ഞാൻ കണ്ണ് തൊറന്നതും അവളെന്റെ തൊട്ട് മുന്നിൽ മുട്ടിൽ നിക്കുന്നു…
ഞാൻ ഒന്ന് ഞെട്ടി പിന്നേക്ക് നീങ്ങി….
പപ്പ : നമ്മടെ ഫസ്റ്റ് മന്ത് ആനിവേഴ്സറി ആഘോഷിച്ചാലോ സാറേ… പപ്പ ഒന്ന് ചിരിച്ചോണ്ട് എന്നെ നോക്കി പറഞ്ഞു….
ഞാൻ അവളെ തോളിൽ പിടിച്ച് തള്ളി….
പപ്പ ഞാൻ പിടിച്ച് തള്ളിയ തോളിൽ ഒന്ന് നോക്കി….പല്ല് കടിച്ച് എന്റെ നേരെ ചീറിക്കൊണ്ട് വന്നു…
ഞാൻ കൈ കാട്ടി നിക്കാൻ പറഞ്ഞു
അവളൊന്ന് നിന്ന് എന്നെ നോക്കി
ഞാൻ : ചെറിയ പനി പോലെ വൈയ്യ നാളെ അടി കൂടാ
പപ്പ : നാളെ സാർ തെണ്ടിക്കൂട്ടത്തിന്റെ കൂടെ ജോളി അടിച്ച് തെണ്ടാവില്ലേ ഈ നേരത്ത്….
പപ്പ പല്ല് കടിച്ച് പൊട്ടിക്കുന്ന പോലെ ഒച്ച ഒണ്ടാക്കി പറഞ്ഞു….
ഞാൻ വന്ന ദേഷ്യം പിടിച്ച് നിർത്തി അവളെ നോക്കി ചിരിച്ചു…
ഞാൻ : ഉണ്ണി അവൻ പാവാ പിന്നെ മണി അവന്മാര് നാളെ വീട്ടി പോവില്ല ഞങ്ങള് അവടെ പാട്ട് വച്ച് കളി ഡാൻസ് ഒക്കെ ആയിരിക്കും
പപ്പ : അയ്യോ അവരെ അല്ല ഞാൻ പറഞ്ഞത് ഞാൻ പറഞ്ഞത് നിന്റെ ഇന്ദ്രൻ തെണ്ടിയെ ആണ് ആ തെണ്ടി വരില്ലേ നാളെ
ഞാൻ : പപ്പ മാന്യമായി സംസാരിക്ക് പപ്പ
പപ്പ : എടാ റോഡി പോണ തെണ്ടിയെ പറഞ്ഞപ്പോ നിനക്ക് കൊണ്ടു അപ്പൊ എന്റെ സഹോദരനെ നീ വായി തോന്നിയ എല്ലാം പറയുമ്പോ എനിക്കോ…
ഞാൻ : അതിന് നിനക്ക് എന്നെ എന്നാ വേണേലും പറയാ….
പപ്പ : നിന്നെ ഞാൻ എങ്ങനെ പറയും നീ എന്റെ ചക്കര അല്ലെ ഡാ…😍🫶 🙈
ഞാൻ : അപ്പൊ മൂടിക്കൊണ്ട് ഇരിക്കാ
പപ്പ : അത് മാത്രം അല്ല നിനക്ക് നിന്നെ ഏൽപ്പിക്കുന്ന എല്ലാം താങ്ങാൻ പറ്റും മറ്റുള്ളവരെ പറയുന്നതാ സീൻ അതിലും നിന്റെ ഇന്ദ്രന് വേണ്ടി മരിക്കും എന്റെ ഭർത്താവ് അല്ലെ സാറേ….
ഞാൻ : നിനക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ… പൊത്തിക്കിട്ട് ഇരുന്നോ….