹാസം കടന്നുവന്നു.
“ഇന്ട്രോയ്ക്ക് വേണ്ടി ഇന്ട്രോയിട്ട് കളിക്കുന്നതല്ല ചേച്ചീ ഞാന്‍…പറയാനുള്ള കാര്യം ഒറ്റയടിക്ക് അങ്ങ് പറഞ്ഞാ ചിലപ്പം നിങ്ങള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചാല്‍ അതിന് ഉത്തരവാദിയാകാന്‍ മേലാ, അതുകൊണ്ടാ,”
എന്റെ കണ്ണുകള്‍ മിഴിഞ്ഞു വന്നു. വായ് വൃത്താകാരമായി. ഇവനെന്താണ് ഉദ്ദേശിക്കുന്നത്?
“കഴിഞ്ഞ രണ്ട് ദിവസങ്ങളായി എപ്പഴാ നിങ്ങടെ പുന്നാര ഭര്‍ത്താവ് വീട്ടില്‍ വന്നത്?”
ഞാന്‍ അവനെ വീണ്ടും മിഴിച്ചു നോക്കി. കുട്ടികള്‍ ഉണ്ടാകാത്തതിന്റെ കാരണം ഞാനാണ് എന്ന് കള്ളം പറഞ്ഞ് എന്നെ അപമാനിച്ചത് കണ്ടെത്തിയ ദിവസമാണിന്ന്. ഭര്‍ത്താവ് എന്ന ആ വഞ്ചകനെക്കുറിച്ച് ആണ് രഞ്ജിത്ത് ഇപ്പോള്‍ ചോദിക്കുന്നത്. അയാളെ ഇനി ന്യായീകരിച്ച് സംസാരിക്കേണ്ട ആവശ്യം ഇനി എനിക്കില്ല.