കാന്താരി 4
Kanthari Part 4 | Author : Doli
[ Previous Part ] [ www.kkstories.com ]
വലിയ കാര്യം ഇല്ലെങ്കിലും അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞാൻ അത്ര ഒക്കെ പറഞ്ഞു….
ശിവ ഒരുകണക്കിനാ ഞാൻ എല്ലാം ശരിയാക്കി കൊണ്ട് വന്നിരിക്കുന്നേ…ദയവ് ചെയ്ത് കൊളം ആക്കല്ലേ… പപ്പ എന്നെ നോക്കി തൊഴുതോണ്ട് പറഞ്ഞു….
അയ്യോ ഇല്ല പവിത്രക്ക് വേണ്ടി ഇനി ഞാൻ ഒന്നും ചെയ്യുന്നില്ല സ്വന്തം അനിയത്തി ആയിട്ടല്ല ഞാൻ അവളെ മോളെ പോലെ ആണ് ഞാൻ നോക്കിയത് എന്നിട്ട് നീയും അവളും വലിയ വെത്യാസം ഇല്ലാ എന്നത് എനിക്ക് ഇപ്പൊ മനസ്സിലായി…. പോട്ടെ ആര് വന്നാലും പോയാലും നോ സീൻ… ഞാൻ ചെറിയ പുച്ഛത്തോടെ പറഞ്ഞു…
ഇങ്ങനെ സങ്കടപ്പെടല്ലേ ശിവ….എല്ലാം ശെരി ആവും ഞാൻ ഒണ്ട് 🥹… തേങ്ങിക്കൊണ്ട് അവളെന്റെ കൈ പിടിച്ചു….
ഞാൻ ചിരിച്ച് അവൾടെ കൈ വിടീച്ചു…
നീ ഇല്ലേ നീ എന്ന് ഇങ്ങോട്ട് പണ്ടാരം അടങ്ങിയോ അതോടെ എന്റെ ജീവിതം നായ നക്കി… എന്നെ ഇല്ലാതെ ആകിയിട്ട് ഞാൻ ഒണ്ട് പോലും….നീ വരുന്നതിന് മുന്നേ എണീക്ക് റൂമിലെങ്കിലും തൊയ്രം ഒണ്ടായിരുന്നു…
പപ്പ : കിച്ചുന് ഇഷ്ട്ടാ ഞങ്ങക്കും ഇഷ്ട്ടാ
ഞാൻ : ഇതാണ് നീ… നീ കിച്ചു നിന്റച്ഛൻ നിന്റമ്മാ നിങ്ങള്… മറ്റുള്ളവർക്ക് ഒന്നും ഇല്ലേ അപ്പൊ…. ഇത്ര സെൽഫിഷ് ആയിട്ടുള്ള നീ… നിന്നെ നിന്റെ ഇഷ്ട്ടത്തിന് എതിരായി ഒരാളെ എടുത്ത് തലയിൽ വക്കുമ്പോ ഉള്ള അവസ്ഥ അറിയോ ജീവിക്കാൻ തോന്നില്ല പിന്നെ പോട്ടെ ഹൃദയമില്ലാത്ത നിനക്ക് എന്ത് ഈവെറക്കം…
പപ്പ : ശി
ഞാൻ : നീ എന്നോട് സംസാരിക്കാൻ വരണ്ട ഞാൻ ഒറ്റ കാര്യം പറയാ രണ്ടാഴ്ച എങ്ങനെ രണ്ടാഴ്ച അതിന്റെ ഉള്ളി നിനക്ക് ചെയ്യാൻ എന്തോ ഒരു സീക്രട്ട് മിഷൻ ഇല്ലേ വല്ലവന്റേം ജീവിതം നശിപ്പിക്കാ അതന്നെല്ലേ ആവൂ…അതെന്തോ ആവട്ടെ അത് കഴിഞ്ഞാ പിന്നെ നിന്നെ എന്റെ മുന്നി കണ്ട് പോവരുത് കേട്ടല്ലോ വേറെ ഒരു കാര്യം ഞാൻ ആയിട്ട് ഇനി പവിടെം നിന്റെ അനിയന്റേം കല്യാണം നിർത്തില്ല അവൾടെ വിധി എന്ന് ആലോചിച്ച് സമാദാനിക്കാ ….എന്തിന് എന്തിന് ടി ഇങ്ങോട്ട് വന്ന് എന്റെ വണ്ടിക്ക് ഇടിച്ചതിനല്ലേ ഞാൻ പൈസ വാങ്ങിയത് ശെരിയാ കൊറച്ച് കളിയാക്കി അതിന് ഇത്ര ഒക്കെ വേണായിരുന്നോ…