ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

“”…കഴിഞ്ഞോ ഇത്താ..??”””_ അവര് ടൈപ്പിങ്നിർത്തി കൈകൂട്ടിത്തിരുമ്മിക്കൊണ്ട് നിവർന്നിരുന്നതും ഞാൻചോദിച്ചു…

 

“”…ഇല്ലടാ… നെറ്റ്പ്രോഫിറ്റങ്ങോട്ടു സെറ്റാവുന്നില്ല… അവരുതന്ന ഡേറ്റാസിലെവിടെയൊക്കെ പ്രശ്നങ്ങളുണ്ട്… നോക്കിയ്ക്കേ… ഈ സ്റ്റോക്ക് റെജിസ്റ്ററിലെ എമൗണ്ടൊന്നുമല്ല ടാലിയിൽകാണിച്ചേക്കുന്നത്..!!”””_ തരക്കാരോടുപറയുമ്പോലെ ഇത്തയതെന്നോടുപറയുമ്പോൾ കിളിപറന്നുനോക്കാനല്ലാതെ ഞാനെന്തുചെയ്യാൻ..??

 

“”…ഇനിയിപ്പോൾ ഈ എമൌണ്ടുതന്നെയിട്ട് നമുക്കു ക്ലോസ്ചെയ്യാടാ… നീയൊരു കാര്യഞ്ചെയ്… ആ ടാലിയെടുത്തിട്ട് ക്ലോസിങ്സ്റ്റോക്കിലെ എമൗണ്ടിതാക്ക്… ഞാനപ്പോഴേയ്ക്കും ഡിപ്രീസിയേഷന് ലിങ്കുകൊടുത്തിടാം..!!”””_ അങ്ങനെയെന്തൊക്കെയോ പറഞ്ഞിട്ട് ഇത്തയിരുന്നു തകർത്തുപണിയുമ്പോൾ ഞാനൊരുവിധം ടാലിയ്ക്കുള്ളിൽ കയറിപ്പറ്റി…

 

എന്നിട്ട് ഹെഡ്സെറ്റെടുത്തു ഫോണുമായി കണക്ടുചെയ്തശേഷം യൂടൂബിലെ ടൂട്ടോറിയൽസൊക്കെനോക്കി ഒരുവിധത്തിൽ ഞാനാ എമൌണ്ട് മാറ്റിയെടുത്തു…

 

“”…മാറ്റിയോടാ..??”””_ ചെയ്തുകഴിഞ്ഞതും ഇത്തയെന്നെനോക്കി…

 

“”…ആം.! ഇനിയെന്താ ചെയ്യേണ്ടേ..??”””_ വല്യകാര്യത്തിലങ്ങനെ ചോദിയ്ക്കുമ്പോൾ ചെയ്യേണ്ടതെന്താന്നു പറഞ്ഞാൽ ഇപ്പങ്ങടു മറിയ്ക്കുമെന്നമട്ടാണ്…

 

“”…തൽക്കാലമിതുമതി… ഇനിയിപ്പൊ ബാക്കി നാളെച്ചെയ്യാടാ… പോയിട്ട് മോളെയൊന്നു ഹോസ്പിറ്റലിൽ കൊണ്ടുപോണം..!!”””

 

“”…അപ്പോളിതു കഴിഞ്ഞോ..??”””_ ലാപ്പിലേയ്ക്കുചൂണ്ടി ഞാൻചോദിച്ചതും,

 

“”… ആഹ്.! ഏറെക്കുറെ കഴിഞ്ഞു… ഇനി ഫിക്സഡസ്സെറ്റ്സിന്റെ ഡിപ്രീസിയേഷൻകൂടി കാൽക്കുലേറ്റ് ചെയ്താമതി… അതുപിന്നെ ഇക്വാഷൻ സെറ്റ്ചെയ്തേക്കുന്നതുകൊണ്ട് സീനില്ല… നാളെരാവിലെ വന്നിട്ടാണേലും ചെയ്യാവുന്നതേയുള്ളൂ… പിന്നതൊന്നു ഫൈനലൈസ്കൂടി ചെയ്യണം..!!”””_ പറഞ്ഞശേഷം ഇത്തയൊരു പുഞ്ചിരിയോടെ എന്നെചേർത്തുപിടിച്ചു…

 

“”…താങ്ക്സ് ഡാ… ഒന്നൂല്ലേലും പെട്ടുനിന്നപ്പോൾ ഹെൽപ്പുചെയ്യാൻ കൂടെനിന്നില്ലേ..??”””_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ ആരെയുംകുഴയ്ക്കുന്ന അവരുടെ കുസൃതിക്കണ്ണുകൾ മിന്നിത്തിളങ്ങുകയായ്രുന്നു, എന്നെ വരുതിയിലാക്കാനുള്ള മോഹവുംപേറി…

 

“”…ആം.! സമയമഞ്ചാവുന്നു… എന്നാ ഞാനിറങ്ങട്ടേടാ കണ്ണാ..??”””_ വാനിറ്റിബാഗും കയ്യിലെടുത്ത് എഴുന്നേൽക്കുന്നതിനിടയിൽ ഇത്തചോദിച്ചപ്പോൾ ശെരിയ്ക്കും ഞാനൊന്നുകുഴങ്ങി…

 

…ആ കണ്ണാന്നുള്ളവിളിയിൽ എവിടെയോ ഒരു കൊഞ്ചലുപോലെ.!

 

അങ്ങനെയിത്തയും സേറയുമിറങ്ങി… പിന്നാലേഞാനും… എന്നാലും എന്റെമനസ്സെവിടെയൊക്കെയോ തറഞ്ഞുനിന്നിരുന്നതിനാൽ ഞാൻനേരേ യൂടൂബിൽക്കേറി ഡിപ്രീസിയേഷൻ ആഡ്ചെയ്യുന്നതിന്റെ കുറെ ടൂട്ടോറിയൽസൊക്കെ തപ്പിനോക്കി… എന്നിട്ടെന്തൊക്കെയോ കിളിവന്നപ്പോൾ നേരേപോയി നൂറാത്ത യൂസ്ചെയ്യുന്ന ലാപ്ടോപ്പെടുത്തിട്ടുവന്നു…

 

അതിൽ ഡ്രീംസിന്റെ ഫോൾഡറെടുത്ത് അതിനുള്ളിലെ ബാലൻസ്ഷീറ്റെന്നപേരിലുള്ള എക്സെൽഷീറ്റ്തുറന്നു…

 

അവരത്രയും കഷ്ടപ്പെട്ടുചെയ്തത് ഊമ്പിച്ചുകളയണ്ടെന്നു കരുതിയാദ്യമേ മറ്റൊന്നിലേയ്ക്കതു കോപ്പിചെയ്തശേഷമാണ് എന്റെ മേശിരിപ്പണി തുടങ്ങിയത്…

 

പിന്നെ ഓൾറെഡി ഇക്വാഷൻകിടക്കുന്നതുകൊണ്ട് എമൗണ്ട്ടൈപ്പുചെയ്തതേ ടോട്ടൽബാലൻസിൽ അഡ്ജസ്റ്റാവുന്നതുകണ്ടപ്പോൾ എനിയ്ക്കൊരു ചിരിയൊക്കെവന്നു…

 

…കൊള്ളാലോ കളി.!

 

ഒടുവിൽ ഡിപ്രീസിയേഷൻകേറിയിട്ട് നെറ്റ്പ്രോഫിറ്റിന്റെ എമൌണ്ടുകുറഞ്ഞ് ബാലൻസ്ഷീറ്റിന്റെ ടോട്ടൽഎമൌണ്ട് ടാലിയായതും എന്റെബോധംപോയി…

Leave a Reply

Your email address will not be published. Required fields are marked *