ഞാൻ : എന്ത് വെറുപ്പിക്കലാ നീ…
പപ്പ : ഒരു കിസ്സ് തരോ
ഞാൻ : മാറ് മാറ്
പപ്പ : വേണ്ട വേണ്ട
അവളെന്നെ വരിഞ്ഞ് മുറുകി ചിരിച്ചോണ്ട് പറഞ്ഞു….
മലമ്പാമ്പ് മുറുക്കിയ പോലെ ആണ് പിടി ഒക്കെ….
പെട്ടെന്ന് എന്റെ കവിളിൽ അവൾടെ ചുണ്ട് വന്ന് പതിഞ്ഞു
പപ്പ : Happy first month anniversary for our love war… 😂
ഞാൻ : അയ്യോ 😞
പപ്പ : എല്ലാം മാറും നമ്മക്ക് സൂപ്പർ ആയി ജീവിക്കാ….
അഞ്ച് മിനിറ്റ് കഴിഞ്ഞതും ശ്വാസം വലിക്കുന്ന ഒച്ച മാത്രം ആയി….
ഞാൻ അവളെ മാറ്റി കെടത്തി തിരിഞ്ഞ് കെടന്നു അന്നത്തെ പോലെ എണീക്കാൻ നോക്കി മാട്ടണ്ട….
എന്താ മോനെ സിവാ എസ്ക്കേപ്പ് ആവാൻ നോക്കാ… പപ്പ പെറക്കിൽ കൂടെ കൈ ഇട്ട് എന്നെ ചേർത്ത് പിടിച്ചു….
ഞാൻ : ഒന്ന് ഒറങ്ങാൻ വിടോ
പപ്പ : എനിക്ക് ഒറക്കം വരുന്നില്ല
ഞാൻ : എന്നാ അങ്ങോട്ട് നീങ്ങി കെട…
പപ്പ : എന്തെങ്കിലും സംസാരിക്കാ നമ്മക്ക് വാ
ഞാൻ : ഞാൻ ഇല്ല….
പപ്പ : നീ ഒട്ടും റൊമാന്റിക്കല്ല
ഞാൻ : അതെ കാലം എന്നെ ഒരു മൊരടനാക്കി….
പപ്പ : സെന്റി ആണാ
ഞാൻ : ഒരിക്കലും അല്ല എന്റെ ഈ ജീവിതം എനിക്ക് നല്ല വിവേകം തന്നു ആര് ആരൊക്കെ ഏത് എന്തൊക്കെ എന്ന് എനിക്ക് കൃത്യമായിട്ട് അറിയാ…
പപ്പ : എങ്കി ഞാൻ ആരാ പറ
ഞാൻ : നീ എന്നെ തോൽപ്പിക്കാൻ എന്ന പേരിൽ സ്വയം തോറ്റോണ്ടിരിക്കുന്ന ഈഗോ പിടിച്ച ഒരു പെൺക്കുട്ടി….
പപ്പ : നീ എന്നെ വല്ലാതെ തെറ്റിധരിച്ചിരിക്കാ രാമു
ഞാൻ : ശെരി ഞാൻ കെടക്കട്ടെ…
പപ്പ : എനിക്ക് കമ്പനി താ
ഞാൻ : ഇല്ല….
അടുത്ത സെക്കന്റ് എന്റെ വായിൽ അവൾ മറ്റ് കൈ അമർന്നു അടുത്ത സെക്കന്റ് എന്റെ തോളിൽ അവൾടെ പല്ലും….