ഓസ്ട്രേലിയൻ സ്റ്റുഡന്റ് ജീവിതം
Australian Student Jeevitham | Author : Tom
എന്റെ പേര് മിഥുൻ. എനിക്ക് 23 വയസ്സ്. ഡിഗ്രി കഴിഞ്ഞിട്ട് മാസ്റ്റേഴ്സ് ഒരു ഒരു വിദേശ രാജ്യത്ത് പോയി പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇംഗ്ലീഷ് ടെസ്റ്റൊക്കെഎഴുതിയിട്ട് വേണ്ട സ്കോർ കിട്ടാത്തതുകൊണ്ട് ഞാൻ ഇംഗ്ലീഷ് കോച്ചിങ്ങിന് ചേരുകയും അതിൻറെ പഠിത്തവും കാര്യങ്ങളും ഒക്കെയായി അങ്ങനെ നടക്കുകയായിരുന്നു.
അപ്പോഴാണ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് അവൻ ജോലി ചെയ്യുന്ന ആയുർവേദ മസാജ് സെന്ററിൽ ജോലിക്ക് ആളുകളെ വേണമെന്നും, ഒരു ആറു മാസത്തെ കോഴ്സ് പഠിച്ചാൽ അവൻ അവിടെ എനിക്ക് ജോലി മേടിച്ച് താരമെന്ന്. അവൻ പറഞ്ഞതനുസരിച്ച് ഇംഗ്ലീഷ് പഠിത്തത്തിന്റ കൂടെ ഞാൻ ആ കോഴ്സിന് ചേരുകയും ചെയ്തു.
പഠിത്തം കഴിഞ്ഞപ്പോഴേക്കും എനിക്ക് അവിടെ ജോലി കിട്ടുകയും ചെയ്തു.അങ്ങനെ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്ക് ഇംഗ്ലീഷ് ടെസ്റ്റിന് വേണ്ട സ്കോർ കിട്ടുകയും ഞാൻ പുറത്തേക്ക് ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദൈവാനുഗ്രഹത്താൽ അധികം താമസമില്ലാതെ ഓസ്ട്രേലിയയിൽ ഉള്ള ഒരു കോളേജിലേക്ക് എനിക്ക് അഡ്മിഷൻ കൺഫോം ആയി.
അഡ്മിഷൻ കിട്ടി കഴിഞ്ഞപ്പോൾ ഇതുവരെ കേരളത്തിന് പുറത്തു പോലും പോകാത്ത എനിക്ക് ഭയങ്കര ടെൻഷൻ ആയി. അവിടെ ചെന്നാൽ എവിടെ താമസിക്കും എന്നുള്ള കാര്യങ്ങളൊക്കെ ഓർത്തപ്പോൾ തന്നെ ടെൻഷൻ കൂടി കൂടി വന്നു. അപ്പോഴാണ് എൻറെ ഒരു കൂട്ടുകാരൻ ഒരു വർഷംമുമ്പ് ഓസ്ട്രേലിയയിൽ പഠിക്കാൻ പോയിട്ടുള്ള കാര്യം ഞാൻ അറിഞ്ഞത്. അങ്ങനെ അവനെ ഞാൻ കോൺടാക്ട് ചെയ്തു .അവനോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു ധൈര്യം കിട്ടി, ഒന്നില്ലെങ്കിലും അറിയുന്ന ഒരാൾ ഞാൻ പോകുന്ന സ്ഥലത്ത് ഉണ്ടല്ലോ.
താമസത്തിന്റെ കാര്യം അവനോട് സംസാരിച്ചപ്പോൾ അവർ നാല് സ്റ്റുഡൻറ് കൂടി ഒരു വീട് വാടകയ്ക്ക് എടുത്ത് അതിൽ താമസിക്കുകയാണ്, ഇനി ഒരാളെ കൂടി അവരുടെ കൂടെ നിർത്താൻ ഉള്ള സൗകര്യം അവിടെയില്ല. അവൻ വേറെ നോക്കട്ടെ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് അവൻ എന്നോട് വിളിച്ചു പറഞ്ഞു അവിടെ ഒരു മലയാളി ഫാമിലി ഉണ്ട് അവരുടെ കൂടെ കുറച്ചുനാളത്തേക്ക് താമസിക്കാമെന്ന്.