അന്ന്, ഉച്ച ഭക്ഷണം കഴിഞ്ഞു, തന്റെ കൊച്ചിനെ മടിയിൽ വച്ച് കൊഞ്ചിച്ചു കൊണ്ടിരുന്ന സിനിമോളെ കണ്ട് പ്രിയ വിഷ് ചെയ്തു. “”ഹായ്, ചേച്ചി സുഖമാണോ…??””
സിനി : ഹായ്… പ്രിയ… എന്തൊക്കെയുണ്ടടീ വിശേഷങ്ങൾ..??””
“”ഓ… അങ്ങനെയൊക്കെ പോകുന്നു ചേച്ചി… ചേച്ചിടെ വിശേഷം പറ.””
സിനി : ഗൾഫുകാർക്കല്ലേ പറയാൻ വിശേഷങ്ങൾ കാണാതുള്ളൂ. അല്ലാതെ ഈ പട്ടിക്കാട്ടിൽ ജീവിക്കുന്ന ഞങ്ങൾക്ക് എന്നാ വിശേഷമാടീ പെണ്ണേ…
“”ഓ… എന്റെ വിശേഷമൊക്കെ അതിലേറെ ശോകമാ ചേച്ചി…””
സിനി : ഏതായാലും നിനക്ക് വിശേഷം ഒന്നുമില്ലന്ന് മനസ്സിലായി. പക്ഷെ ഈയടുത്ത കാലത്തങ്ങാനും ഉണ്ടാവുമോടീ.??””
നിന്റെ കൊച്ചിന്റെ ചോറൂണ്, അടുത്തകാലത്തങ്ങാനും കാണാനുള്ള ഭാഗ്യമുണ്ടാവുമോടീ…??”” ത്രേസ്യാമ്മച്ചിടെ മുൻപാകെ സിനി അങ്ങനെ പറഞ്ഞെങ്കിലും അവൾ പ്രിയയെ നോക്കി കണ്ണടച്ച് കാണിച്ചു.
പ്രിയ : ഒന്ന് പോ ചേച്ചി….. മനുഷ്യരെ ഇങ്ങനെ കളിയാക്കല്ലേ, ഇതൊക്കെ ഒരു യോഗം അല്ലേ..??””
ത്രേസ്യ : ഊണ് കഴിഞ്ഞോടീ കൊച്ചേ..?? ഇല്ലങ്കി ഇവിടുന്ന് ഇച്ചിരി കഴിക്കുന്നോ… നല്ല ചെമ്മീൻ വറുത്തതും, അയല നല്ല കൊടം പുളിയിട്ടതുമുണ്ട്.””
പ്രിയ : ഒന്നും വേണ്ട അമ്മച്ചീ… വയറു ഫുള്ളാ…
എന്താ ഉച്ചയുറക്കമൊന്നുമില്ലേ പെണ്ണേ..??””സിനി ചോദിച്ചു.
♦️♦️5
പ്രിയ : ഇല്ല ചേച്ചി, ശീലമാക്കാറില്ല. ഉച്ചയ്ക്ക് ഉറങ്ങിയാ പിന്നെ രാത്രീല് ആരാ ഉറങ്ങുക.””
സിനി : മ്മ്മ്…??? എന്നതാടീ പെണ്ണേ മുഖത്തിനൊരു വാട്ടം…??””
പ്രിയ : ഒന്നുല്ല്യ ചേച്ചി..!””
സിനി : നല്ല ഉറക്ക ക്ഷീണമുണ്ടല്ലോ ടീ.. കണ്ണും മുഖവുമൊക്കെ വല്ലാതെ വീങ്ങിയിട്ടുണ്ടല്ലോ…??””
പ്രിയ : ഉറക്കം ഒന്നും ശരിയായില്ല ചേച്ചി… ഒത്തിരി ദിവസമായി രാത്രിയൊന്നു ശരിക്ക് ഉറങ്ങീട്ട്…
സിനി : അതെന്നതാടീ, ദുസ്വപ്നം കാണാറുണ്ടോ…??
ഞാൻ : എന്റെ ഉറക്കം പോയിട്ട് നാളൊത്തിരി ആയി,
സിനി : എന്താ ഒട്ടും ഹാപ്പിയല്ലാത്ത പോലുണ്ടല്ലോ…??””
പ്രിയ : എങ്ങനെ ഹാപ്പിയായിരിക്കും ചേച്ചി, ജീവിതത്തിൽ ഹാപ്പിയാവാനുള്ളത് എന്തെങ്കിലും സംഭവിച്ചാലല്ലേ ഹാപ്പിയെന്ന് പറയാനൊക്കൂ..??
സിനി : എന്നതാടീ ഈ പറഞ്ഞതിന്റെ അർത്ഥം… നിന്റെ ജീവിതം എന്തായിന്നായീ പറയുന്നേ…??
പ്രിയ : എന്റെ ജീവിതം ഇങ്ങനെ പാഴായി പോവുകയല്ലേ ചേച്ചി…