നല്ലത്. തൽക്കാലം നീ സ്‌ക്രീനിൽ നോക്കി
കണ്ടുകൊണ്ട് ഇരുന്നോളു 😡
എന്തോ പറയാൻ വന്ന ജോണിനെ
തടഞ്ഞുകൊണ്ട് അർജുൻ പറഞ്ഞു. ചിരിയോടു
കൂടെ ആണ് അർജുൻ പറയുന്നത് എന്നത്
അവനെ കൂടുതൽ ഭയപ്പെടുത്തി. കാരണം
മറ്റാരേക്കാളും കൂടുതൽ അർജുന്റെ ജോണിനു
അറിയാമായിരുന്നു.
അർജുൻ : മാർക്കസ് ടൈം അപ്പ്. ഞങ്ങൾ
നിനക്കായി ഒരുക്കിയ ആദ്യത്തെ സമ്മാനം ഇതാ
സ്‌ക്രീനിൽ വരാൻ പോകുന്നു. കണ്ട് എൻജോയ്
ചെയ്യാൻ മറക്കരുത് ഇനി ഇതുപോലെ ഒന്ന്
കാണാൻ സാധിച്ചു എന്ന് വരില്ല 😂
എന്തിനെയും നേരിടാൻ ഉള്ള ധൈര്യത്തോട്
കൂടെ വന്ന മാർക്കസിന്റെ കണ്ണുകൾ നിറഞ്ഞു
ഒഴുകി തന്റെ കുടുംബത്തിന്റെ ജീവന് വേണ്ടി ഒന്ന്
യാജിക്കാൻ പോലും ആവാതെ അയാൾ
അവിടെ ഇരുന്ന് നെഞ്ച് പൊട്ടി. അയാളുടെ
കരച്ചിൽ ഒരു മൂളൽ മാത്രം ആയി അവിടെ കേട്ടു.
ശേഷം സ്‌ക്രീനിൽ നോക്കിയ അയാൾ അൽപ
സമയം കൊണ്ട് തന്നെ അങ്ങ് ഇല്ലാതായി പോയി
എന്ന് തന്നെ പറയാം.
സ്‌ക്രീനിൽ കാണിച്ചുകൊണ്ടിരുന്ന മാർക്കസിന്റെ
വീടും ഓഫീസും മറ്റു സംരംബങ്ങളും എല്ലാം ഒരേ
സമയം തന്നെ കാതടപ്പിക്കുന്ന ശബ്ദത്തോട്
കൂടി തന്നെ അഗ്നിക്ക് ഇരയായി. താൻ
മറ്റുള്ളവരുടെ കണ്ണുനീരിൽ കെട്ടി പൊക്കിയ
സാമ്രാജ്യം തകർന്നടിയുന്നത് നിസഹായനായി
നോക്കി ഇരിക്കാൻ മാത്രം ആണ് അയാൾക്ക്
കഴിഞ്ഞത്. കത്തിയമരുന്ന അയാളുടെ
വീടിനടുത്തേക്ക് ക്യാമറ ക്ലോസ് അപ്പ് എടുത്തു
കാണിച്ചു അതിനുള്ളിൽ തീയിൽ വെന്തു
മരിക്കുന്ന തന്റെ പ്രിയപ്പെട്ടവരേ കണ്ട
അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ
ധാരയായി ഒഴുകാൻ തുടങ്ങി. തങ്ങളുടെ
പ്രതികാരത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ
സന്തോഷത്തിൽ അർജുന്നും കിച്ചുവും അത് നോക്കി നിന്ന്.