♦️♦️2
എന്റെ കമ്പനിയുടെ മാനേജർ ഒരു വായ് നോക്കിയാണെങ്കിലും സങ്കടം പറഞ്ഞാൽ മനസ്സലിവ് ഉള്ളയാളാണ്, എന്നത് കൊണ്ട് ഞാൻ പുള്ളീടെ കൈയ്യിൽ കൊടുത്ത റിസൈൻ ലെറ്റർ പുള്ളി ഒരു മൂന്നു മാസത്തെ ലീവാക്കി മാറ്റി തന്നു.
ഗൾഫിൽ നിന്നും വന്നയുടനെ ഒന്ന് രണ്ടു ദിവസം എനിക്ക് അൽപ്പം മൂഡോഫ് ആയിരുന്നുവെങ്കിലും പിന്നെ ക്രമേണ ശരിയായി.
എന്റെ വീട് വലിയ വീടൊന്നുമല്ലങ്കിലും തെറ്റില്ലാത്ത സൗകര്യങ്ങളൊക്കെ ഉണ്ട് താനും. നാട്ടിലേക്ക് വന്നാൽ സുരേട്ടന്റെ ബംഗ്ലാവ് പോലത്തെ വീട്ടിൽ ഞാൻ വളരെ കുറച്ച് ദിവസം മാത്രമേ താമസിക്കാറുള്ളു.
എനിക്ക് എന്റെ വീട്ടിൽ തങ്ങുന്നതാണ് ഏറെ ഇഷ്ട്ടം. കാരണം എനിക്ക് വേണ്ടപ്പെട്ടവരൊക്കെ ഇവിടെയാണുള്ളത്. എല്ലാം കൊണ്ടും ഞങ്ങളുടെ കുടുംബാഗങ്ങൾ നല്ല ഉറച്ച ബന്ധത്തിലാണ്.
ഇവിടെ നാട്ടിലും, വീട്ടിലും ഒക്കെ എനിക്ക് എന്റെ അഭിയേട്ടനും (വല്ലപ്പോഴുമേ വരാറുള്ളൂ ) ബിജുവേട്ടനും, ജോജോ ചേട്ടന്റെ സിനിച്ചേച്ചിയും, ത്രേസ്യാമ്മ ആന്റിയും , സ്കറിയ അങ്കിളും ഒക്കെ നല്ല സുഹൃത്തുക്കളെ പോലെയും ഒരു കുടുംബം പോലെയുമാണ്.
എന്റെ ഏതാഗ്രഹവും സാധിപ്പിച്ചു തരുന്ന കാര്യത്തിൽ ഈ രണ്ടു ചേട്ടന്മാർക്കും വേർതിരിവില്ല എന്നതാണ് എന്റെ വിജയം.
അഭിയേട്ടനേക്കാൾ എന്റെ സ്വന്തം ഏട്ടൻ ബിജുവേട്ടൻ ആണോന്നു ചോദിച്ചാൽ “അല്ല”… പക്ഷെ “അല്ലേ”എന്ന് ചോദിച്ചാൽ “ആണ്” എന്നേ ഞാൻ പറയൂ. അതാണ് ഞങ്ങളുടെ കുടുംബപരമായ ബന്ധം.
നാട്ടിലുള്ളപ്പോൾ എനിക്ക് എന്ത് പറയാനുള്ള സ്വാതന്ത്ര്യവും നല്ലൊരു ശ്രോതാവൊക്കെ ആയി ഒരേ ഒരു കൂട്ടുകാരി ത്രേസ്യാമ്മ ആന്റിയുടെ മരുമകൾ സിനിമോൾ ആയിരുന്നു.
എന്നെക്കാൾ മൂന്നാല് വയസ്സിനു മൂത്തതാണ് സിനിമോളെങ്കിലും ചേച്ചി എന്ന് റെസ്‌പെക്ട്ടോടെ മാത്രമേ ഞാൻ അവളെ സംബോധന ചെയ്യാറുള്ളു.
കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നെങ്കിലും സിനിയെ എനിക്ക് നേരത്തെ പരിചയമുണ്ട്.
കോളേജിൽ പഠിക്കുമ്പോഴേ ഉള്ള സൗഹൃദം തുടർന്ന് പോയി. ത്രേസ്യാന്റിയുടെ മൂത്ത മകൻ ജോജോയുടെ ഭാര്യയായി പിൽക്കാലത്ത് ഈ വീട്ടിൽ അവതരിച്ചു.
♦️♦️3
പ്രിയയുടെ കുടുംബവും, ത്രേസ്യാന്റിയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അത്ര വലുതാണ്. ത്രേസ്യാന്റിയുടെ രണ്ടാമത്തെ മകനാണ് ബിജു.
ബിജുവിനും, പ്രിയയുടെ ചേട്ടൻ അഭിക്കും ഒരേ പ്രായമാണ്. അഭി സിവിൽ എഞ്ചിനീയറിംഗ് പാസ്സായി ജോലി നേടി തിരുവനന്തപുരത്ത് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു.