കാന്താരി 4 [Doli]

Posted by

ഞാൻ തിരിഞ്ഞ് നടന്നു….

പിന്നാലെ നിക്കുന്ന പപ്പടെ മുഖത്ത് ഒരു ആക്കിയ ചിരി

അച്ഛൻ : ആ ശെരി

യെസ്… ഞാൻ ചുണ്ട് കടിച്ച് ചിരിച്ച് അങ്ങോട്ട് തിരിഞ്ഞു

അച്ഛൻ : പോയി കാര്യം നോക്ക്…. ട്രിപ്പ് കാൻസൽ ആവാൻ പാടില്ലല്ലോ….

ഞാൻ : ശെരി അച്ഛാ ഞാൻ കാലത്ത് തന്നെ പോവാ….

അച്ഛൻ : മിടുക്കൻ ദേഷ്യം കൂടെ ഒന്ന് കമ്മി ആക്ക് ട്ടോ 😊

ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് ഒരു പുച്ഛം അങ്ങ് വീശി എറിഞ്ഞു….

ഭദ്രകാളിക്ക് പിടിച്ചിട്ടില്ല who cares 😏 നീയും വച്ചോടി പുച്ഛം മൈരേ എന്നപോലെ ഞാൻ അവളേം പുച്ഛിച്ച് അടുക്കളേൽ പോയി….

ഞാൻ : അമ്മ ഞാൻ കാലത്ത് പോവും…

അമ്മ : എങ്ങോട്ട്

ഞാൻ : ജോലിക്ക് തിരിച്ച് കേറാൻ ടൈം ആയി

അമ്മ : ഈ മനുഷ്യൻ

ഞാൻ : ഹലോ അച്ഛൻ അല്ല ഞാൻ ആയിട്ട് പറഞ്ഞതാ

അമ്മ : എന്തിനാ മുത്തേ

ഞാൻ : അവടെ ആകെ കൊഴപ്പം ആണ് അമ്മക്ക് അറിയാതെ ആണ് കൊളം ആയാ ഞാൻ തന്നെ മെനക്കെടണം…. മാത്രം അല്ല പൈസടെ കാര്യം അല്ലെ…

അമ്മ : എപ്പോ വരും

ഞാൻ : അറിയില്ല

അമ്മ : അറിയില്ലേ

ഞാൻ : അങ്ങനെ അല്ല പണി തീർക്കണം പുതിയ ബസ്സിന്റെ പണി ഒരുപാട് ഒണ്ട് അത് പ്ലാൻ ചെയ്യണം അഡ്വാൻസ് കൊടുക്കണം അങ്ങനെ നൂറ് പണി ഒണ്ട്….

അമ്മ : ശെരി ശെരി… സൂക്ഷിച്ച് ചെയ്യ്… ഇന്നത്തെ പ്രതേകത അറിയോ മുത്തിന്

ഞാൻ : എന്താ

അമ്മ : ഇന്നേക്ക് നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു….

ഞാൻ : നൈസ്…

ഞാൻ : ഗുഡ് നൈറ്റ്…

ഞാൻ അമ്മക്ക് ഒരു ഉമ്മ കൊടുത്തിട്ട് തിരിഞ്ഞതും മൂദേവി പിന്നാലെ നിക്കുന്നു…

ഞാൻ അവളെ കടന്ന് മേലേക്ക് കേറി പോയി

അപ്പൊ സ്റ്റെപ്പിൽ പവി എറങ്ങി വരുന്നു…

Leave a Reply

Your email address will not be published. Required fields are marked *