” നിന്റെയീ റിലേഷനിൽ എനിക്കൊരു വിഷമവുമില്ല .. ഇല്ലന്ന് മാത്രമല്ല .. സന്തോഷമേ ഉള്ളൂ . പിന്നെ … നിനക്കിഷ്ടമില്ലേൽ നമുക്ക് വൈകിട്ട് മറ്റെവിടെലും റൂം നോക്കാം . നിങ്ങളൊത്തിരി ആയില്ലേ കണ്ടിട്ട് .. മനസു തുറന്ന് ഒന്ന് സംസാരിക്ക് … അവനും നിനക്കുമത് ഒത്തിരി ആശ്വാസം ആകും … മാത്രമല്ല നിന്റെ ഈ കുറ്റബോധവും മാറും ”’
” ചേട്ടായീ …. ”’ അനു വിഷമത്തോടെ അവനെ നോക്കി
അപ്പോഴക്കും ഒരു ചെറുകുന്നിറങ്ങി ആൽബിയുടെ വണ്ടിയൊരു കല്ല് പാകിയ വഴിയിലേക്കിറങ്ങിയിരുന്നു
;” ദേ ..സ്ഥലത്തെത്തി ”
ജോബി പറഞ്ഞതും അനു മുന്നിലേക്ക് നോക്കി .
വൃത്താകൃതിയിൽ വെളുത്ത ഇന്റർലോക്ക് കട്ടകൾ കൊണ്ട് നിർമിച്ച മനോഹരമായ ഒരു ചെറിയ ബിൽഡിങ് . വെളുത്ത കർട്ടനുകൾ അതിന്റെ ഗ്ലാസ് വിൻഡോകളെ മറച്ചിരിക്കുന്നു
അനുവിന് പിന്നെയൊന്നും പറയാനുള്ള സമയം കിട്ടുന്നതിന് മുൻപേ വണ്ടി നിർത്തി ജോബി കാറിൽ നിന്ന് ഇറങ്ങിയിരുന്നു .
ദീർഘ ചതുരാകൃതിയിൽ ഉള്ള മുറ്റത്തിന് നടവഴിയായി കല്ലുകൾ പാകിയിരുന്നു വീടിന് ചുറ്റിനും .മുറ്റത്തിനുള്ളിലും പുറത്തുമെല്ലാം പുല്ല് വെട്ടിനിർത്തിയിരിക്കുന്നു . റോസും ആന്തൂറിയവും മൊസാന്തയുമൊക്കെ വർണ്ണപ്രപഞ്ചം തീർത്തു നിൽക്കുന്നൊരിടം
അനുവിന്റെ മുഖം തെല്ലൊന്ന് വിടർന്നു .
”’ കേറിവാടാ … വാ അനൂ ..”
ആൽബി സ്റ്റീലും ഗ്ലാസും കൊണ്ടുള്ള വാതിൽ തുറന്ന് പറഞ്ഞപ്പോൾ അവർ അകത്തേക്ക് കയറി
ഉള്ളിലേക്ക് കയറിയ അനുവിന്റെ കണ്ണുകൾ വിടർന്നെങ്കിലും പെട്ടന്ന് ബെഡിലേക്ക് കണ്ണ് വന്നപ്പോൾ മുഖമാകെ വിളറി വെളുത്തു .
വെള്ള തീമിലാണ് ഉള്വശം . മുൻവശത്തായി ഗ്ലാസ് ജനാലയോട് ചേർന്ന് വെള്ള ലെതർ കുഷ്യൻ ചെയ്ത ഇൻബിൽട്ട് ഇരിപ്പിടത്തിനു മുന്നിലൊരു ചെറിയ ടീപ്പോയി . അത് കഴിഞ്ഞ് കിംഗ് സൈസ് ബെഡ് . അതിൽ ഇമ്പോർട്ടഡ് കിടക്കയും കുഷ്യനുകളും . ബെഡിന് ചുറ്റുമായി ഉള്ള ഒരു വെളുത്ത നെറ്റ് കൊണ്ടുള്ള കർട്ടനാണ് ബെഡും റൂമിലെ മറ്റ് സ്ഥലങ്ങളുമായി മറയ്ക്കുന്നത് . അതാവട്ടെ ഉള്ളിലേക്ക് കയറുന്ന വിരിപ്പ് ബാൻഡ് ചെയ്തിട്ടിരിക്കുന്നു ഇപ്പോൾ . ബെഡിനു വലതു പുറകിലായി ഓപ്പൺ കിച്ചൻ . അതിന് മുന്നിൽ പാതിയുയരത്തിൽ കെട്ടിയിരിക്കുന്ന ഒരു ഭിത്തിയിൽ കിച്ചണിലേക്കും റൂമിലേക്കും പകുത്തു നിൽക്കുന്ന മൊസൈക്ക് പാകിയ സ്ലാബ് ആണ് ഡൈനിങ്ങ് ടേബിൾ . അതിനിരുവശത്തും രണ്ട് ബാർ സ്റ്റൂളുകൾ ഇട്ടിട്ടുണ്ട് . ഓവനോട് കൂടിയ കുക്കിംഗ് സ്പേസ് . ചിമ്മിനി , ഫ്രിഡ്ജ് അങ്ങനെ എല്ലാവിധ ഫെസിലിറ്റിയും പത്തുമുന്നൂറ് സ്ക്വയർ ഫീറ്റിനുള്ളിൽ മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു