അടിക്കുക പോലും ചെയ്യാത്തത് എന്ന്. നിന്നെ
ഞങ്ങൾ ആരും തല്ലില്ല മാർക്കസ് നിനക്കുള്ള
മരണം ആരുടേയും കൈകൊണ്ട് അല്ല
മാർക്കസ് : അർജുൻ പ്ലീസ് എന്നെ എന്ത് വേണം
എങ്കിലും ചെയ്തോളു എന്റെ കുടുമ്പം അവരെ
എങ്കിലും വെറുതെ വിടണം പ്ലീസ്..
അർജുൻ : കിച്ചു ഇവൻ ഇനി ഇതുതന്നെ
ആയിരിക്കും പറയുക. തൽക്കാലം നീ അവന്റെ
വായ അങ്ങ് അടച്ചു ഒട്ടിച്ചേക്ക്. എന്നിട്ട് അവൻ
സ്‌ക്രീനിൽ നോക്കി മാത്രം ഇരിക്കട്ടെ.
അർജുൻ പറഞ്ഞത് കേട്ട കിച്ചു മാർക്കസിന്റെ
വായ ടേപ്പ് കൊണ്ട് ഒട്ടിച്ചു ശേഷം അവനെ
സ്‌ക്രീനിൽ നിന്നും നോട്ടം മാറ്റാൻ പറ്റാത്ത
രീതിയിൽ ഇരുത്തി. ഇതെല്ലാം കണ്ട് ഒന്നുകൂടി
പേടിച്ചിരിക്കുക ആയിരുന്നു ജോൺ.
അപ്പോഴാണ് അർജുന്റെ നോട്ടം തന്റെ മുകളിൽ
ആണ് എന്ന് അവൻ മനസ്സിലാക്കിയത് അവന്റെ
ശരീരം കിടു കൂടാ വിറക്കാൻ തുടങ്ങി അവൻ
അർജുനോട് ഒന്നും ചെയ്യരുത് എന്ന് പറയാതെ പറഞ്ഞു.
അത് കണ്ട അർജുൻ ജോണിനോട് ആയി പറഞ്ഞു തുടങ്ങി.
അർജുൻ : ജോൺ നിനക്ക് പേടി ആവുന്നുണ്ടോ?
😂 നീ തൽക്കാലം പേടിക്കണ്ട ഇവന്റെ
കണക്കുകൾ ഒക്കെ തീർത്തതിന് ശേഷം മാത്രമേ
നിന്റേത് തുടങ്ങു അതുവരെ എല്ലാം കാണുന്ന
ഒരു കാഴ്ചക്കാരനെ പോലെ ആണ് നീ. കാരണം
നീയും ആയിട്ടുള്ളത് എനിക്ക് ഒറ്റക്ക് തീർക്കാൻ
ഉള്ളത് ആണ് മാർക്കസ് ഞങ്ങൾ മൂന്നു
പേരുടെയും ഒരുപാട് നാളത്തെ കാത്തിരിപ്പു
ആണ്. അത്കൊണ്ട് നീ അവിടെ ഇരിക്ക്.
ജോൺ : അർജുൻ പ്ലീസ് ഞ… ഞാൻ
അർജുൻ : വേണ്ട ജോൺ നീ ഇപ്പോൾ ഒന്നും
പറയണ്ട നിനക്ക് പറയാൻ ഉള്ള സമയം
ആവുന്നത് വരെ മിണ്ടാതെ ഇരിക്കുന്നത് ആണ്