ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

അങ്ങനെയിരിയ്ക്കെ ഒരുദിവസം വൈകുന്നേരമാണ് സേറയവൾടെ ചെയറീന്നെഴുന്നേറ്റ് പാഞ്ഞു ഞങ്ങൾടടുക്കെ വരുന്നത്… ആകെ വിയർത്തൊഴുകിനാശമായ പെണ്ണിന്റെ ചുണ്ടൊക്കെവിറയ്ക്കുന്നുണ്ടായ്രുന്നു…

 

“”…നൂറാത്താ… ഒര്… ഒരബദ്ധം പറ്റിപ്പോയിത്താ..!!”””_ ചിലമ്പിച്ചസ്വരത്തിലവൾ പറയുമ്പോൾ പരിഭ്രാന്തിയുടെ ഉച്ചകോടിയിലെത്തിയിരുന്നു…

 

“”…എന്താടീ..?? നീ കാര്യമ്പറ..!!”””_ അവൾടെ കയ്യുംകാലും വിറയ്ക്കുന്നകണ്ടിട്ട് താക്കോലുതപ്പിയ എന്റെശ്രദ്ധമാറ്റീത് നൂറാത്തയുടെ വാക്കുകളായ്രുന്നു…

 

“”…അതിത്താ… പണികിട്ടി… സ്കൈലൈന്റെ ജിഎസ്റ്റിപെയ്മെന്റ് കാൽക്കുലേറ്റ്ചെയ്തപ്പോൾ ബിടുസി എമൌണ്ടെടുത്തത് മാറിപ്പോയി… ഞാനാണെങ്കിൽ പേമെന്റ്ചെയ്യേണ്ട എമൌണ്ടെത്രയാന്ന് അവരെവിളിച്ചു പറയുകേംചെയ്തു… ഇനിയിപ്പോളെന്തുചെയ്യും..??”””_ ഒരുവിധമൊക്കെ കാര്യം ധരിപ്പിച്ചുകഴിഞ്ഞതും വെട്ടിയിട്ടപോലെയവള് അടുത്തുള്ള ചെയറിലേയ്ക്കിരുന്നു പോയി…

 

ഉടനെ നൂറാത്ത ചാടിയെഴുന്നേറ്റ് സേറയുടടുത്തേയ്ക്കു ചെന്നു…

 

“”…അതിനു നീയെന്തിനായിങ്ങനെ ടെൻഷനാവുന്നേ..?? അവരെവിളിച്ച് എമൌണ്ടുമാറിപ്പോയെന്നു പറഞ്ഞാപ്പോരേ..??”””_ ഇതെല്ലാങ്കണ്ടിട്ടിരുന്ന ഞാൻ വളരെക്കൂളായി തിരക്കിയതും ഇത്തയായ്രുന്നു മറുപടിപറഞ്ഞത്;

 

“”…ഇല്ലടാ… എമൌണ്ടിലെന്തേലും വ്യത്യാസംവന്നിട്ട് നമ്മളതുവിളിച്ചുപറഞ്ഞാൽ അവര് ക്ലാരിഫിക്കേഷനായി മാഡത്തെവിളിയ്ക്കും… ശ്രെദ്ധിയ്ക്കാതെചെയ്തതിന് വഴക്കുംകേൾക്കും… ഇപ്പോൾത്തന്നെ രണ്ടുപ്രാവശ്യമായി ഇവളിങ്ങനെ തെറ്റിയ്ക്കുന്നത്… ഇനീം തെറ്റിച്ചൂന്നു മാഡമറിഞ്ഞാൽ എന്താവോയെന്തോ..??”””_ മറുപടിയ്ക്കവസാനമായി സ്വയമെന്നോണം ഇത്തയതുചോദിയ്ക്കുമ്പോൾ അവരുടെമുഖത്തും ഭയംനിഴലിയ്ക്കുന്നത് ഞാനറിഞ്ഞു…

 

“”…ഇനിയിപ്പോളെന്തുചെയ്യും നൂറാത്താ..?? എനിയ്ക്കു പേടിയാവുന്നു… അവർക്കു ബിടുസിസെയിലുമാത്രം എണ്ണായിരംരൂപയോളമുണ്ട്… ഞാനാകെക്കൂടി പതിനായിരം സംതിങ്ങേ പറഞ്ഞിട്ടുള്ളൂ… ഇത്രേംരൂപ ഡിഫറെൻസ് വന്നൂന്നുപറഞ്ഞാൽ അവരെന്തായാലും മാഡത്തെവിളിയ്ക്കും… അന്നത്തെപ്പോലെ പ്രശ്നവുമുണ്ടാക്കും..!!”””

 

…എനിയ്ക്കുവയ്യ.! ഏതുനേരത്തായെന്തോ ഇത്തയോടുപറയാതെ അവരോടുവിളിച്ച് എമൌണ്ടുപറയാൻ തോന്നീത്..!!”””_ പതംപറയുമ്പോലെ പറഞ്ഞിട്ടവൾ ഇത്തയുടെകയ്യിലിരുന്ന വെള്ളംമേടിച്ച് മടമടാകുടിയ്ക്കുമ്പോൾ സേറയുടെകണ്ണുകൾ നിറഞ്ഞുതുളുമ്പി…

 

നൂറാത്തയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ്രുന്നു…

 

“”…നൂറാത്താ… എനിയ്ക്കാകെ മടുത്തിത്താ… ഇതിനുംകൂടി മാഡത്തിന്റെ വായിലിരിയ്ക്കുന്നതു കേൾക്കേണ്ടിവന്നാൽ ഞാനുറപ്പായുമിവിടെ നിർത്തും… ഇങ്ങനെ ടെൻഷനടിച്ചു വർക്കുചെയ്യാൻ എന്നെക്കൊണ്ടുപറ്റില്ല… ഇവിടെ ജോയിൻചെയ്തതിൽപിന്നെ നേരേചൊവ്വേ ഒരുദിവസമുറങ്ങീട്ടില്ല… ആ സ്‌ട്രെസ്സിന്റിടയിൽ ഇങ്ങനെകൂടിയാവുന്നത് സഹിയ്ക്കാമ്പറ്റുന്നില്ലിത്താ..!!”””_ പറയുമ്പോളവൾടെ കണ്ണീന്ന് ചാലുപൊട്ടിയിരുന്നു… അതൊരണക്കെട്ടായി മാറാനധികം സമയമെടുത്തതുമില്ല…

 

പിന്നെയുമെന്തൊക്കെയോ പതംപറഞ്ഞുകൊണ്ടുള്ള സേറയുടെ ഏങ്ങിക്കരച്ചിൽ കണ്ടപ്പോൾ ഞാനുമാകെവല്ലാണ്ടായി…

 

വന്നപ്പോളിവടെന്ന് ആദ്യമായിക്കിട്ടിയ കൂട്ടായ്രുന്നു… മാഡത്തെ കുറ്റംപറയാനും കളിയാക്കാനും ചളിയടിയ്ക്കാനും കുട്ടിക്കളികളിയ്ക്കാനുമൊക്കെ കൂടെനിന്നവളാ…

 

നൂറാത്തയുമായുള്ള കൂട്ടുകിട്ടിയപ്പോൾ ഞാനൊരകലം പാലിച്ചപ്പോൾപ്പോലും പിണങ്ങിനടന്നവളാ…

 

ആ അവള് നിർത്തിപ്പോകുവാന്നു പറയുമ്പോളെന്തോ ഒരു ശൂന്യത…

 

സേറയോ നൂറാത്തയോയില്ലാത്ത ഓഫീസിൽ ഞാനെങ്ങനെയാ നിൽക്കുക..??

 

“”…കണ്ണാ… ഞാനൊരുകാര്യമ്പറഞ്ഞാൽ നിനക്കെന്നോടു വെറുപ്പുതോന്നല്ലേടാ..!!”””_ കാടുകയറിപ്പോയ എന്റെ ചിന്തകൾക്കുമുന്നിൽ വേലിതീർക്കാൻ ഇത്തയുടെമുഖവുര കാരണമായി…

Leave a Reply

Your email address will not be published. Required fields are marked *