വിഷ്ണു : മിസ്സിന് ഫീസ് ആണ് വിഷയം എങ്കിൽ മിസ്സ് പറയുന്ന ഫീസ് ഞങ്ങൾ തരാം.
സ്വപ്ന : എങ്കിൽ രണ്ടു പേരും ഒരു ലക്ഷം രൂപ ഫീസ് ആയി തരാൻ ഞാൻ പറഞ്ഞാൽ തരുമോ?
സക്കീർ : അതൊക്കെ എങ്ങനെ എങ്കിലും തരാം മിസ്സേ പക്ഷെ ഞങ്ങളെ പാസ്സ് ആക്കണം.
സ്വപ്ന : നിന്റെ ഒക്കെ കയ്യിൽ നല്ല കാശ് ഉണ്ടെന്ന് എനിക്ക് അറിയാം പക്ഷെ ഫീസ് ഒന്നും അല്ലെടാ പിള്ളാരെ , എനിക്ക് എന്തോ ട്യൂഷൻ എടുക്കാൻ ഒരു മൂഡ് തോന്നുന്നില്ല.
വിഷ്ണു : മിസ്സ് ഒന്ന് ഞങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്ക്, വീട്ടിലും കോളേജിലും ഞങ്ങൾ പാസ്സ് ആകും എന്ന് ആർക്കും ഒരു വിശ്വാസം ഇല്ല. ഞങ്ങൾക്ക് അതൊന്ന് തിരുത്തണം മിസ്സേ, സഹായം ചോദിക്കാൻ മിസ്സ് അല്ലാതെ വേറെ ആരും ഞങ്ങൾക്ക് ഇല്ല. പ്ലീസ് മിസ്സ് ഒന്ന് സമ്മതിക്ക്.
സക്കീർ : അതേ മിസ്സ്, ഞങ്ങൾ മിസ്സിന്റെ കാലുപിടിക്കാം. അഭിമാന പ്രശ്നം ആണ് മിസ്സേ ഒന്ന് സഹായിക്ക്.
സ്വപ്ന : അയ്യോ കാൽ ഒന്നും പിടിച്ച് സീൻ ആകേണ്ട. ഞാൻ ഒന്ന് ആലോചിക്കട്ടെ. അല്ലെങ്കിൽ വേണ്ട, നിങ്ങൾക്ക് പഠിക്കണം എന്ന് ഉദ്ദേശം ഉണ്ടെങ്കിൽ ഞാൻ സഹായിക്കാം. പക്ഷെ രണ്ടും കൂടെ ഉഴപ്പിയാൽ അതോടുകൂടെ നിർത്തും.
വിഷ്ണു : മിസ്സ് നോക്കിക്കോ, ഞങ്ങൾക്ക് റാങ്ക് ഒന്നും മേടിക്കാൻ ഉള്ള ബുദ്ധി ഇല്ലായിരിക്കും പക്ഷെ ഞങ്ങൾ നല്ല മാർക്കോട് കൂടെ പാസ്സ് ആകും. അത് ഉറപ്പാണ്.
സക്കീർ : അതേ മിസ്സ്, ഞങ്ങൾ കഴിവിന്റെ പരമാവധി എടുക്കും. അപ്പോൾ ഇന്ന് വൈകിട്ട് ക്ലാസ്സ് ഉണ്ടോ മിസ്സേ?
വിഷ്ണു : ഇന്ന് വൈകിട്ട് തുടങ്ങാം മിസ്സേ. എന്താണോ എനിക്ക് പഠിക്കാൻ കൊതിയായിട്ട് വയ്യ.
സ്വപ്ന : അവന്റെ ഒരു കൊതി, പഠിച്ചില്ലെങ്കിൽ ക്ലാസ്സ് അവിടെ തീരും. ഇനി ക്ലാസ്സിന്റെ കാര്യം ഒക്കെ ഞാൻ പിന്നെ പറയാം.
ഇതൊക്കെ കേട്ടുകൊണ്ട് സ്റ്റാഫ്റൂമിൽ നിന്ന് ഇറങ്ങിയ സക്കീർ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു. എന്നാൽ ഇത് കണ്ട വിഷ്ണു സക്കീറിനോട് ഇങ്ങനെ പറഞ്ഞു.