പപ്പ : സ്നേഹം തരട്ടെ
ഞാൻ : വേണ്ട ജീവൻ തന്നാമതി
അവള് അത് കേട്ട് പൊട്ടി ചിരിക്കാൻ തൊടങ്ങി…
ശിവാ ചിരി നിർത്തി ഒരു പ്രേതക രീതിക്ക് അവളെന്നെ വിളിച്ചു….
ഞാൻ തലക്ക് അടിയിലെ തലേണ എടുത്ത് നടുക്ക് വച്ചു…
പപ്പ അത് എടുക്കാൻ നോക്കിയതും ഞാൻ അതിനെ ശക്തിയായി പിടിച്ച് വച്ചു
പപ്പ : കൈ എടുക്ക് ശിവ ഇങ്ങനെ ഒരു സാധനം വേണ്ട നമ്മള് തമ്മില് ഒരു ഇതിന്റെ ആവശ്യം ഇല്ല….
ഞാൻ : അയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ… ഇത് ഞാൻ എടുക്കാ അവസാനം കേറി പിടിച്ചു പറയരുത്
പപ്പ : അതാ എനിക്കും വേണ്ടത് കേറി പിടി…
ഞാൻ തലേണ മാറ്റി തലക്ക് ചുറ്റും വച്ചിട്ട് തിരിഞ്ഞ് കെടന്നു….
അങ്ക് … ളെ…. പപ്പ മെല്ലെ പറഞ്ഞു
ഇനി എന്താ
പപ്പ : തീരിഞ്ഞ് കെടക്ക് പ്ലീസ്….
ഞാൻ ചൊമരിൽ ഇടിച്ചിട്ട് തിരിഞ്ഞ് കെടന്നു
പപ്പ നെരങ്ങി നെരങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു
പപ്പ : കെട്ടിപ്പിടി രാമു…. ❤️
ഞാൻ : എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല…
പപ്പ : അങ്ക്…
ഞാൻ : എന്ത് ദ്രോഹി ആണ് നീ ഇത് റേപ്പാ അറിയോ ഇഷ്ട്ടം ഇല്ലാതെ ഇതൊക്കെ ചെയ്യിക്കുന്നത്
പപ്പ : ഒരു ഭാര്യ ഭർത്താവിനെ കൊണ്ട് ഒന്ന് കെട്ടിപിടിക്കോ ചോദിക്കുന്നത് റേപ്പൊ ആരെങ്കിലും കേട്ടാ നിനക്ക് വട്ടാ പറയും
ഞാൻ ഇങ്ങനെ മുള്ളിൽ പോലെ കെടന്നു
പപ്പ : നിന്നോട് ഒന്ന് കെട്ടിപ്പിടിക്കൊ ചോദിക്കണ്ടി വരുന്ന എന്റെ അവസ്ഥ നീ ഒന്ന് ആലോചിക്ക് ശിവാ… 🥹
പപ്പ എന്റെ ബനിയൻ പിടിച്ച് തല അമർത്തി….
അപ്പൊ തന്നെ എന്റെ ബനിയൻ നനവ് വന്ന് തൊടങ്ങി….
ഇവള് നല്ലതാ കെട്ടതാ എന്ന് കണ്ട് പിടിക്കാൻ തന്നെ ഒരു ജീവിതം പോര…
ഞാൻ : മതി മതി
പപ്പ : ഏയ് എനിക്ക് ഇങ്ങനെ തന്നെ കെടക്കണം അല്ലെങ്കി ഞാൻ പറഞ്ഞ് കൊടുക്കും