അവനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.
“ദൈവം എന്റെ കൂടെയാണേല്‍ ചെലപ്പം ഒരു സൂത്രം ഉപയോഗിച്ച് കാര്യം നടത്താം, ഞാന്‍ ആലോചിച്ചു…”
രഞ്ജിത്ത് എന്നെ നോക്കി. ഞാന്‍ ആകാംക്ഷയോടെ അവനേയും.
“എനിക്ക് അവളുടെ റൂം അറിയാരുന്നു…അതാ പിന്‍ഭാഗത്ത്, കിണറിനോട് ചേര്‍ന്ന് ഉള്ള റൂമാ…അതിന്റെ വിന്‍ഡോ ക്ലോസ്ഡ് അല്ലേല്‍ ചെലപ്പം എനിക്ക് കാര്യം സാധിക്കാന്‍ പറ്റുമായിരിക്കും…അങ്ങനെ ഓര്‍ത്ത് ഞാനും പമ്മിക്കൂടി കൂടെ ആരും കാണുന്നില്ല എന്ന് ഷുവറാക്കി ആ റൂമിന്റെ പുറത്തേക്ക് ചെന്നു…”
ആകാംക്ഷകാരണം എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി.
“അടുത്തെത്തീതും അകത്ത് നിന്ന് ശബ്ദത്തില്‍ ചിരീം കൊഞ്ചലും ഒക്കെ കേട്ടു…”
രഞ്ജിത്ത് തുടര്‍ന്നു.
“അപ്പം ഷുവറായി, വിന്‍ഡോ ക്ലോസ്ഡ് അല്ലന്ന്…ഞാന്‍ പതിയെ വിന്‍ഡോയില്‍ പിടിച്ചു..ഈശ്വരന് എന്റെ കൂടെയാ ചേച്ചീ…അത് അടഞ്ഞു കിടക്കുവല്ലാരുന്നു… ഞാന്‍ മൊബൈല്‍ എടുത്ത് വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് പതിയെ ജനലിന്റെ ഉള്ളില്‍ കടത്തി…സകല മതത്തിലേം സകല ഈശ്വരന്മാരേം പുണ്യാളന്മാരേം ഓര്‍ത്തു അപ്പോള്‍…അവര്‍ തിരിഞ്ഞിരിക്കണം മൊബൈല്‍ കാണരുത് എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു….ഒരു മണിക്കൂര്‍ മാക്സിമം ഞാന്‍ നിന്നു…ശബ്ദം ഒക്കെ നിന്നപ്പോള്‍ ഞാന്‍ കയ്യിട്ട് മൊബൈല്‍ എടുത്തു…നോക്കി…”
അവന്റെ മുമ്പില്‍ അഭിനന്ദനം ആഗ്രഹിക്കുന്ന ഒരു താരത്തിന്റെ മുഖഭാവം ഞാന്‍ കണ്ടു.
“ഈശ്വരനാ മൊബൈല്‍ അവിടെ വെച്ചത്…”
അവന് ഒന്നുകൂടി ദീര്‍ഘമായി നിശ്വസിച്ചിട്ട് പറഞ്ഞു.
“അത്ര പെര്‍ഫെക്റ്റ് ആങ്കിള്‍…അത്ര പെര്‍ഫെക്റ്റ് ലൈറ്റിംഗ്…അത്ര പെര്‍ഫെക്റ്റ് ഓഡിയോ വീഡിയോ ക്ലാരിറ്റി…നോക്ക്…”
അവന് മൊബൈല്‍ഫോണ്‍ എന്റെ നേരെ നീട്ടി.
“ഇത് ഞാന്‍ ലാപ്പില്‍ കോപ്പി ചെയ്തിട്ടുമുണ്ട്…”
രഞ്ജിത്ത് പറഞ്ഞു.
അവന് സ്ക്രീനില്‍ സെറ്റ് ചെയ്ത് വെച്ച വീഡിയോ ഞാന്‍ പ്ലേ ചെയ്തു.
എന്റെ ഹൃദയം ആയിരം കഷണങ്ങളായി പൊട്ടിച്ചിതറി. എന്റെ ശ്വാസം നിലച്ചു. ഞാന്‍ തളര്‍ന്ന് കണ്ണുകള്‍ ഇറുക്കിയടച്ചു.
എന്റെ പ്രതികരണം കണ്ട് രഞ്ജിത്ത് ശരിക്കും ഭയന്നു. അവനുടനെ എഴുന്നേറ്റ് എന്റെ അടുത്ത് ഇരുന്ന് എന്റെ തോളില്‍ പിടിച്ച് അമര്‍ത്തി. ഞാന്‍ വിങ്ങിക്കരഞ്ഞുകൊണ്ട് അവന്റെ ചുമലില്‍ തല ചായ്ച്ചു.
“ചേച്ചി, പ്ലീസ്…”
എന്റെ കൈത്തണ്ടയില്‍ തഴുകിക്കൊണ്ട് അവനെന്നെ ആശ്വസിപ്പിച്ചു.
“ഫേസ് ചെയ്യണം ധൈര്യത്തോടെ…റിയാലിറ്റി ഇങ്ങനെയൊക്കെ ആകുമ്പോള്‍ …തളരരുത്…ഫൈറ്റ്…ഫൈറ്റ് ബാക്ക്…!”